"ആ നിമിഷം മാധ്യമങ്ങള്‍ ഇറങ്ങിപ്പോവണമായിരുന്നു", ഗവർണ്ണർ വിഷയത്തിൽ പ്രതികരണങ്ങൾ


സോഷ്യൽ ഡെസ്ക്

.

രു വിഭാഗം മാധ്യമങ്ങളുടെ നേര്‍ക്ക് ഗവര്‍ണ്ണര്‍ ഇത്രയും തീവ്രമായി പ്രതികരിക്കുമ്പോള്‍ മാധ്യമങ്ങള്‍ നോക്കി നില്‍ക്കരുതായിരുന്നുവെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകനും ഏഷ്യന്‍ കോളേജ് ഓഫ് ജേണലിസത്തിന്റെ ചെയര്‍മാനുമായ ശശികുമാര്‍. നിന്ദ്യമായ രീതിയില്‍ ഗവര്‍ണ്ണര്‍ പെരുമാറിയ നിമിഷം തന്നെ എല്ലാ മാധ്യമപ്രവര്‍ത്തകരും അവിടെനിന്ന് ഇറങ്ങിപ്പോയിരുന്നെങ്കിലെന്ന് താന്‍ ആഗ്രഹിക്കുകയാണെന്ന് ദി ടെലഗ്രാഫ് പത്രത്തിന്റെ എഡിറ്റർ ആർ. രാജഗോപാലും പ്രതികരിച്ചു. കൊച്ചിയില്‍ ഗവര്‍ണറുടെ പ്രതികരണം എടുക്കാനെത്തിയ മീഡിയ വണ്‍, കൈരളി ചാനലുകളെ അവിടെനിന്ന് പുറത്താക്കിയ നടപടിക്കെതിരേ മാതൃഭൂമി ഡോട്ട് കോമിനോട്‌ പ്രതികരിക്കുകയായിരുന്നു ഇരുവരും.

രണ്ട് ചാനലുകളിലെ പ്രതിനിധികളെ പുറത്താക്കിയ ശേഷമാണ് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് ഗവര്‍ണര്‍ പ്രതികരിച്ചത്. ഗവര്‍ണറുടെ മാധ്യമ വിലക്കിനെതിരെ ചൊവ്വാഴ്ച രാവിലെ 11.30-ന് രാജ്ഭവന്‍ മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ( KUWJ) അറിയിച്ചിട്ടുണ്ട്. വിഷയത്തിൽ മാധ്യമരംഗത്തെ ചിലർ പ്രതികരിക്കുന്നു.ശശികുമാർ

ഭിന്നിപ്പിച്ച് ഭരിക്കുക എന്ന തന്ത്രത്തിന് മാധ്യമങ്ങൾ കീഴ്‌പ്പെടരുതായിരുന്നു
(ശശികുമാർ, ഏഷ്യൻ കോളേജ് ഓഫ് ജേണലിസത്തിന്റെ ചെയർമാൻ)

"ഒരു വിഭാഗം മാധ്യങ്ങളുടെ നേര്‍ക്ക് ഗവര്‍ണ്ണര്‍ ഇത്രയും തീവ്രമായി പ്രതികരിക്കുമ്പോള്‍ മാധ്യമങ്ങള്‍ നോക്കി നില്‍ക്കരുതായിരുന്നു. ഗവര്‍ണ്ണറുടെ പെരുമാറ്റം നിന്ദ്യവും മോശവുമായോ അല്ലെങ്കില്‍ മാധ്യമങ്ങളോടുള്ള അവഹേളനമായോ അനുഭവപ്പെട്ടെങ്കില്‍ അതില്‍ ശക്തമായി പ്രതിഷേധിച്ച് അവിടെ നിന്ന് മാധ്യമ പ്രവര്‍ത്തകര്‍ ഇറങ്ങിപ്പോവണമായിരുന്നു. അല്ലാതെ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ആ പഴയ തന്ത്രത്തിന് ഒരിക്കലും കീഴ്‌പ്പെടരുതായിരുന്നു..

