-
തിരുവനന്തപുരം: പോകാന്‍ വീടില്ലാത്തതിനാല്‍ അഞ്ചാം ക്ലാസ്സുകാരിയും മൂന്നാക്ലാസ്സുകാരിയും താമസിക്കുന്നത് അച്ഛന്‍ ചികിത്സയിലുള്ള മാനസികാരോഗ്യ കേന്ദ്രത്തില്‍.
തിരുവനന്തപുരം അരുവിക്കര സ്വദേശിയായ യുവാവും ഭാര്യയും മക്കളുമാണ് പേരൂര്‍ക്കടയിലെ ആശുപത്രി വരാന്തയില്‍ കഴിയുന്നത്. ഒക്ടോബര്‍ 30ന് വാടക വീട്ടില്‍ നിന്നും വീട്ടുടമ ഇവരെ ഇറക്കി വിട്ടതാണ് പ്രശ്‌നങ്ങളുടെ തുടക്കം. യുവാവിന്റെ ജീവിത മാര്‍ഗ്ഗമായ അക്വേറിയം നശിപ്പിക്കപ്പെട്ടു. ലക്ഷങ്ങളുടെ നഷ്ടമുണ്ടായി.
"വീടൊഴിയാൻ ഉടമ ആവശ്യപ്പെട്ടപ്പോൾ പ്രശ്നത്തിലിടപെട്ട എഎസ്‌ഐ കാലാവധി നീട്ടിനല്‍കണമെന്ന് പറഞ്ഞു. പക്ഷെ അവര്‍ തയ്യാറായില്ല. പരാതി നല്‍കാനായി കളക്ടറുടെ അടുത്ത് പോയി. ആ സമയം കൊണ്ടാണ് വീട്ടുപകരണങ്ങളും അക്വേറിയവും പക്ഷികളെയും മീനുകളെയുമെല്ലാം നശിപ്പിച്ചത്. 25 ലക്ഷത്തിന്റെ സാധനങ്ങളായിരുന്നു ഉണ്ടായിരുന്നത്", യുവാവ് പറയുന്നു.
കടുത്ത മാനസിക സംഘര്‍ഷത്തിലായ യുവാവ് പേരൂര്‍ക്കടയിലെ മാനസിക ആരോഗ്യ കേന്ദ്രത്തിലെത്തി. കഴിഞ്ഞ രണ്ട് മാസമായി കുട്ടികള്‍ക്ക് ആശുപത്രി പരിസരമാണ് വീട്. അഞ്ചാം ക്ലാസ്സുകാരിയായ മൂത്ത കുട്ടിയുടെ പഠനം മുടങ്ങി. പുസ്തകവും ബാഗുമെല്ലാം പോയി. പുസ്തകമെല്ലാം വെള്ളം നനഞ്ഞാണ് നശിച്ചത്.
അന്തിയുറങ്ങാന്‍ വീടില്ലാത്തതിനാല്‍ ഒരു കുടുംബം മുഴുവനാണ് മാനസികാരോഗ്യ കേന്ദ്രത്തില്‍ കഴിയുന്നത്. ഒരായുസ്സിന്റെ സമ്പാദ്യമാണ് നഷ്ടപ്പെട്ടത്. കുഞ്ഞുങ്ങളുടെ പഠിപ്പാണ് മുടങ്ങിയത്.
content highlights: family stays at peroorkkada mental health centre
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..