ജാർഖണ്ഡിലെ കൽക്കരി ഖനികളിലൊന്ന് /Photo: AFP
ഇന്ത്യയുടെ കല്‍ക്കരി തലസ്ഥാനമാണ് ജാര്‍ഖണ്ഡിലെ ധന്‍ബാദ്. രാജ്യത്തിന്റെ 70 വര്‍ഷത്തേക്കാവശ്യമായ ഊര്‍ജോത്പാദനം ജാര്‍ഖണ്ഡില്‍ നിന്ന് സാധ്യമാണെന്നാണ് കണക്കുകള്‍ പറയുന്നത്. ഇന്ത്യയുടെ 29 ശതമാനം കല്‍ക്കരി ശേഖരമാണ് ഇവിടെയുള്ളത്. ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ പുറത്ത് വിട്ട റിപ്പോര്‍ട്ട് പ്രകാരം ഗുണമേന്മയേറിയ 8600 കോടി ടണ്‍ കല്‍ക്കരി ശേഖരമാണ് ജാര്‍ഖണ്ഡിലുള്ളത്. ഈ മേഖലയിലെ തന്നെ ജരിയയില്‍ വലിയ രീതിയിലുള്ള ശേഖരവും ഖനികളുമുണ്ട്. എന്നാല്‍ ഈ വെളിച്ചമുള്ള കണക്കുകള്‍ക്ക് പിന്നില്‍ ജരിയയിലെ താമസക്കാര്‍ക്ക് പറയാനുള്ളത് അവരുടെ ഇരുണ്ട ജീവിതമാണ്.
30 വര്‍ഷത്തോളമായി ഇവര്‍ അതിഭീകരമായ പ്രകൃതിദുരന്തങ്ങള്‍ നേരിടുകയാണ്. പലയിടങ്ങളിലും ഭൂമി താഴ്ന്നു പോയി. ചിലയിടങ്ങളില്‍ അതിഭീകരമായ വിള്ളലുകള്‍ രൂപപ്പെട്ടു. ഈ വിള്ളലുകള്‍ നിന്ന് തീയും പുകയും പുറത്ത് വന്നു കൊണ്ടിരിക്കുകയാണ്. പ്രദേശമാകെ ഒരു തീപ്പുര പോലെയായി മാറി. കാല്‍വെയ്ക്കുമ്പോള്‍ മണ്ണില്‍ താഴ്ന്ന് പോയേക്കാം മിക്കവാറും കാലില്‍ തട്ടുന്നത് കത്തികൊണ്ടിരിക്കുന്ന ഭൂമിയായിരിക്കാം. വീടുകള്‍ എല്ലാം തന്നെ വിള്ളലുകള്‍ രൂപപ്പെട്ട് തകര്‍ന്നുകൊണ്ടിരിക്കുന്നു. ചിലതെല്ലാം പൂര്‍ണ്ണമായും തകര്‍ന്നു. അവശേഷിക്കുന്ന വീടുകളില്‍ താമസിക്കുന്നവര്‍ വീട് പൊളിഞ്ഞ് വീണ് തങ്ങള്‍ മരിക്കുമെന്ന് ഭയപ്പെട്ടുള്ള ജീവിതമാണ് നയിക്കുന്നത്. ഈ
പിന്നാക്ക വിഭാഗത്തില്‍പ്പെട്ട ജനങ്ങളാണ് ഇവിടെ താമസിക്കുന്നത്. ആദ്യകാലത്ത് കാര്‍ഷികവൃത്തിയിലും ഇതര ചെറുകിട ജോലികളിലും ഇവര്‍ പ്രവര്‍ത്തിച്ചിരുന്നുവെങ്കിലും ഇന്ന് ഈ മേഖലകൾക്കൊന്നും ഇവിടെ സാധ്യതയില്ലാതായി. കിലോമീറ്ററുകള്‍ നീണ്ടുകിടക്കുന്ന കല്‍ക്കരിപ്പാടങ്ങള്‍ ഭൂമിയുടെ സ്വാഭാവിക ആവാസവ്യവസ്ഥയെ തന്നെ പ്രതികൂലമായി ബാധിച്ചു.
