നാല് സെന്റ് തരംമാറ്റാന്‍ നടന്നു തളര്‍ന്നു, ഒടുവിൽ ഒന്നും മാറാതെ ആറടിയിൽ എരിഞ്ഞടങ്ങി


ടി. സി. പ്രേംകുമാര്‍

സജീവന്റെ മൃതദേഹം വീട്ടിൽ പൊതുദർശനത്തിന് വച്ചപ്പോൾ

പറവൂര്‍ : ആകെയുള്ള ജീവിത സമ്പാദ്യമായ നാലുസെന്റ് വസ്തു തരംമാറ്റിക്കിട്ടാന്‍ ഒന്നരവര്‍ഷക്കാലം സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങി നിരാശനായി ജീവനൊടുക്കിയ വീട്ടുടമ നാടിനും തീരാവേദനയായി രണ്ടട്ടി മണ്ണിലമര്‍ന്നു. തന്റെ മരണത്തിനുത്തരവാദി സര്‍ക്കാരാണെന്ന മരണക്കുറിപ്പെഴുതി വസ്ത്രത്തില്‍ തിരുകി വീട്ടുവളപ്പിലെ നെല്ലിമരത്തില്‍ തുങ്ങിമരിച്ച വടക്കന്‍ പറവൂര്‍ മാല്ല്യങ്കര കോയിക്കല്‍ സജീവിന്റെ (57)മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം വെള്ളിയാഴ്ച സംസ്‌ക്കരിച്ചു.

ReadMore : മത്സ്യത്തൊഴിലാളി തൂങ്ങിമരിച്ച നിലയിൽ; മരണകാരണം മുഖ്യമന്ത്രിയും സർക്കാരും എന്ന് ആത്മഹത്യാക്കുറിപ്പ്

റവന്യു വകുപ്പിലെ ചുവപ്പുനാടയില്‍ കുരുങ്ങി ജീവനൊടുക്കേണ്ടി വന്ന സജീവനും കുടുംബവും മാല്യങ്കരയില്‍ താമസം തുടങ്ങിയിട്ടു വര്‍ഷങ്ങളായി. ചിട്ടിക്കമ്പിനിയില്‍ നിന്നും പണം എടുത്താണ് വീടുവച്ചത്. പ്രളയവും കോവിടും മൂലം വായ്പ അടവ് മുടങ്ങി. വായ്പ്പാതുകകൂടിയപ്പോള്‍ വായ്പ ബാങ്കിലേക്ക് മാറ്റാന്‍ തീരുമാനിച്ചു. പലരില്‍ നിന്നും പണം വാങ്ങി ചിട്ടി സ്ഥാപനത്തില്‍ അടച്ചു ആധാരം തിരികെ വാങ്ങി. ബാങ്കില്‍ ബന്ധപ്പെട്ടപ്പോഴാണ് നാലു സെന്റ് നിലമായാണ് രേഖകളില്‍ ഉള്ളതെന്നും അത് പുരയിടമാക്കിയാലേ വായ്പ കിട്ടുകയുള്ളു എന്നുമറിയുന്നത്.

അവിടെ തുടങ്ങുന്നു ദുരിത യാത്ര

പുരയിടമാകാനുള്ള അപേക്ഷയുമായി പിന്നെ മൂത്തകുന്നം വില്ലേജ് ഓഫീസ്, പറവൂര്‍ താലൂക്ക് ഓഫീസ്, ഫോര്‍ട്ട്‌കൊച്ചി ആര്‍. ഡി. ഒ. ഓഫീസ് യാത്രകള്‍ നീണ്ടു. തരം മാറ്റാന്‍ നിശ്ചിത ഫീസ് അടക്കണമെന്നായിരുന്നു മറുപടി.
അതിനിടെ, 2021ഫെബ്രുവരിയില്‍ സര്‍ക്കാര്‍ ഉത്തരവില്‍ മാറ്റം വന്നു. 2017വരെയുള്ള റവന്യുരേഖകളില്‍ നിലമായി കിടക്കുന്നതും ഡാറ്റാബാങ്കില്‍ ഉള്‍പെടാത്തതുമായ 25സെന്റില്‍ അധികരിക്കാത്ത സ്ഥലം തരംമാറ്റാന്‍ ഫീസ് വേണ്ട. സൗജന്യം. 2021ൽ അതില്‍പെടുത്താന്‍ വീണ്ടും അപേക്ഷ നല്‍കാന്‍ പറഞ്ഞു. അതും നല്‍കി.
തൊഴില്‍ മുടക്കി ഓഫീസുകള്‍ പിന്നെയും പലകുറി കയറി.