ആർ. രാജഗോപാൽ

മൗലികതത്വങ്ങളെ അപമാനിക്കുന്ന ഘട്ടത്തില്‍ മാധ്യമങ്ങള്‍ ഇടം നല്‍കേണ്ടതില്ല
(ആര്‍ രാജഗോപാല്‍ , ടെലഗ്രാഫ് എഡിറ്റര്‍)

"നിന്ദ്യമായ രീതിയില്‍ ഗവര്‍ണ്ണര്‍ പെരുമാറിയ നിമിഷം തന്നെ എല്ലാ മാധ്യമപ്രവര്‍ത്തകരും അവിടെനിന്ന് ഇറങ്ങിപ്പോയിരുന്നെങ്കിലെന്ന് ഞാന്‍ ആഗ്രഹിക്കുകയാണ്. തീര്‍ച്ചയായും മാധ്യമങ്ങളുടെ പ്രാഥമികധര്‍മ്മം വിവരങ്ങള്‍ അറിയിക്കുക എന്നതാണ്. പക്ഷെ, ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങള്‍, മാന്യത, ഗവര്‍ണ്ണര്‍ പദവിയുടെ അന്തസ്സ് എന്നിവ ചിവിട്ടി മെതിക്കപ്പെടുമ്പോള്‍... അതും ഇതെല്ലാം ചെയ്തു കൂട്ടുന്നത് ജനത്തിന്റെ നികുതിപ്പണം കൊണ്ട് ജീവിക്കുന്ന ഒരാള്‍ കൂടിയാവുമ്പോള്‍,,. പ്രതിഷേധിക്കാനുള്ള അവകാശത്തിനും അവകാശ സംരക്ഷണത്തിനുമാണ് പ്രാമുഖ്യം നല്‍കേണ്ടത്. ഒരു ഭരണഘടനാ പദവിയിലിരിക്കുന്നയാള്‍ ഭരണഘടനയുടെ മൗലികതത്വങ്ങളെ തന്നെ അപമാനിക്കുന്ന ഘട്ടത്തില്‍ അയാള്‍ക്ക് മാധ്യമങ്ങള്‍ ഇടം നല്‍കാതിരിക്കുന്നതാണ് ഉചിതം".

വി.എം. വിനീത

വിളിച്ചുവരുത്തി അപമാനിച്ചു ,ഗവർണർ പദവിയുടെ അന്തസ്സ് കളയുന്ന പെരുമാറ്റം
(വി.എം. വിനീത കെ.യു.ഡ.ബ്ല്യു.ജെ പ്രസിഡന്റ്)