''പകല്‍വെളിച്ചത്തില്‍ അല്‍പ്പം സമാധാനമുണ്ട്. എന്നാല്‍ നേരമിരുട്ടിയാല്‍ ഭയമാണ്. എപ്പോഴാണ് വലിയ രീതിയിലുള്ളൊരു പൊട്ടിത്തെറിയുണ്ടാവുകയെന്ന് ഭയന്നിരിക്കുകയാണ് ജനങ്ങള്‍.ഒരോ രാത്രികളും കഴിയുമ്പോള്‍ ഒരു യുഗം കഴിഞ്ഞ അനുഭവമാണ്'' ഗ്രാമവാസികൾ പറയുന്നു
വർഷങ്ങളായി ഇവിടെ നടത്തുന്ന ഖനന പ്രവർത്തനങ്ങൾ പലതും അനധികൃതമാണെന്നും ഭൂമിയിൽ നിന്നും കുഴിച്ചെടുക്കുന്നതിന്റെ പരിധി ലംഘിച്ചുവെന്നും പരിസ്ഥിതിവാദികൾ പറയുന്നു.അശാസ്ത്രീയമായി നടത്തുന്ന പ്രവർത്തനങ്ങൾ ഭൂമിയെ നശിപ്പിച്ചു കളഞ്ഞുവെന്നും ഇവർ പറയുന്നു ഇവിടെ ജോലി ചെയ്യുന്ന തൊഴിലാളികൾ സുരക്ഷ ഉറപ്പാക്കുന്ന സാഹചര്യങ്ങളിലെന്നും ആരോപണങ്ങളുണ്ട്. ഖനനത്തിനായി കുഴിക്കുന്ന കുഴികൾ പലതും പിന്നീട് മൂടുന്നില്ല.
കല്‍ക്കരി മന്ത്രാലയം പുറത്തുവിട്ട കണക്കുപ്രകാരം 2015- 2017 കാലഘട്ടത്തില്‍ ഇവിടെത്തെ ഭൂമി ഇടിച്ചിലില്‍ 15 പേര്‍ കൊല്ലപ്പെട്ടിരുന്നു 27 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ജരിയ നിവാസികളെ മാറ്റിപാര്‍പ്പിക്കാനുള്ള ഏര്‍പ്പാടുകള്‍ ഉടനുണ്ടാക്കുമെന്നാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള വാഗ്ദാനം എന്നാല്‍ ഇവയെല്ലാം കാറ്റില്‍ പറത്തുന്ന കാഴ്ച്ചയാണ് . ജരിയ പുനരധിവാസ പദ്ധതി പ്രകാരം 79000 കുടുംബങ്ങളെ 2021 ല്‍ തന്നെ മാറ്റിപാര്‍പ്പിക്കാന്‍ തീരുമാനമായതാണ്. എന്നാല്‍ 4049 കുടുംബങ്ങളെ മാത്രമാണ് ഇക്കാലയളവില്‍ മാറ്റിപാര്‍പ്പിച്ചത്
ബെല്‍ഗാഡിയയിലേക്കാണ് ഇവിടെയുള്ള കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കുന്നത്. 15713 വീടുകള്‍ ഇവിടെ ഇവര്‍ക്കായി പണിയേണ്ടതുണ്ട് എന്നാൽ പണിപൂര്‍ത്തിയായത് വെറും 7790 എണ്ണം മാത്രമാണ്. തങ്ങളെ മാറ്റിപാര്‍പ്പിക്കുന്ന കാര്യത്തില്‍ യാതൊരു വിവരവും പ്രദേശവാസികള്‍ക്ക് ലഭിച്ചിട്ടില്ല. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന ഒരു ജനതയക്ക് തങ്ങള്‍ നേരിടുന്ന അനീതിക്ക് നേരെ ശബ്ദമുയര്‍ത്താന്‍ പോലും സാധിക്കുന്നില്ല.
Content Highlights: Jharia coal fields in jharkhand and its problems


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..