വേഗത്തില്‍ ശരിയാക്കാമെന്ന് ഏജന്റ്

ഭേദപ്പെട്ട ഒരുതുക നല്‍കിയാല്‍ വേഗത്തില്‍ ശരിയാക്കി തരാമെന്നു ആര്‍. ഡി. ഒ ഓഫീസ് പരിസരത്ത് ചുറ്റി തിരിയുന്ന ഒരു ഏജന്റ് സജീവനെ സമീപിച്ചത്തായും പറയുന്നു. എന്നാലിതിനു സ്ഥിരീകരണില്ല. ഏറ്റവും ഒടുവില്‍ കഴിഞ്ഞ ബുധനാഴ്ച ആര്‍. ഡി. ഒ. ഓഫീസില്‍ പോയി മടങ്ങിയെത്തിയ അച്ഛന്‍ തീര്‍ത്തും നിരാശനായാണ് കാണപ്പെട്ടതെന്നു മകള്‍ പറഞ്ഞു. പിറ്റേന്ന് പുലര്‍ച്ചെ, തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നെല്ലി മരത്തില്‍ സജീവന്‍ ജീവനൊടുക്കി. ഭാര്യ സതിയാണ് ദാരുണരംഗം ആദ്യം കണ്ടത്.

ഓഫീസുകളിൽ പഴയ പല്ലവി തുടരുന്നു

ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഏറെ വന്നെങ്കിലും വില്ലേജ് ഓഫീസ് മുതല്‍ മേലോട്ട് റവന്യു വകുപ്പില്‍ പഴയപല്ലവികള്‍ തുടരുന്നതായാണ് ജനത്തിന്റ പരാതി. വര്‍ഷങ്ങള്‍ക്കു മുമ്പ് കേരളത്തിലെ ഒരു പ്രധാന കവി എഴുതി 'വില്ലേജ് ഓഫീസിന്റെ നനഞ്ഞൊലിക്കുന്നച്ചുവരില്‍ കുഞ്ഞപ്പന്‍ ഒരു ഒച്ചിനെ പോലെ ഒട്ടിപ്പിടിച്ചു ഇഴയുന്നു, ചെയിന്‍, സര്‍വ്വേ, ലിംഗ്‌സ്, കീഴാധാരം, മൂലാധാരം എന്നിവയിലൂടെ ഇഴഞ്ഞ്...'

പാവപ്പെട്ടവന്റെ ജീവിതമുള്ള ഫയലുകളും മേശപ്പുറത്തുനിന്നും നീങ്ങുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍ പറഞ്ഞു. അതിന്റെ അവസാനത്തെ ഇരയാണ് മത്സ്യതൊഴിലാളിയായ സജീവന്‍.

ഉന്നതതലഅന്വേഷണത്തിനു ഉത്തരവിട്ടു -മന്ത്രി

പറവൂർ: മാലിയങ്കര കോയിക്കൽ സജീവന്റെ മരണം സംബന്ധിച്ച് അടിയന്തിര ഉന്നതതല അന്വേഷണം നടത്തുമെന്നു റവന്യുമന്ത്രി കെ. രാജൻ പറഞ്ഞു. റവന്യു ജോയിന്റ് കമ്മീഷണർക്കാണ് അന്വേഷണച്ചുമതല. ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട്‌ നൽകണമെന്ന് ആവശ്യപെട്ടിട്ടുണ്ട്. സംഭവം സംബന്ധിച്ച് എറണാകുളം ജില്ലാ കളക്റ്റർ ജാഫർ മാലിക്ക് സബ് കളക്ടർ വിഷ്ണു രാജിനെ അടിയന്തിരമായി തന്റെ ചേംബറിൽ വിളിച്ചു വരുത്തി ഫയലുകൾ പരിശോധിച്ചു. സജീവൻ ബുധനാഴ്ച തന്നെ വന്നുകണ്ടിരുന്നില്ല എന്നാണ് സബ്ബ് കളക്ടർ പ്രതികരിച്ചത്. ജീവനക്കാരുടെ കുറവ് മൂലം ആർ.ഡി.ഒ ഓഫീസിൽ ഭൂമി തരംമാറ്റ അപേക്ഷകൾ 30,000ത്തോളം കെട്ടികിടക്കുന്നുണ്ട്. പറവൂർ താലൂക്കിൽ 2019 മുതലുള്ള അപേക്ഷകൾ പെൻഡിങ്ങിലുണ്ട്. താലൂക്ക് സർവ്വേയർ വേണം സ്ഥലത്തെത്തി പരിശോധിച്ചു റിപ്പോർട്ട്‌ നൽകാൻ. അവർ വളരെ കുറവാണ്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


VINOJ

1 min

വാഹനം ഒട്ടകവുമായി ഇടിച്ച് പ്രവാസി മലയാളി സൗദിയില്‍ മരിച്ചു

May 19, 2022

More from this section
Most Commented