2018 സെപ്തംബര്‍ 28-ാം തിയതി 10.30ന് ഇന്ത്യന്‍ നീതിപീഠം സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിക്കട്ടെയെന്ന് പ്രഖ്യാപിച്ചപ്പോള്‍. ആ ചരിത്രവിധിയിലേക്കെത്താന്‍ 12 വര്‍ഷങ്ങളുടെ നിയമയുദ്ധമാണ് നടന്നത്. ദേവസ്വം ബോര്‍ഡും സര്‍ക്കാരും നിയമയുദ്ധത്തിന്റെ ഭാഗമായി. 

ഭക്തി പശ്രീജ സേത്തിയുടെ നേതൃത്വത്തില്‍  ഇന്ത്യന്‍ യങ് ലോയേഴ്സ് അസോസിയേഷന്‍ ശബരിമലയില്‍ പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം നല്‍കണമെന്ന് ആവശ്യപ്പെട്ട് 2006ലാണ് സുപ്രീം കോടതിയെ സമീപിച്ചത്.

2006 ഓഗസ്റ്റ് 18ന് - കേസ് സുപ്രീം കോടതി പരിഗണിച്ചു. കേസുമായി ബന്ധപ്പെട്ട കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു. 

2007 ജൂലൈ 11 :  മറുപടി സത്യവാങ്മൂലം നല്‍കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് സംസ്ഥാനസര്‍ക്കാര്‍ കേസില്‍ കക്ഷി ചേരാന്‍ എന്‍എസ്എസിന് അനുമതി

2007 സെപ്റ്റംബര്‍ 25 : ഹര്‍ജി പരിഗണിക്കുന്നത് നാല് ആഴ്ചത്തേക്ക് മാറ്റി വയ്ക്കണം എന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപെടുന്നു. കോടതി ആവശ്യം അംഗീകരിച്ചു.

2007 നവംബര്‍ 13 : ശബരിമലയില്‍ എല്ലാ പ്രായത്തില്‍പ്പെട്ട സ്ത്രീകള്‍ക്കും പ്രവേശനം നല്‍കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കി. 

2007 നവംബര്‍ 16 : സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണം എന്ന് എന്‍ എസ് എസ് സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. ആവശ്യം കോടതി അംഗീകരിച്ചു.

2008 മാര്‍ച്ച് 3 ന് കേസ് മൂന്നംഗ ബഞ്ചിലേക്ക് മാറ്റി.

2016 ജനുവരി 11: എട്ട് വര്‍ഷങ്ങളുടെ ഇടവേള. വീണ്ടും കേസ് സുപ്രീം കോടതിയുടെ പരിഗണനയില്‍. ജസ്റ്റിസ് ദീപക് മിശ്ര ജസ്റ്റിസ് പി സി ഘോഷ്, ജസ്റ്റിസ് എന്‍ വി രമണ എന്നിവര്‍ അടങ്ങിയ മൂന്ന് അംഗ ബെഞ്ച് ആണ് ഹര്‍ജി പരിഗണിച്ചത്. ഇന്ത്യന്‍ യങ് ലോയേഴ്സ് അസോസിയേഷന് വേണ്ടി ആര്‍ പി ഗുപ്ത കോടതിയില്‍ ഹാജര്‍ ആയി.

സംസ്ഥാന സര്‍ക്കാര്‍( ഉമ്മന്‍ചാണ്ടി) പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ അനുമതി ചോദിച്ച് കോടതിയില്‍. 2007 ലെ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടില്‍ മാറ്റമുണ്ടെന്ന് കോടതിയെ അറിയിച്ചു.  

സുപ്രീം കോടതി സീനിയര്‍ അഭിഭാഷകന്‍ രാമമൂര്‍ത്തിയെ അമിക്കസ് ക്യുറി ആയി നിയമിച്ചു.

2016 ജനുവരി 15 : ഇന്ത്യന്‍ യങ് ലോയേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് നൗഷാദ് അഹമ്മദ് ഖാന്‍ തനിക്ക് വധ ഭീഷണികള്‍ ലഭിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതിയില്‍ പ്രത്യേക അപേക്ഷ സമര്‍പ്പിക്കുന്നു. 

2016 ജനുവരി 18 : നൗഷാദ് അഹമ്മദ് ഖാന് എതിരായ വധ ഭീഷണികളെ സംബന്ധിച്ച പരാതി സുപ്രീം കോടതി പരിഗണിച്ചു.  ഖാന് സുരക്ഷ ഉറപ്പാക്കാന്‍ ഡല്‍ഹി പോലീസിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു. പരാതിയെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഡല്‍ഹി പോലീസ് കമ്മീഷണര്‍ക്ക് സുപ്രീം കോടതിയുടെ നിര്‍ദേശം.

2016 ഫെബ്രുവരി 5 : സ്ത്രീ പ്രവേശനത്തിനുള്ള നിയന്ത്രണം തുടരണം എന്ന് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചു. 

