സെന്‍സസില്‍ വീഴ്ച ; കണക്കുകള്‍ ലഭ്യമല്ലാത്ത ഒരിടമായി രാജ്യം മാറുന്നുവോ?


ഡോ. കെ. പി വിപിന ചന്ദ്രൻ, ഡോ. ജെ. രത്നകുമാർ

സെന്‍സസുകള്‍ക്കിടയിലെ പത്തുവര്‍ഷത്തെ ഇടവേള തന്നെ കുറയ്ക്കേണ്ടതുണ്ടെന്ന് വിദഗ്ധര്‍ പറയുന്നുണ്ട്. അപ്പോഴാണ് 2021-ല്‍ നടക്കേണ്ടിയിരുന്ന സെന്‍സസ് ഇന്ത്യയില്‍ ഇനിയും നടത്താത്ത സ്ഥിതി വിശേഷമുള്ളത്.. ഇനി എന്ന് നടക്കുമെന്നോ സെന്‍സസ് ഒഴിവാക്കുമെന്നോ ഒരു വ്യക്തതയും കേന്ദ്രസര്‍ക്കാര്‍ വരുത്തിയിട്ടുമില്ല

പ്രതീകാത്മക ചിത്രം | AFP

കോവിഡ് സാഹചര്യത്തില്‍പോലും പല രാജ്യങ്ങളിലും സെന്‍സസ് നടന്നു എന്നത് വാസ്തവമാണ്. ബ്രിട്ടന്‍, അമേരിക്ക, ചൈന എന്നീ രാജ്യങ്ങള്‍ സെന്‍സസ് ഫലപ്രഖ്യാപനത്തിന്റെ വ്യത്യസ്ത ഘട്ടങ്ങളിലാണ്. പ്രതിസന്ധി കാലഘട്ടത്തിലും വിവരശേഖരണത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ ഈ രാജ്യങ്ങളിലെ ഭരണകൂടത്തിന്റെയും സെന്‍സസ് മെഷീനറിയുടെയും വിവരദാതാക്കളുടെയും പ്രതിബദ്ധത പ്രശംസനീയമാണ്. ഇന്ത്യയില്‍ വീടുകളുടെ പട്ടികപോലും ഇതുവരെ തയ്യാറാക്കാന്‍ കഴിഞ്ഞിട്ടില്ല. ചുരുക്കത്തില്‍, 2021-ല്‍ ജനസംഖ്യാ കണക്കെടുപ്പുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതിനാല്‍, അതില്‍നിന്ന് ഉരുത്തിരിഞ്ഞുവരേണ്ടിയിരുന്ന എല്ലാ വിവരങ്ങളും ഒരിടത്തും രേഖപ്പെടുത്താതെ എന്നെന്നേക്കുമായി മാഞ്ഞുപോയി എന്ന യാഥാര്‍ഥ്യം നമ്മള്‍ ഉള്‍ക്കൊള്ളേണ്ടതുണ്ട്. എന്തെന്നാല്‍, 2021 അടിസ്ഥാനമാക്കി സെന്‍സസ് ഡേറ്റയുടെ താരതമ്യം ഇനി സാധ്യമല്ല. ഗവേഷകരും പദ്ധതി നടത്തിപ്പുകാരും നയരൂപവത്കരണ വിദഗ്ധരും അഭിമുഖീകരിക്കാന്‍ പോകുന്ന ഏറ്റവും വലിയ വെല്ലുവിളിയാണിത്.

സെന്‍സസുകള്‍ക്കിടയിലെ പത്തുവര്‍ഷത്തെ ഇടവേള തന്നെ കുറയ്ക്കേണ്ടതുണ്ടെന്ന് വിദഗ്ധര്‍ പറയുന്ന കാലത്താണ് 2021-ല്‍ നടക്കേണ്ടിയിരുന്ന സെന്‍സസ് ഇന്ത്യയില്‍ ഇനിയും നടന്നിട്ടില്ല എന്നത്.. ഇനി എന്ന് നടക്കുമെന്നോ സെന്‍സസ് ഒഴിവാക്കുമെന്നോ ഒരു വ്യക്തതയും കേന്ദ്രസര്‍ക്കാര്‍ വരുത്തിയിട്ടുമില്ല. ഗുണമേന്മയുള്ള സ്ഥിതിവിവരക്കണക്കുകള്‍ ലഭ്യമല്ലാത്ത ഒരിടമായി രാജ്യം മാറുകയാണോ എന്ന് ആശങ്കപ്പെടേണ്ടതുണ്ട്.

GK & current affairs പുതിയ ലക്കം

ഒരു ദശാബ്ദം പുരാതനമായ കണക്കുകള്‍ ഗവേഷണങ്ങള്‍ക്കും പദ്ധതി നടത്തിപ്പുകള്‍ക്കും എത്ര ഗുണം ചെയ്യുമെന്നത് ആലോചിക്കാവുന്നതേയുള്ളൂ. സോഷ്യോളജിസ്റ്റുകള്‍ക്കും നരവംശശാസ്ത്രജ്ഞര്‍ക്കും പുറമേ രാഷ്ട്രമീമാംസ വിദഗ്ധരും സെന്‍സസ് ഡേറ്റ വന്‍തോതില്‍ ഉപയോഗിക്കാറുണ്ട്. കൂടാതെ, ജനസംഖ്യാപഠന വിദഗ്ധര്‍ക്കും സാമ്പത്തികശാസ്ത്രജ്ഞര്‍ക്കും സ്റ്റാറ്റിസ്റ്റിഷ്യന്‍സിനും സെന്‍സസ് ഡേറ്റ അത്യന്താപേക്ഷിതമാണ്. പൊതുഭരണത്തിലും മറ്റ് വിജ്ഞാനശാഖകളിലും സെന്‍സസ് വിവരങ്ങള്‍ യഥേഷ്ടം പ്രയോജനപ്പെടുത്തുന്നുണ്ട്.

സെന്‍സസ് വൈകുന്നതിന്റെ പ്രതിഫലനമുണ്ടാകുന്ന സുപ്രധാന മേഖലകളിലൊന്ന് ക്ഷേമപദ്ധതികളുടെ നടത്തിപ്പും അതിന്റെ വിതരണവുമായി ബന്ധപ്പെട്ടതാണ്. 2011-ന് ശേഷം ജനസംഖ്യയിലുണ്ടായ വര്‍ധന രാജ്യത്തെ ക്ഷേമപദ്ധതികളുടെ നടത്തിപ്പിലും വിതരണത്തിലും എന്തെല്ലാം പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് കാത്തിരുന്ന് കാണേണ്ടതാണ്.

GK & current affairsൽ ലേഖനം പൂർണ്ണമായും വായിക്കാം

Content Highlights: Impact of delay in Census 2021India census, lagging, social, Mathrubhumi latest

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
dr mk muneer

1 min

ലിംഗസമത്വമെങ്കില്‍ ആണ്‍കുട്ടിയുമായി പുരുഷന്‍ ബന്ധപ്പെട്ടാല്‍ പോക്‌സോ എടുക്കുന്നതെന്തിന്- M.K. മുനീർ

Aug 18, 2022


11:39

ആണോ പെണ്ണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹം; കേരളത്തിന് പുറത്തെ ഓപ്പറേഷന്‍ | ദേവസ്യ സ്പീക്കിങ്

Aug 4, 2022


06:18

നിവേദ്യം കള്ള്, നേര്‍ച്ചയായി കിട്ടിയത് 101 കുപ്പി ഓള്‍ഡ് മങ്ക് റം; കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രം

Mar 26, 2022