'അമ്മയറിയാന്‍' കാമ്പയിൻ പേരിൽ കല്ലുകടി; കുട്ടികളുടെ ഉത്തരവാദിത്വം അച്ഛനുമില്ലേ എന്ന് ചോദ്യം


നിലീന അത്തോളി

കുട്ടികള്‍ക്കെതിരേയുള്ള അതിക്രമം തടയല്‍, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സംഘടിപ്പിക്കുന്ന അമ്മയറിയാന്‍ കാമ്പയിന്‍ പേരിനെതിരേ പ്രതിഷേധം

പ്രതീകാത്മക ചിത്രം | Getty images

പെണ്‍കുട്ടികളെ ബോധവത്കരിച്ചും സ്ത്രീകളെ പ്രബുദ്ധരാക്കിയും ഇനിയും മതിയായില്ലേ സമൂഹമേ.... ചോദ്യവുമായി മലയാളപ്പെൺകൂട്ടം

കുട്ടികള്‍ക്കെതിരേയുള്ള അതിക്രമം തടയലുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ജില്ലയിൽ സംഘടിപ്പിക്കുന്ന അമ്മയറിയാന്‍ കാമ്പയിനെതിരേ പ്രതിഷേധം. അമ്മയറിയാൻ എന്ന കാമ്പയിൻ നാമത്തിനെതിരേയാണ് സമൂഹമാധ്യമങ്ങളിലും മറ്റും പ്രതിഷേധം രൂപപ്പെടുന്നത്. ചൈല്‍ഡ് ലൈന്‍, കുടുംബശ്രീ കണ്ണൂര്‍ ജില്ലാ മിഷന്‍, കണ്ണൂര്‍ ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി എന്നിവര്‍ ചേര്‍ന്നാണ് കാമ്പയിന്‍ നടത്തുന്നത്.

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

കുട്ടികളുമായി ബന്ധപ്പെട്ട നിയമങ്ങളെക്കുറിച്ച് മാതാപിതാക്കളെ ബോധവത്കരിക്കുന്ന കാമ്പയിന് അമ്മയറിയാന്‍ എന്ന പേരിട്ടതാണ് പ്രതിഷേധത്തിന് വഴിവെച്ചത്. കുട്ടികളുടെ ഉത്തരവാദിത്വവും കുട്ടികള്‍ നേരിടുന്ന അതിക്രമങ്ങളുടെ ഉത്തരവാദിത്വവും എല്ലാ കാലത്തും അമ്മമാരുടേത് മാത്രമാണെന്ന സങ്കല്‍പത്തില്‍ നിന്നാണ് ഇത്തരം പേരുകള്‍ പിറവി കൊള്ളുന്നതെന്നാണ് വിമര്‍ശനം.

ammayariyan
അമ്മയറിയാൻ കാമ്പയിനെകുറിച്ച്
വന്ന പത്രവാർത്ത

തദ്ദേശസ്ഥാപനങ്ങളിലെ കുടുംബശ്രീ സി.ഡി.എസുകളുടെ സഹായത്തോടെ കുട്ടികളുമായി ബന്ധപ്പെട്ട നിയമങ്ങളെക്കുറിച്ച് മാതാപിതാക്കളെ ബോധവത്കരിക്കുകയാണ് കാമ്പയിന്റെ ലക്ഷ്യം. ആദ്യഘട്ടത്തില്‍ സി.ഡി.എസ്. ചെയര്‍പേഴ്സണ്‍മാര്‍ക്കും ബാലസഭ ആര്‍.പി.മാര്‍ക്കും പരിശീലനം നല്‍കിയിരുന്നു. ഈ പേര് തികച്ചും സ്ത്രീ വിരുദ്ധവും അര്‍ഥശൂന്യവുമാണെന്നാണ് വനിതാ സംഘടനയായ മലയാളപ്പെണ്‍കൂട്ടത്തിന്റെ അഭിപ്രായം.

കുട്ടികളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും മാതാപിതാക്കള്‍ക്ക് തുല്യ ഉത്തരവാദിത്വമുണ്ട്. കുട്ടികള്‍ അമ്മയുടെ മാത്രം ഉത്തരവാദിത്വമാണെന്ന പുരുഷ കേന്ദ്രീകൃത ചിന്തയെ ബലപ്പെടുത്തുന്ന ഒന്നാണ് 'അമ്മ അറിയാന്‍' എന്ന പേര് എന്നതാണ് മലയാളപ്പെണ്‍കൂട്ടം ഉന്നയിക്കുന്ന പ്രധാന ആക്ഷേപം. വിഷയവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്ക് സംഘടന കത്തെഴുതിയിട്ടുമുണ്ട്.

