'ക്വാട്ട 50 ശതമാനത്തിൽ അധികമാകുന്നതിലും അവർ തെറ്റുകണ്ടില്ല', സംവരണവിധിയും ചില പ്രശ്നങ്ങളും


അഡ്വ. കാളീശ്വരം രാജ്‌പ്രതീകാത്മക ചിത്രം | Mathrubhumi archives

തുകാലത്തും സംവരണം ഇന്ത്യയിൽ ഒരു തർക്കവിഷയമായിരുന്നു. സാമുദായികാടിസ്ഥാനത്തിൽ നിലനിന്നുപോന്ന സംവരണത്തിന്റെ രൂപഭാവങ്ങൾ അട്ടിമറിച്ചുകൊണ്ടാണ് 103-ാം ഭരണഘടനാഭേദഗതി ഉണ്ടായത്. ഇതുമായി ബന്ധപ്പെട്ട പാർലമെന്ററി ചർച്ചകളിൽപ്പോലും പിന്നാക്കവിഭാഗക്കാരെ പ്രതിനിധാനംചെയ്യുന്നെന്ന് അവകാശപ്പെടുന്ന അംഗങ്ങൾ മൗനംപാലിച്ചെന്നത് വിചിത്രമായിരുന്നു. ആവശ്യമായ ചർച്ചകൾ പാർലമെന്ററിൽ നടന്നില്ല എന്നതാണ് ദുഃഖകരമായ വസ്തുത. എന്നാൽ, ഈ കുറവ് പരിഹരിക്കുന്ന വിധത്തിലാണ് സുപ്രീംകോടതിയുടെ അഞ്ചംഗബെഞ്ച് ഈ കേസിൽ വാദംകേട്ടത്. സമീപകാലത്തുണ്ടായ ഭരണഘടനാ കേസുകളിൽ ഏറ്റവും നന്നായി നിയന്ത്രിക്കപ്പെട്ട, അതേസമയം അഭിഭാഷകർക്ക് ന്യായമായ അവസരം നൽകിയ കേസായിരുന്നു ഇത്. അതിനുള്ള നന്ദിയും ആദരവും ചീഫ് ജസ്റ്റിസ് ലളിത് അർഹിക്കുന്നു.

ഭരണഘടനാതത്ത്വങ്ങളെ പരിശോധിച്ച കേസ്‘സാമ്പത്തിക സംവരണ’മെന്ന് പൊതുവേ കൃത്യതക്കുറവോടെ വിളിക്കപ്പെടുന്ന പുതിയ സങ്കേതത്തിൽ ഭരണഘടനയുടെ അടിസ്ഥാനഘടനയെ തകർക്കുന്ന ഒന്നുമില്ലെന്ന് ഭൂരിപക്ഷം വിധിച്ചു. സംവരണം അഥവാ ക്വാട്ട 50 ശതമാനത്തിൽ അധികമാകുന്നതിലും അവർ തെറ്റുകണ്ടില്ല. ഇന്ദ്രാ സാഹ്‌നി കേസിലെ മറിച്ചുള്ള പൊതുതത്ത്വം ഇതോടെ നിലനിൽക്കാതായി. ഇന്ദ്രാസാഹ്‌നി കേസിലെ കൂടുതൽ വിശാലബെഞ്ചിന്റെ വിധി ഈ അഞ്ചംഗബെഞ്ചിന് ബാധകമല്ല. കാരണം, ഇന്ദ്രാ സാഹ്‌നി കേസിൽനിന്ന്‌ വ്യത്യസ്തമായി ഇവിടെ സർക്കാർ ഉത്തരവോ നിയമമോ അല്ല, മറിച്ച് ഭരണഘടനയിൽത്തന്നെ വരുത്തിയ ഭേദഗതിയാണ് ചോദ്യംചെയ്യപ്പെട്ടിരിക്കുന്നത്. അത് കൂടുതൽ കണിശമായ പരിശോധന ക്ഷണിച്ചുവരുത്തി. അതിനാലാണ് ഭേദഗതി മൗലികാവകാശ ധ്വംസനം സൃഷ്ടിക്കുന്നുണ്ടോ എന്നതിനെക്കാൾ ഭരണഘടനയുടെ അടിസ്ഥാനഘടനയെ ക്ഷതപ്പെടുത്തുന്നുണ്ടോ എന്ന് കോടതി പരിശോധിച്ചത്.

