തൊഴിലും സ്ഥിരവരുമാനവും നഷ്ടപ്പെട്ടു; കോവിഡ് കുടിയിറക്കിയവര്‍


ഡോ. ബി.എ. പ്രകാശ്‌Representational image/Getty images

കോവിഡ്‌ മഹാമാരിയും അത്‌ സൃഷ്ടിച്ച അഭൂതപൂർവമായ പ്രതിസന്ധിയും കാരണം ജി.സി.സി. രാജ്യങ്ങളായ ­യു.എ.ഇ., സൗദി അറേബ്യ, ഖത്തർ, ഒമാൻ, കുവൈത്ത്‌, ബഹ്റൈൻ എന്നിവിടങ്ങളിൽനിന്ന്‌ ഇന്ത്യക്കാരായ പ്രവാസികൾ വൻതോതിൽ നാട്ടിലേക്കുമടങ്ങി. ഇന്ത്യക്കാരായ 40.24 ലക്ഷം പ്രവാസികൾ വന്ദേഭാരത്‌ മിഷൻ വഴി ഈ രാജ്യങ്ങളിൽനിന്ന്‌ മടങ്ങിവന്നു. കേരളത്തിലേക്ക്‌ മടങ്ങിയവർ 14.15 ലക്ഷം ആണെന്ന്‌ നോർക്ക കണക്കാക്കുന്നു. മടങ്ങിവരുന്ന പ്രവാസികളുടെ സ്ഥിതി, തൊഴിൽ, മടങ്ങിവരവ്‌ പ്രവാസി കുടുംബങ്ങളിൽ സൃഷ്ടിച്ച പ്രത്യാഘാതങ്ങൾ എന്നിവയെക്കുറിച്ച്‌ സംസ്ഥാനത്തെ അഞ്ച്‌ ജില്ലകളിലെ (കണ്ണൂർ, കോഴിക്കോട്‌, മലപ്പുറം, പത്തനംതിട്ട, തിരുവനന്തപുരം) കോവിഡ്‌ കാരണം മടങ്ങിവന്ന 404 പ്രവാസികളിൽനിന്ന്‌ വിവരം ശേഖരിച്ച്‌ സെന്റർ ഫോർ ഡെവലപ്‌മെന്റ്‌ സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ ഈ ലേഖകൻ നടത്തിയ പഠനത്തിലെ പ്രധാന കണ്ടെത്തലുകൾ അവതരിപ്പിക്കുന്നു.

മടങ്ങിവരവിന്‌ മുമ്പുള്ള സ്ഥിതി
ജി.സി.സി. രാജ്യങ്ങളിൽ സ്ഥിരമായ ജോലിയും വേതനവും ലഭിച്ചിരുന്നവരാണ്‌ സർവേയിൽ പങ്കെടുത്ത ഏതാണ്ട്‌ എല്ലാ പ്രവാസികളും. ഇവരിൽ പകുതിയോളം പേർ കച്ചവടസ്ഥാപനങ്ങൾ, സെയിൽസ്‌, വാഹനം, വീട്‌, ഹോട്ടൽ, ശുചീകരണം എന്നീ മേഖലകളിൽ തൊഴിലുകൾ ചെയ്തിരുന്നു. ബാക്കിയുള്ളവർ നിർമാണം, വ്യവസായം, ഖനനം, ഇലക്‌ട്രിക്കൽ, മെക്കാനിക്കൽ, പാചകം തുടങ്ങിയ ജോലികൾ ആണ്‌ ചെയ്തിരുന്നത്‌. തങ്ങളുടെ ചെലവുകൾ കഴിഞ്ഞ്‌ ഗണ്യമായ ഒരു തുക മാസംതോറും നാട്ടിലേക്ക്‌ ഇവർ അയച്ചിരുന്നു. സർവേയിൽ പങ്കെടുത്ത 404 പേരിൽ 19 ശതമാനം പേർ 8000 മുതൽ 12,000 രൂപ വരെയും 48 ശതമാനം പേർ 12,000 രൂപ മുതൽ 20,000 രൂപ വരെയും 22 ശതമാനം പേർ 20,000 രൂപയ്ക്ക്‌ മുകളിലും പ്രതിമാസം അയച്ചിരുന്നു.

