നിര്‍മാണ പ്രവര്‍ത്തനങ്ങളിലെ പാരിസ്ഥിതിക ആഘാതം കുറയ്ക്കാനുള്ള നിര്‍ദേശങ്ങളുമായി കേരളീയ യുവത്വം. കേരളത്തില്‍ ഒരാള്‍ക്ക് സ്വന്തമാക്കാവുന്ന വീടുകളുടെ എണ്ണം പരിമിതപ്പെടുത്തണമെന്നും വീടുകളുടെ വിസ്തീര്‍ണ്ണത്തിന് താമസക്കാരുടെ എണ്ണം മാനദാണ്ഡമാക്കണമെന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ മുന്നോട്ടു വെച്ചിരിക്കുകയാണ് കേരളത്തിലെ യുവ ജനങ്ങള്‍. 
മാതൃഭൂമി യൂത്ത് മാനിഫെസ്റ്റോയ്ക്കായുള്ള സര്‍വ്വേയില്‍ പങ്കെടുത്തുകൊണ്ടാണ് യുവജനങ്ങള്‍ ഇത്തരത്തില്‍ തങ്ങളുടെ ആവശ്യങ്ങള്‍ ഉന്നയിച്ചത്.

പരിസ്ഥിതി സൗഹൃദനിര്‍മ്മാണത്തിന് സബ്‌സിഡ് നല്‍കണമെന്ന് യൂത്ത് മാനിഫെസ്റ്റോക്കായുള്ള സര്‍വ്വേയില്‍ പങ്കെടുത്ത് 86 ശതമാനം യുവ ജനങ്ങളാണ് ആവശ്യപ്പെട്ടത്. 

ഒരാള്‍ക്ക് സ്വന്തമാക്കാവുന്ന വീടുകളുടെ എണ്ണം പരിമിതപ്പെടുത്തുക, വീടുകളുടെ വിസ്തീര്‍ണ്ണത്തിന് താമസക്കാരുടെ എണ്ണം മാനദാണ്ഡമാക്കുക, പരിസ്ഥിതി സൗഹൃദനിര്‍മ്മാണത്തിന് സബ്‌സിഡ് നല്‍കുക തുടങ്ങിയ മൂന്ന് ആവശ്യങ്ങളും സര്‍വ്വേയില്‍ പങ്കെടുത്ത 58.2 ശതമാനം പേർ ഉന്നയിച്ചു.

യൂത്ത് മാനിഫെസ്റ്റോയില്‍ പങ്കാളികളാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം

നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം അടുത്ത സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ കേരളീയ യുവതയുടെ പ്രകടന പത്രിക സര്‍ക്കാരിനു സമര്‍പ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് മാതൃഭൂമി ചാനല്‍, പത്രം, ഡോട്ട്‌കോം, ക്ലബ്ബ് എഫ് എം എന്നിവ ചേര്‍ന്ന് യുവാക്കളില്‍ നിന്ന് നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നത്. 

15 വയസ്സിനും 35 വയസ്സിനും ഇടയില്‍ പ്രായമുള്ള യുവതീ യുവാക്കള്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ എന്നിവരില്‍ നിന്നാണ് അഭിപ്രായങ്ങള്‍ സ്വീകരിക്കുന്നത്.  

വിദ്യാഭ്യാസം, തൊഴില്‍ പരിസ്ഥിതി നിയമം ആരോഗ്യം സാമൂഹിക ക്ഷേമം സര്‍വീസുകള്‍ എന്നീ മേഖലകള്‍ തിരിച്ചാണ് സര്‍വ്വേ. ഈ വിവിധ മേഖലകളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുണ്ടാവേണ്ട മാറ്റങ്ങള്‍ നിര്‍ദേശങ്ങള്‍ എന്നിവയെല്ലാം യുവതയ്ക്ക് പങ്കുവെക്കാനുള്ള അവസരമാണ് മാതൃഭൂമി ഒരുക്കുന്നത്. 

കേരളത്തിലെ ഇത്തരത്തിലുള്ള പല അവസ്ഥകള്‍ക്കും മാറ്റം വരണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഈ സര്‍വ്വയേില്‍ പങ്കെടുത്ത് അഭിപ്രായം രേഖപ്പെടുത്താം. ലിങ്ക് ചുവടെ കൊടുക്കുന്നു.