അഭിപ്രായവ്യത്യാസങ്ങൾ ഏതു കാര്യത്തിൽ

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സംവരണമേ പാടില്ല എന്ന വാദത്തോട് കോടതി യോജിച്ചില്ല. സാമ്പത്തിക പിന്നാക്കാവസ്ഥ സംവരണത്തിന് മാനദണ്ഡമാക്കാമോ എന്ന കാര്യത്തിൽ രണ്ട് അഭിപ്രായങ്ങൾ ഉണ്ടാകാം.അതിന്റെ പ്രായോഗിക പ്രശ്നങ്ങളും സംവരണം നിശ്ചയിക്കുന്നതിനുള്ള തോതും മാത്രമല്ല, അതിന്റെ അടിസ്ഥാനയുക്തിതന്നെയും പലരും ചോദ്യംചെയ്തു. സുപ്രീംകോടതിയിൽ ഈ വാദം സവിസ്തരം ഉന്നയിക്കപ്പെട്ടു. ഭൂരിപക്ഷം മാത്രമല്ല ന്യൂനപക്ഷവിധിയെഴുതിയ ജസ്റ്റിസ് രവീന്ദ്രഭട്ടും ഈ വാദം അംഗീകരിക്കുകയുണ്ടായില്ല.

എന്നാൽ, ന്യായാധിപർ തമ്മിലുള്ള ഏറ്റവും പ്രധാന അഭിപ്രായവ്യത്യാസം സാമ്പത്തിക പിന്നാക്കാവസ്ഥയിലുള്ളവർക്ക് നൽകുന്ന 10 ശതമാനം ക്വാട്ടയിൽനിന്ന്‌ പട്ടികജാതി-വർഗക്കാരെയും പിന്നാക്കക്കാരെയും മാറ്റിനിർത്തുന്നത് ശരിയാണോ എന്ന വിഷയത്തിലാണ്. ഒരു ഉദാഹരണംവെച്ചു പറഞ്ഞാൽ, ഇപ്പോഴത്തെ നിയമമനുസരിച്ച് പ്രതിമാസം പതിനായിരം രൂപ വരുമാനമുള്ള ഉന്നതകുലജാതന് ഈ 10 ശതമാനം ക്വാട്ടയ്ക്ക്‌ അർഹതയുണ്ട്‌. അതേസമയം, പ്രതിമാസം അഞ്ഞൂറുരൂപപോലും വരുമാനമില്ലാത്ത ദളിതന്‌, അദ്ദേഹം ദളിതനാണ്‌ എന്ന ഒറ്റക്കാരണത്താൽ, ഈ ക്വാട്ടയ്ക്കുള്ള അവകാശം നിഷേധിക്കപ്പെടുന്നു. ഇവിടെ വ്യക്തിതലത്തിൽത്തന്നെയാണ്‌ വിവേചനം സംഭവിക്കുന്നത്‌. അതിനുള്ള കാരണമാവട്ടെ, അയാൾ പിന്നാക്കവിഭാഗക്കാരനായിപ്പോയി എന്നതുമാത്രമാവും. ഈ വിവേചനം ഭരണഘടനയുടെ അടിസ്ഥാനഘടനയെ തകർക്കുന്നതാണ്‌ എന്നതായിരുന്നു വാദം. ഈ വാദം, പക്ഷേ, ഭൂരിപക്ഷം അംഗീകരിച്ചില്ല. ജസ്റ്റിസ്‌ രവീന്ദ്രഭട്ടും ചീഫ്‌ ജസ്റ്റിസ്‌ ലളിതും അടങ്ങിയ ന്യൂനപക്ഷ ബെഞ്ച്‌ ഈ വാദം അംഗീകരിക്കുകയുണ്ടായി. ഇക്കാര്യത്തിൽ ന്യൂനപക്ഷവിധിയാണ്‌ ഭരണഘടനാതത്ത്വങ്ങളോട്‌ ചേർന്നുനിൽക്കുന്നത്‌ എന്ന അഭിപ്രായക്കാരനാണ്‌ ഈ ലേഖകൻ.

വ്യക്തികളാണ്‌ ഭരണഘടനയുടെ കേന്ദ്രബിന്ദുവെന്നും വ്യക്തികളുടെ അവകാശസംരക്ഷണത്തിലൂടെയാണ്‌ സമൂഹത്തിന്റെ നന്മ നിർവചിക്കപ്പെടുന്നതെന്നും പുട്ടസ്വാമി കേസിൽ (2017) സുപ്രീംകോടതിയുടെ വിശാലബെഞ്ച്‌ വ്യക്തമാക്കിയതാണ്‌. അതിനാൽ, നേരത്തേപറഞ്ഞ ഉദാഹരണത്തിലെ ഒഴിവാക്കപ്പെട്ട ദളിതന്‌ മൗലികാവകാശ ധ്വംസനം ഉണ്ടാകുമ്പോൾ, ഭരണഘടനയുടെ അടിസ്ഥാനഘടനയ്ക്കുതന്നെയാണ്‌ ക്ഷതം സംഭവിക്കുന്നതെന്നായിരുന്നു വാദം. അതിനാൽത്തന്നെ സാമ്പത്തികസംവരണം അനുവദനീയമാണെന്നുകണ്ടാൽപ്പോലും പിന്നാക്കക്കാരെ അതിന്റെ പരിധിയിൽനിന്ന്‌ ഒഴിവാക്കുന്ന സമീപനം തെറ്റാണെന്നെങ്കിലും പ്രഖ്യാപിക്കണമെന്ന്‌ ഹർജിക്കാർ വാദിച്ചു. ഈ വാദവും പക്ഷേ, ഭൂരിപക്ഷത്താൽ നിരാകരിക്കപ്പെട്ടു.