ലൈംഗിക അതിക്രമ പരാതികളില്‍ പ്രതി സ്ഥാനത് കൂടുതലായി വരുന്നവര്‍ എന്ന നിലക്ക് ശരീരിക പീഡനം മുന്‍നിര്‍ത്തിയുള്ള ബോധവത്കരണം കൂടുതല്‍ ആവശ്യമുള്ളത് പുരുഷന്മാര്‍ക്കാണ്. കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങളും ശാരീരിക പീഡനങ്ങളും ക്രിമിനല്‍ കുറ്റമാണെന്നും അതിനുള്ള ശിക്ഷകള്‍ എന്തൊക്കെയാണെന്നും സ്ത്രീകള്‍ മാത്രമല്ല ആണ്‍കുട്ടികളും പുരുഷന്‍മാരും അറിയേണ്ടതുണ്ട്. മാത്രമല്ല നാട്ടില്‍ ആണ്‍കുട്ടികളും പീഡിപ്പിക്കപ്പെടുന്നുണ്ട് . ഈ സാഹചര്യത്തില്‍ 'അമ്മമാര്‍ അറിയാന്‍' എന്ന പേരില്‍ ഒരു ക്യാമ്പയിന്‍ നടത്തുന്നത് അതിന്റെ ലക്ഷ്യത്തെ ഇല്ലായ്മ ചെയ്യുമെന്നാണ് മലയാളപ്പെണ്‍കൂട്ടത്തിന്റെ അഭിപ്രായം.

കുട്ടികള്‍ അമ്മമാരുടെ മാത്രം ഉത്തരവാദിത്വമാണെന്ന സ്ത്രീവിരുദ്ധ പൊതു ബോധത്തെ ഊട്ടി ഉറപ്പിക്കുന്ന തരത്തിലുള്ള ഇത്തരം നാമകരണങ്ങളില്‍ നിന്നു സര്‍ക്കാര്‍ സംവിധാനങ്ങള്‍ പിന്മാറേണ്ടതുണ്ട്. അതുകൊണ്ട് 'അമ്മ അറിയാന്‍' എന്ന പേര് പിന്‍വലിച്ച് 'അമ്മയും അച്ഛനും അറിയാന്‍' എന്നാക്കണമെന്നും നിര്‍ബന്ധമായും അച്ഛന്‍മാരെയും ബോധത്കരണത്തില്‍ പങ്കാളികളാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. മലപ്പുറം നഗരസഭയും കുടുംബശ്രീയും സംയുക്തമായി നടത്തി വരുന്ന "ഉമ്മാന്റെ വടക്കിനി" എന്ന ഭക്ഷ്യമേളയുടെ പേരിനെതിരെയും നിരവധി സ്ത്രീ സംഘടനകള്‍ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.

എം സുല്‍ഫത്ത്, ആക്ടിവിസ്റ്റ്, റിട്ട അധ്യാപിക

m Sulfath
എം. സുൽഫത്ത്

"ഏറ്റവും കൂടുതല്‍ ഗാര്‍ഹിക പീഡനങ്ങളും മറ്റും അനുഭവിക്കുന്നവര്‍ സ്ത്രീകളായതുകൊണ്ട് തന്നെ അതിക്രമങ്ങളെ കുറിച്ചുള്ള അവബോധം സ്ത്രീകള്‍ക്കുണ്ട്. മറിച്ച് സ്ത്രീ പുരുഷ ബന്ധങ്ങളിലെ ജനാധിപത്യത്തെകുറിച്ചും സ്ത്രീകളെ തുല്യരായി കാണേണ്ട ആവശ്യകതയെക്കുറിച്ചുമുള്ള അവബോധം പുരുഷന്‍മാര്‍ക്കും ആണ്‍കുട്ടികള്‍ക്കുമാണ് വേണ്ടത്. അതുപോലെ കുടുംബത്തില്‍ കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരേയുള്ള ബോധവത്കരണം അമ്മയ്ക്ക് മാത്രമല്ല അമ്മയ്ക്കും അച്ഛനും നല്‍കണം.