മടങ്ങിവന്നതിനുശേഷം
മടങ്ങിവന്നതുകാരണം ഈ 404 പ്രവാസികളുടെയും തൊഴിലും സ്ഥിരവരുമാനവും നഷ്ടപ്പെട്ടു. ഇവരുടെ കുടുംബങ്ങൾക്ക്‌ ലഭിച്ചുകൊണ്ടിരുന്ന വിദേശ പണവും നിലച്ചു. പ്രവാസികളുടെ വരുമാനത്തെ പ്രധാനമായും ആശ്രയിച്ചുകഴിയുന്ന ഈ കുടുംബങ്ങളുടെ സാമ്പത്തികനില തകർന്നു. മടങ്ങിവന്ന 404 പ്രവാസികളിൽ 286 പേരും തൊഴിലില്ലാതെ നാട്ടിൽ നിൽക്കുന്നു (71 ശതമാനം). മറ്റൊരു 116 പേർ (28 ശതമാനം) പ്രാദേശികമായി ലഭ്യമായ കാഷ്വൽ തൊഴിൽ, സ്വയംതൊഴിൽ എന്നിവ ചെയ്ത്‌ ജീവിക്കുന്നു. കാഷ്വൽ തൊഴിൽ ചെയ്യുന്നവർക്ക്‌ പ്രതിമാസം ശരാശരി ആറുമുതൽ 10 ദിവസംവരെ മാത്രമേ ജോലി ലഭിക്കുന്നുള്ളൂ. സ്വയംതൊഴിൽ ചെയ്യുന്നവർ ചെറുകിട കച്ചവടം നടത്തുകയും ഓട്ടോറിക്ഷ ഓടിക്കുകയും ചെയ്യുന്നു. ഈ തൊഴിലുകളിൽനിന്ന്‌ ലഭിക്കുന്ന വരുമാനം വളരെ തുച്ഛമാണ്‌. സർവേ നടത്തിയ 404 പ്രവാസി കുടുംബങ്ങളിൽ 20 ശതമാനം ദരിദ്രർ അഥവാ ബി.പി.എൽ. റേഷൻ കാർഡ്‌ ഉള്ളവരാണ്‌. ചിലർ തങ്ങൾ മടങ്ങിവന്നതിനു ശേഷം റേഷൻ കാർഡ്‌ ബി.പി.എൽ. ആക്കി. മടങ്ങിവന്നവർക്ക്‌ തിരിച്ചുപോകാൻ കഴിഞ്ഞില്ലെങ്കിൽ ഈ 404 പ്രവാസി കുടുംബങ്ങളിൽ ഭൂരിഭാഗവും ദരിദ്ര കുടുംബങ്ങളായി മാറാൻ ഇടയുണ്ട്‌.

മടങ്ങിവരവിന്റെ പ്രത്യാഘാതങ്ങൾ
ഗൾഫ്‌ പ്രവാസികളിൽ 90 ശതമാനത്തോളം തനിച്ച്‌ വിദേശത്ത്‌ താമസിക്കുന്നവരാണ്‌. ഇവർ താത്‌കാലിക കുടിയേറ്റക്കാരും ഒരു കരാറിന്റെ അടിസ്ഥാനത്തിൽ മാത്രം ജോലിചെയ്യുന്നവരുമാണ്‌. ഇവരുടെ മടക്കം പ്രവാസി കുടുംബങ്ങൾ, ഗൾഫ്‌ പ്രവാസികൾ കൂടുതലായി താമസിക്കുന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിൽ വലിയ തൊഴിലില്ലായ്മയും സാമ്പത്തികപ്രതിസന്ധിയും സാമ്പത്തികമാന്ദ്യവും സൃഷ്ടിച്ചു. ഇതിൽനിന്ന്‌ കരകയറാൻ വർഷങ്ങൾതന്നെ വേണ്ടിവരും (മൂന്നുമുതൽ അഞ്ചുവർഷം വരെ). കുവൈത്ത്‌ യുദ്ധം കാരണം 2008-ലെ ആഗോള സാമ്പത്തിക പ്രതിസന്ധി കാരണവും ഗൾഫിൽനിന്നും മലയാളികൾ വലിയ തോതിൽ തിരിച്ചുവന്നിട്ടുണ്ട്‌. എന്നാൽ, ഇത്രയും ആളുകൾ ഒറ്റയടിക്ക്‌ ഗൾഫിൽനിന്നും മടങ്ങുന്നത്‌ ഇതാദ്യമാണ്‌. ഇത്‌ സംസ്ഥാനത്തിന്റെ കുടിയേറ്റരംഗത്ത്‌ ഇതുവരെ ഉണ്ടാകാത്ത തിരിച്ചടി സൃഷ്ടിക്കാൻ ഇടയാക്കും. പുതിയ കുടിയേറ്റ നയങ്ങൾ ഗൾഫ്‌ രാജ്യങ്ങളിൽ പൊതുവിൽ അനുവർത്തിക്കുന്നതിനാൽ അവിദഗ്ധ, അർധവിദഗ്ധ വിഭാഗം പ്രവാസി തൊഴിലാളികളുടെ കുടിയേറ്റ സാധ്യതകൾ വളരെ കുറയും. ഭാവിയിൽ വിദഗ്‌ധ തൊഴിൽവിഭാഗങ്ങൾക്ക്‌ മാത്രമേ സാധ്യതകളുണ്ടാകൂ. ഗൾഫ്‌ മടങ്ങിവരവ്‌ കൂടുതൽ മാന്ദ്യം സൃഷ്ടിച്ച മൂന്നു ജില്ലകളിൽ (മലപ്പുറം, കോഴിക്കോട്‌, കണ്ണൂർ) മാന്ദ്യവിരുദ്ധ പാക്കേജ്‌ നടപ്പാക്കേണ്ടാതാണ്‌.