സംവരണസങ്കല്പം മാറുമ്പോൾ

ഏതായാലും പുതിയ സുപ്രീംകോടതി വിധിയോടെ ഇന്ത്യയിലെ സംവരണത്തെ സംബന്ധിച്ച സങ്കല്പംതന്നെ മാറ്റിമറിക്കപ്പെട്ടിരിക്കുന്നു. സംരക്ഷിത വിഭാഗങ്ങൾ എന്ന പരികല്പനയെ ഓക്സ്‌ഫഡ്‌ സർവകലാശാലയിലെ തരുണഭ്‌ ഖയ്‌താൻ നന്നായി വിശദീകരിക്കുന്നുണ്ട്‌. ഇതരവിഭാഗങ്ങളെയപേക്ഷിച്ച്‌ കൃത്യവും സ്ഥിരവും സുനിശ്ചിതവുമായ പിന്നാക്കാവസ്ഥയായിരിക്കണം സംരക്ഷിതവിഭാഗത്തിന്റെ മുഖമുദ്ര. ഉദാഹരണത്തിന്‌ പുരുഷനെ അപേക്ഷിച്ച്‌ സ്ത്രീക്കാണ്‌ സംരക്ഷണം വേണ്ടത്‌. ശാരീരികമായി പൂർണതയുള്ളവർക്കല്ല, അംഗപരിമിതർക്കാണ്‌ സംരക്ഷണം വേണ്ടത്‌. എന്നാൽ, ഇതുവരെ സംരക്ഷണം കിട്ടിയില്ല എന്നതിന്റെ പേരിൽ പുര​ുഷനും പൂർണഗാത്രന്മാർക്കും ബ്രാഹ്മണവിഭാഗത്തിനും സംവരണം നൽകിയാലോ? കുറഞ്ഞപക്ഷം അത്‌ നിലവിലുള്ള സംവരണസങ്കല്പങ്ങളെ അട്ടിമറിക്കും എന്നതു വ്യക്തം.

വിധി ഇന്ന്‌ രാജ്യത്തെ നിയമമായി മാറിയിരിക്കുന്നു. ഇതിനുമുമ്പുതന്നെ കേരളമടക്കം പലസംസ്ഥാനങ്ങളും ‘സാമ്പത്തികസംവരണം’ നടപ്പിൽവരുത്തിക്കഴിഞ്ഞതുമാണ്‌. സംവരണത്തെപ്പോലും ഒരു വിഭജനോപാധിയായി കാണുന്ന ഒരു രാഷ്ട്രീയസാഹചര്യത്തിൽ ഭരണഘടനാപരമായ സാഹോദര്യത്തെക്കുറിച്ച്‌ ദീർഘമായി വിശദീകരിച്ച ജസ്റ്റിസ്‌ രവീന്ദ്രഭട്ടിന്റെ വിധിയിലെ ഭരണഘടനാപരമായ ഉൾക്കാഴ്ച ശ്രദ്ധേയമാണ്‌. ഭാവിയിൽ ഇന്ത്യയിലെ സംവരണരാഷ്ട്രീയത്തിന്റെ, അതുവഴി മുഖ്യരാഷ്ട്രീയത്തിന്റെയും ഗതിവിഗതികൾ നിശ്ചയിക്കാൻ പോന്നതാണ്‌ സുപ്രീംകോടതിവിധി. അതിനോടുള്ള രാഷ്ട്രത്തിന്റെ പ്രതികരണമെന്തായിരിക്കുമെന്ന ചോദ്യത്തിന്‌ കാലംമാത്രമേ മറുപടി പറയൂ.

പ്രസ്തുത കേസിൽ കേരളത്തിലെ ഒരു കക്ഷിക്കുവേണ്ടി ഹാജരായ സുപ്രീം കോടതി അഭിഭാഷകനാണ്‌ ലേഖകൻ

Content Highlights: Financial Reservation And future


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022

Most Commented