പെണ്‍കുട്ടികളും സ്ത്രീകളും തുല്യതയെ കുറിച്ച് ബോധവതികളാണ്. എന്നാൽ ഇത്തരം ബോധമുള്ള സ്ത്രീകള്‍ക്കൊപ്പം ജീവിക്കുന്ന പല പുരുഷന്‍മാരും പ്രബുദ്ധരല്ല. അതിനാലാണ് കുടുംബങ്ങളില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാകുന്നത്. അതിനാലാണ് ആണ്‍കുട്ടികളെയും പുരുഷന്‍മാരെയും കേന്ദ്രീകരിച്ച് ബോധവത്കരണങ്ങള്‍ സർക്കാർ സംവിധാനങ്ങള്‍ നൽകുന്നത് അത്രത്തോളം പ്രധാനമാകുന്നത്".

റസീന കെ.കെ അധ്യാപിക, ഗവ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ , മലപ്പുറം

raseena
കെ.കെ റസീന

"ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയുടെ ഓണ്‍ലൈന്‍ ക്ലാസ്സ് മലപ്പുറം ജില്ലയിലെ 8,9 ക്ലാസ്സുകളിലെ കുട്ടികള്‍ക്കുണ്ടായിരുന്നു. പെണ്‍കുട്ടികള്‍ വാട്‌സാപ്പും എഫ് ബിയും എങ്ങനെ ഉപയോഗിക്കരുത്, ഇന്‍സ്റ്റാഗ്രാം എങ്ങനെ ഡൗണ്‍ലോഡ് ചെയ്യരുത് എന്നതുൾപ്പെടെ പെണ്‍കുട്ടികളുടെ സാമൂഹിക ഇടപെടലുകളെ പരിമിതപ്പെടുത്തുന്ന ഉപദേശങ്ങള്‍ നല്‍കുന്നതായിരുന്നു ക്ലാസ്സ്. ഇത്തരത്തിൽ സ്കൂൾ കുട്ടികൾക്ക് നൽകി വരുന്ന പ്രത്യേകിച്ച് പെൺകുട്ടികളെ കേന്ദ്രീകരിച്ച് നൽകി വരുന്ന് ക്ലാസ്സുകളുടെ സ്വഭാവത്തിലും അതിന്റെ പേരിലുമെല്ലാം വലിയ മാറ്റങ്ങൾ ഉണ്ടാവേണ്ടതുണ്ട്".

സ്മിത പന്ന്യന്‍, പെരളശ്ശേരി ഹയര്‍സെക്കന്‍ഡറി അധ്യാപിക

smitha pannian
സ്മിത പന്ന്യൻ

ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ കരിയര്‍ ഗൈഡന്‍സ് ആൻഡ് അഡോളസന്റ് കൗണ്‍സിലിങ്ങിന് കീഴിൽ സൗഹൃദ എന്ന വിഭാഗമുണ്ട്. ഇവിടെ വർഷങ്ങളായി നടന്നു കൊണ്ടിരിക്കുന്ന കാമ്പയിന്റെ പേരും അമ്മയറിയാന്‍ എന്നായിരുന്നു പേര്. നിരന്തര സമ്മർദ്ദത്തിന്റെ ഭാഗമായാണ് മക്കളെ അറിയാന്‍ എന്നാക്കി ആ പേര് മാറ്റിയത്. പക്ഷെ തുടര്‍ന്നും പല മേഖലകളിലും ഈ സ്ത്രീ വിരുദ്ധ പേരുകൾ ആവര്‍ത്തിക്കുന്നത് കഷ്ടമാണ്. സര്‍ക്കാരിന്റെ ഓരോ സംവിധാനത്തോടും ഇത് വീണ്ടും വീണ്ടും പറയേണ്ടി വരുന്നത് ദൗർഭാഗ്യകരമാണ്. ഫെമിനിസ്റ്റുകള്‍ മാത്രം പറയേണ്ടതാണോ ഇക്കാര്യങ്ങളെല്ലാം. ഭരണഘടന ഉറപ്പു തരുന്ന ലിംഗനീതി എന്നത് സർക്കാരിന്റെ പൊതു നയമാവാത്തതെന്താണ്. "

content highlights: Is the safety of child is only Mother's responsibility, we need change in the names of campaigns


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022

Most Commented