മടങ്ങിവരവിന്റെ കാരണങ്ങൾ

  1. തങ്ങൾ ജോലിചെയ്തിരുന്ന സ്ഥാപനങ്ങളും മറ്റും കോവിഡിനാൽ അടച്ചത് കാരണം 32 ശതമാനം പേർ മടങ്ങാൻ നിർബന്ധിതരായി.
  2. ശമ്പളം വെട്ടിക്കുറച്ചത്‌ കാരണവും തൊഴിൽ പെർമിറ്റ്‌ പുതുക്കാൻ തൊഴിലുടമ തയ്യാറാകാത്തത്‌ കാരണവും ഒമ്പത്‌ ശതമാനം പേർ മടങ്ങിവന്നു.
  3. കോവിഡ്‌ വ്യാപനത്തിന്‌ മുമ്പും അതിനുശേഷവും അവധിയെടുത്തു തൊഴിലുടമയുടെ അനുവാദത്തോടെ നാട്ടിൽ മടങ്ങിയവരും തിരിച്ചുപോകാൻ കഴിയാത്തവരുമാണ്‌ മറ്റൊരു 54 ശതമാനം പേർ.
  4. എന്നാൽ, അഞ്ചുശതമാനം പേർ ഗൾഫ്‌ പ്രവാസജീവിതം അവസാനിപ്പിച്ച്‌ സ്വയം മടങ്ങിവന്നവരാണ്‌. ചുരുക്കത്തിൽ അവധിക്ക്‌ നാട്ടിൽ വന്നിട്ട്‌ തിരിച്ചു പോകാൻ കഴിയാതെ കുടുങ്ങിപ്പോയവരാണ്‌ ഭൂരിഭാഗം പ്രവാസികളും.
ജി.സി.സി. രാജ്യങ്ങളിലേക്കുള്ള മലയാളി കുടിയേറ്റക്കാരുടെ ഭാവി സാധ്യതകൾ ഏറ്റവും കുറയുന്നത്‌ സൗദി അറേബ്യയിൽ ആകാനാണ്‌ സാധ്യത എന്നാണു പഠനത്തിന്റെ നിഗമനം
സർവേയിൽ പങ്കെടുത്ത 404 പ്രവാസികളിൽ 50 ശതമാനം സൗദി അറേബ്യ, 19 ശതമാനം യു.എ.ഇ., 11 ശതമാനം ഖത്തർ, ഏഴു ശതമാനം വീതം ഒമാൻ, ബഹ്റൈൻ, ആറുശതമാനം കുവൈത്ത്‌ എന്നിവിടങ്ങളിൽനിന്നുമാണ്‌ മടങ്ങിവന്നത്‌. സൗദി അറേബ്യയിൽ നടപ്പാക്കിവരുന്ന നയങ്ങൾ കുടിയേറ്റക്കാർക്ക്‌ അവിടെ നിൽക്കാൻ കഴിയാത്ത സ്ഥിതി സൃഷ്ടിച്ചിട്ടുണ്ട്‌. സ്വദേശിവത്‌കരണ പരിപാടികൾ, അനധികൃത തൊഴിലാളികളെ തിരിച്ചയക്കൽ നടപടികൾ, അവിദഗ്ധ, അർധവിദഗ്ധ പ്രവാസി തൊഴിലാളികളെ കുറയ്ക്കുക എന്ന നയം, സർക്കാർ ജോലികൾ സ്വദേശികൾക്കുമാത്രം എന്ന നയം, സ്ത്രീകൾക്ക്‌ ഡ്രൈവിങ്‌ ലൈസൻസ്‌ നൽകൽ, സ്വദേശിസ്ത്രീകൾക്ക്‌ തൊഴിൽസംവരണം, വിദേശ തൊഴിലാളികളെ നിരുത്സാഹപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുള്ള വാർഷിക വർക്ക്‌ പെർമിറ്റ്‌, റെസിഡന്റ്‌ പെർമിറ്റ്‌ തുടങ്ങിയ ഫീസുകളിൽ വരുത്തിയ വൻവർധന, പുറമേ ജോലിചെയ്യാൻ അനുവാദം നൽകുന്നതിന്‌ സ്പോൺസർക്ക്‌ മാസംതോറും നൽകുന്ന നോക്കുകൂലിക്ക്‌ സമാനമായ പിരിവുകൾ തുടങ്ങിയവ ഉദാഹരണം.

അഞ്ചാം ധനകാര്യകമ്മിഷൻ ചെയർമാനായിരുന്നു ലേഖകൻ

Content Highlights: Due to Indian expatriates returned from GCC Countries

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022


Sabu m Jacob

4 min

കെ.എസ്.ആര്‍.ടി.സി-യെ ഇനി കോഴിക്കൂട് ഉണ്ടാക്കാനും ഉപയോഗിക്കും;  ഇത് ലോകം മാതൃകയാക്കണം-സാബു എം ജേക്കബ്

May 20, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022

More from this section
Most Commented