2016 ഫെബ്രുവരി 12 : ജസ്റ്റിസ് ദീപക് മിശ്ര ജസ്റ്റിസ് പി സി ഘോഷ്, ജസ്റ്റിസ് എന്‍ വി രമണ എന്നിവര്‍ അടങ്ങിയ മൂന്ന് അംഗ ബെഞ്ച് ശബരിമല കേസ് പരിഗണിച്ചു. സീനിയര്‍ അഭിഭാഷകന്‍ രാജു രാമചന്ദ്രനെ സുപ്രീം കോടതി കേസിലെ അമിക്കസ് ക്യുറി ആയി നിയമിച്ചു. 

നൗഷാദ് അഹമ്മദ് ഖാന് ലഭിച്ച വധഭീഷണികളെ കുറിച്ച് ഡല്‍ഹി പോലീസ് നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് സുപ്രീം കോടതിക്ക് കൈമാറി.

2016 ഏപ്രില്‍ 11 : ശബരിമല സ്ത്രീ പ്രവേശന കേസ് പരിഗണിക്കുന്ന ബെഞ്ചില്‍ മാറ്റം. ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചില്‍ നിന്ന് ജസ്റ്റിസ് പി സി ഘോഷ്, ജസ്റ്റിസ് എന്‍ വി രമണ എന്നിവര്‍ മാറി. ജസ്റ്റിസ് ഗോപാല്‍ ഗൗഡ ജസ്റ്റിസ് കുര്യന്‍ ജോസഫ് എന്നിവര്‍ ബെഞ്ചില്‍ പുതുതായി വന്നു. പുതിയ ബെഞ്ച് കേസില്‍ വിശദമായി വാദം കേട്ട് തുടങ്ങി.

2016 ഏപ്രില്‍ 13, ഏപ്രില്‍ 18, ഏപ്രില്‍ 22, മെയ് 2 എന്നീ തീയ്യതികളില്‍ ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് ഗോപാല്‍ ഗൗഡ, ജസ്റ്റിസ് കുര്യന്‍ ജോസഫ് എന്നിവര്‍ അടങ്ങിയ ബെഞ്ച് കേസില്‍ വാദം കേട്ടു. 

2016 ജൂലൈ 11: ശബരിമല സ്ത്രീ പ്രവേശന കേസിലെ സുപ്രീം കോടതി ബെഞ്ചില്‍ വീണ്ടും മാറ്റം. ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചില്‍ നിന്ന് ജസ്റ്റിസ് ഗോപാല്‍ ഗൗഡയും ജസ്റ്റിസ് കുര്യന്‍ ജോസഫും മാറി. ജസ്റ്റിസ് സി നാഗപ്പന്‍, ജസ്റ്റിസ് ആര്‍ ഭാനുമതി എന്നിവര്‍ അടങ്ങിയ പുതിയ ബെഞ്ച്.  

സ്ത്രീപ്രവേശനത്തിനുളള നിയന്ത്രണം തുടരണം എന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നു എന്ന് പിണറായി വിജയന്‍ സര്‍ക്കാര്‍ കോടതിയില്‍

2016 നവംബര്‍ 7 : ജസ്റ്റിസ് മാരായ ദീപക് മിശ്ര, സി നാഗപ്പന്‍, ആര്‍ ഭാനുമതി എന്നിവര്‍ അടങ്ങിയ ബെഞ്ച് ശബരിമല സ്ത്രീ പ്രവേശന കേസ് പരിഗണിക്കുന്നു.

2017 ഫെബ്രുവരി 20 : ശബരിമല കേസ് പരിഗണിക്കുന്ന ബെഞ്ചില്‍ ചെറിയ മാറ്റം. ജസ്റ്റിസ് സി നാഗപ്പന് പകരം ജസ്റ്റിസ് അശോക് ഭൂഷണ്‍ ബെഞ്ചിലെ അംഗം ആയി. ജസ്റ്റിസ് ദീപക് മിശ്ര ജസ്റ്റിസ് ആര്‍ ഭാനുമതി ജസ്റ്റിസ് അശോക് ഭൂഷണ്‍ എന്നിവര്‍ വിവിധ കക്ഷികളുടെ വാദം കേട്ടു. 

2017 ഒക്ടോബര്‍ 13 : ശബരിമലയില്‍ സ്ത്രീ പ്രവേശനം ഹര്‍ജി ഭരണഘടനാ ബെഞ്ചിന് വിട്ട് സുപ്രീം കോടതി ഉത്തരവ്.

2018 ജൂലൈ 17 : ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ എന്‍ ഖാന്‍വില്‍ക്കര്‍, ഡി വൈ ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര റോഹിങ്ടന്‍ നരിമാന്‍, എന്നിവര്‍ അടങ്ങിയ ഭരണഘടന ബെഞ്ചിന് മുമ്പാകെ് വാദം ആരംഭിച്ചു.

2018 ജൂലൈ 18, 19, 24, 25, 26, 31, ഓഗസ്റ്റ് 1 തീയ്യതികളില്‍ ഭരണഘടന ബെഞ്ചിന് മുമ്പാകെ വാദം നടന്നു.

2018 സെപ്റ്റംബര്‍ 28 : ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന് സുപ്രീം കോടതിയുടെ ചരിത്ര വിധി 

Content Highlight: historic dates behind verdict in sabarimala