"ഗവര്‍ണ്ണര്‍ പദവിയുടെ അന്തസ്സ് കളയുന്ന വിധത്തിലാണ് ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് മാധ്യമങ്ങളെ അധിക്ഷേപിച്ചത്. ഭരണഘടനാ പദവിയിലിരിക്കുന്ന ഒരാളില്‍നിന്നും ഇത്തരത്തില്‍ വിവേചനപൂര്‍ണ്ണമായ പെരുമാറ്റം ഉണ്ടാകാന്‍ പാടില്ലാത്തതാണ്. വിളിച്ചുവരുത്തി അപമാനിക്കുകയാണ് ഗവര്‍ണ്ണര്‍ ചെയ്തത്. വനിതാ മാധ്യമപ്രവര്‍ത്തക ഉള്‍പ്പെടെയുള്ളവരോടാണ് ഇന്ന് അദ്ദേഹം സമനില തെറ്റിയ ഒരാളെപ്പോലെ പെരുമാറിയത്. മുന്‍കൂര്‍ അനുമതി നേടി വാര്‍ത്തയെടുക്കാന്‍ വന്ന ഒരു സംഘം മാധ്യമപ്രവര്‍ത്തകരില്‍നിന്നും കൈരളി, മീഡിയ വണ്‍ എന്നിവിടങ്ങളില്‍നിന്നും ഉള്ളവരോട് സംസാരിക്കാന്‍ ഇഷ്ടപ്പെടുന്നില്ല എന്നും അവര്‍ ഇറങ്ങിപ്പോകണമെന്നുമാണ് ഗവര്‍ണ്ണര്‍ ആവശ്യപ്പെട്ടത്. നേരത്തെ അനുമതി ആവശ്യപ്പെട്ട ജയ്ഹിന്ദ് ചാനലിന് ഗവര്‍ണ്ണറുടെ ഓഫീസ് അനുമതി നിഷേധിക്കുകയും ചെയ്തു. താന്‍ ആഗ്രഹിക്കുന്ന വിധത്തില്‍ മാത്രം വാര്‍ത്തകള്‍ വരണമെന്ന ഗവര്‍ണ്ണറുടെ നിര്‍ബന്ധബുദ്ധി ഫാസിസ്റ്റ് രീതിയാണ്. ഇത് ജനാധിപത്യവ്യവസ്ഥതിക്ക് ഭൂഷണമല്ല. മാധ്യമപ്രവര്‍ത്തകരെ അപമാനിച്ചിറക്കി വിട്ട ഗവര്‍ണ്ണര്‍ ഖേദം പ്രകടിപ്പിക്കാന്‍ തയ്യാറാകണം. ഇത്തരത്തില്‍ ഗവര്‍ണ്ണര്‍ പദവിയുടെ അന്തസ്സിന് കളങ്കം വരുത്തുന്ന നിലപാട് തിരുത്താനും അദ്ദേഹം തയ്യാറാകണം".

കിരൺ ബാബു

രാജ്ഭവന്‍ മാര്‍ച്ച് അടിയന്തര പ്രതിഷേധത്തിന്റെ ഭാഗമായി
(കിരണ്‍ ബാബു, കെ.യു.ഡ.ബ്ല്യു.ജെ ജനറൽ സെക്രട്ടറി)

"ഇത്തരത്തില്‍ ചില മാധ്യമങ്ങളെ വിലക്കിയതിന്റെ ഭാഗമായി ആദ്യ തവണ കെ.യു.ഡബ്ല്യു.ജെ. പ്രതിഷേധക്കുറിപ്പിറക്കിയിരുന്നു. അല്‍പം കൂടി അപമാനകരമായ നിലപാട് ഇത്തവണ ഗവര്‍ണ്ണര്‍ എടുത്തു എന്നത് കൊണ്ടാണ് പ്രതിഷേധ മാര്‍ച്ചിലേക്ക് കടക്കുന്നത്. അടിയന്തരമായി പ്രതിഷേധിക്കേണ്ടതുണ്ട് എന്നതിന്റെ ഭാഗമായാണ് രാജ്ഭവനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുന്നത്. പ്രതിഷേധത്തിന്റെ ഏറ്റവും വലിയ രൂപമാണല്ലോ തെരുവില്‍ പ്രതിഷേധിക്കുന്നത്. അത്തരമൊരു പ്രതിഷേധരീതി എടുക്കാന്‍ കാരണം അത്ര അപമാനകരമായ രീതിയിലാണ് ഗവര്‍ണ്ണര്‍ പെരുമാറിയത് എന്നതിനാലാണ്.മാധ്യമ സ്വാതന്ത്ര്യം ജനാധിപത്യ വിരുദ്ധം എന്നതിനപ്പുറത്ത് ഗവര്‍ണ്ണര്‍ പദവിയുടെ അന്തസ്സിന് നിരക്കാത്തതാണിത്. അതിനാലാണ് തെരുവില്‍ പ്രതിഷേധിക്കുന്നത്. ഇനി ഏത് തരത്തില്‍ പ്രതിഷേധം മുന്നോട്ടു കൊണ്ട് പോവണമെന്ന് ചര്‍ച്ച ചെയ്ത് തീരുമാനിക്കും.

Content Highlights: Governor arif muhammed khan bars, media one kairali, kuwj, r rajagopal responses, reaction


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented