"ശബരിമലയുടെ ആദ്യ പൂജാരി കരിമലയരയനാണ്, ഞങ്ങളുടെ പൂര്‍വ്വികരെ ഓടിച്ചതാണ്"


"ആരാണീയാളുകളെ മലയില്‍ നിന്നിറക്കി വിട്ടത്. അധികാരമുള്ളയാളുകളാണ് അത് ചെയ്തത്". ആരാണീ ക്ഷേത്രം പിടിച്ചെടുത്തതെന്നും ഐക്യമലയര മഹാസഭ നേതാവായ പി.കെ. സജീവ് ചോദിച്ചു.

ശബരിമലയുടെ ആദ്യ പൂജാരി കരിമലയരയനാണെന്നും 1902മുതലാണ് താഴമണ്‍ മഠംകാര്‍ ശബരിമലയുടെ പൂജാരിമാരായി വരുന്നതെന്നും ചരിത്രാന്വേഷകനും ഐക്യമലയര മഹാസഭ നേതാവുമായ പികെ സജീവ്. തങ്ങളുടെ കാരണവന്‍മാരെയെല്ലാം ജാതി പറഞ്ഞ് അവിടെനിന്ന് ഓടിച്ചതാണെന്നും അതിന്റെ പ്രതിനിധികളാണ് തങ്ങളെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ന്യൂസിന്റെ 'ഞങ്ങള്‍ക്കും പറയാനുണ്ട്' എന്ന പ്രതിവാര പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.


"ശബരിമലയുടെ ആദ്യത്തെ പൂജാരി കരിമലയരയനാണ്. രണ്ടാമത്തെ പൂജാരി താളനാനി അരയനാണ്. മൂന്നാമത്തെ പൂജാരി കോര്‍മന്‍ അരയനും.പിന്നീട് 1902 മുതലാണ് താഴമണ്‍ മഠംകാര്‍ ശബരിമല അയ്യന്റെ പൂജാരിമാരായി വരുന്നത്.



ശബരിമലയിലെ ഒന്നാമത്തെ പടി കമഴ്ത്തിവെച്ചിരിക്കുകയാണ് അതില്‍ കരിമലയരയന്‍ വക എന്ന് കൊത്തിവെച്ചിരിക്കുകയാണ്. ഞങ്ങളുടെ കാരണവന്‍മാരെയും മുത്തശ്ശന്‍മാരെയുമെല്ലാം ജാതി പറഞ്ഞ് അവിടെ നിന്ന് ഓടിച്ചിരിക്കുകയാണ്. അതിന്റെ പ്രതിനിധികളാണ് ഞങ്ങള്‍", പികെ സജീവ് പറഞ്ഞു

"നിലയ്ക്കല്‍ മഹാദേവ ക്ഷേത്രത്തിന്റെ സമീപത്തെ റബ്ബര്‍ തോട്ടത്തില്‍ രണ്ട് ചിത്രങ്ങള്‍ കിടക്കുന്നുണ്ട്. അത് 13ാം നൂറ്റാണ്ടിലെ ചിത്രങ്ങളാണ്. ഇതെല്ലാം നാഗരികതയുടെ ഭാഗമാണ്. ഈ മലകളിലെല്ലാം ഒരു വിഭാഗം ആളുകള്‍ ഉണ്ടായിരുന്നു. ഇവിടെ കല്ലറകളുമുണ്ട്. ആരാണീയാളുകളെ മലയില്‍ നിന്നിറക്കി വിട്ടത്. അധികാരമുള്ളയാളുകളാണ് അത് ചെയ്തത്." ആരാണീ ക്ഷേത്രം പിടിച്ചെടുത്തതെന്നും അദ്ദേഹം ചോദിച്ചു.


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022

Most Commented