ലഖ്‌നൗ : മാതാപിതാക്കള്‍ പെണ്‍മക്കളില്‍ നല്ല മൂല്യങ്ങള്‍ വളര്‍ത്തിയെടുക്കുകയാണെങ്കില്‍ഹാഥ്‌റസില്‍ ദളിത് പെണ്‍കുട്ടി കൊല്ലപ്പെട്ടതുപോലുള്ള സംഭവങ്ങള്‍ അവസാനിപ്പിക്കാനാകുമെന്ന വിവാദ പരാമര്‍ശവുമായി ബിജെപി എംഎല്‍എ രംഗത്ത്.

യുപിയിലെ ഭല്ലിയയില്‍ നിന്നുള്ള ബിജെപി എംഎല്‍എയായ സുരേന്ദ്ര സിങ്ങിന്റേതാണ് വിവാദമായ വാക്കുകള്‍. പെണ്‍കുട്ടികള്‍ ബലാത്സംഗം ചെയ്യപ്പെടുന്നതിനുത്തരവാദി അവരുടെ സ്വഭാവ ദൂഷ്യമാണെന്ന് പറയാതെ പറയുകയാണ് അദ്ദേഹം ചെയ്തത്.

സ്ത്രീകളില്‍ മൂല്യങ്ങള്‍ വളര്‍ത്തുന്നതിന് ഊന്നല്‍ നല്‍കിയ അദ്ദേഹം ഭരണത്തിനോ ആയുധങ്ങള്‍ക്കോ ഇത്തരം കുറ്റകൃത്യങ്ങള്‍ തടയാന്‍ കഴിയില്ലെന്നും കൂട്ടിച്ചേര്‍ത്തു.

"നല്ല മൂല്യങ്ങളുടെ സഹായത്തോടെ ഇതുപോലുള്ള സംഭവങ്ങള്‍ അവസാനിപ്പിക്കാം, എല്ലാ മാതാപിതാക്കളും തങ്ങളുടെ പെണ്‍മക്കളെ നല്ല മൂല്യങ്ങള്‍ പഠിപ്പിക്കണം. സര്‍ക്കാരും നല്ല മൂല്യങ്ങളും ചേര്‍ന്നാലേ രാജ്യത്തെ മനോഹരമാക്കാന്‍ കഴിയുകയുള്ളൂ", സുരേന്ദ്ര സിങ് പറഞ്ഞു.

content highlights: Incidents Like Hathras Can be Stopped if Good Values are Instilled in Our Daughters says BJP MLA