'ഞങ്ങളുടെ സ്‌കൂളില്‍ ആൺ-പെൺ കുട്ടികൾ‍ ഇടകലര്‍ന്നാണ് ഇരിക്കുന്നത്,അവര്‍ തമ്മില്‍ എന്ത് സ്‌നേഹമെന്നോ?'


ആണുംപെണ്ണുംമിണ്ടിയാലെന്താ

ഇന്ദിര രാജൻ

ണ്‍കുട്ടിയും പെണ്‍കുട്ടിയും തമ്മിലുണ്ടാവേണ്ട ആരോഗ്യകരമായ ബന്ധത്തെ കുറിച്ച് കുട്ടികളെ ബോധ്യപ്പെടുത്തി, അവരാദ്യമേ പരസ്പരം ഇടപഴകി വളരണമെന്ന് നാഷണല്‍ കൗണ്‍സില്‍ ഫോര്‍ സി.ബി.എസ്.ഇ സ്‌കൂള്‍ ജനറല്‍ സെക്രട്ടറിയും വിദ്യാഭ്യാസ പ്രവർത്തകയുമായ ഡോ. ഇന്ദിര രാജന്‍. കേരളത്തിലെ ചില സ്‌കൂളുകളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും മിണ്ടുന്നതിനും ഇടപഴകുന്നതിനും നിയന്ത്രണം കൊണ്ടുവന്നുവെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അവര്‍.

"സ്‌കൂള്‍ വിദ്യാഭ്യാസം ആരംഭിക്കുന്ന കാലം മുതല്‍ തന്നെ കുട്ടികളെ പരസ്പര സ്‌നേഹത്തോടെയും സഹകരണത്തോടെയും വളര്‍ത്തിയെടുക്കേണ്ടതുണ്ട്. ആണ്‍കുട്ടികളെന്നോ പെണ്‍കുട്ടികളെന്നോ വ്യത്യാസമില്ലാതെ നിങ്ങള്‍ പരസ്പരം സഹോദരങ്ങളെപ്പോലെ വളരണം എന്ന് പറഞ്ഞുള്ള മൂല്യങ്ങള്‍ കൂടി പകര്‍ന്നു നല്‍കുന്ന വിദ്യാഭ്യാസമാകണം സ്‌കൂളുകളില്‍ നല്‍കേണ്ടത്. എന്താണ് ശരി, എന്താണ് തെറ്റ്, എന്ത് ചെയ്യണം, എന്ത് ചെയ്യരുത് എന്ന അറിവ് പങ്കുവെച്ച് പോവുകയാണെങ്കില്‍ നമുക്ക് ഒരുപാട് പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ പറ്റും. എന്റെ സ്‌കൂളില്‍ ആണ്‍കുട്ടിയും പെണ്‍കുട്ടിയും ഇടകലര്‍ന്നാണ് ഇരിക്കുന്നത്. അവര്‍ക്ക് പരസ്പരം എന്ത് സ്‌നേഹമാണെന്നറിയാമോ", ഡോ. ഇന്ദിര രാജൻ പ്രതികരിച്ചു.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ഇടനാഴിയും ഗോവണിയും ഉള്ള സ്‌കൂളുകളെ അത്തരം സമ്പ്രദായങ്ങൾ കൊണ്ടുള്ള പ്രശ്‌നങ്ങളെ കുറിച്ച് ബോധ്യപ്പെടുത്തുകയാണ് വേണ്ടതെന്നും ഇന്ദിരാ രാജൻ ഓർമ്മിപ്പിച്ചു.

"കോട്ടിടാത്ത അധ്യാപകരെ മോശമായി നോക്കുന്ന കുട്ടികളെ തിരുത്തേണ്ടവരാണ് അധ്യാപകരും സ്‌കൂളും. അങ്ങനെ മോശമായി നോക്കുന്നവര്‍ കോട്ടിട്ടാലും മോശം രീതിയില്‍ നോക്കും. ബോധവത്കരിച്ചും മൂല്യങ്ങള്‍ പകര്‍ന്നു നല്‍കിയുമാണ് ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടത്. കുട്ടികളുടെ മുന്നില്‍പ്പോകുന്ന ഓരോ അധ്യാപകനും ഇത്തരം മൂല്യങ്ങളും അറിവും പകര്‍ന്നു നല്‍കാന്‍ പ്രാപ്തിയുള്ളവരായിരിക്കണം. ഇതിന്റെയെല്ലാം പരിണതഫലങ്ങളാണ് പല സ്‌കൂളുകളിലും കണ്ടുവരുന്നത്.

Also Read
Special Story

ആണിനും പെണ്ണിനും വെവ്വേറെ ഇടനാഴി,അധ്യാപികമാർക്ക് ...

ആണും പെണ്ണും മിണ്ടിയാൽ....! വിദ്യാലയങ്ങളിൽ ...

അന്വേഷണം നടത്തി നടപടി സ്വീകരിക്കും; മാതൃഭൂമി ...

ആണും പെണ്ണും തമ്മിൽ മിണ്ടരുതെന്ന ചിന്ത ...

ഇന്നും ഞങ്ങളുടെ സ്‌കൂളില്‍ എല്‍കെജി മുതല്‍ ആണും പെണ്ണും ഒന്നിച്ചിരുന്നാണ് പഠിക്കുന്നത് . ഇന്നു വരെ അവിടെതൊട്ടു ഇവിടെ തൊട്ടു എന്ന പരാതി ഇവിടെ ഉയര്‍ന്നിട്ടില്ല. ഒരിക്കല്‍ ആറാം ക്ലാസ്സില്‍ വെച്ച് ഒരു പെണ്‍കുട്ടിയെ സ്‌കൂളില്‍ ചേര്‍ത്തപ്പോൾ അടുത്ത് ആണ്‍കുട്ടി ഇരിക്കുന്നത് കണ്ട് "അവൻ ഇനി എന്റെ മോള്‍ക്ക് വല്ല പ്രേമലേഖനവും കൊടുക്കുമോ" എന്ന ആശങ്ക ഒരു രക്ഷിതാവ് പങ്കുവെച്ചിരുന്നു, ഞാനന്ന് അവരോട് മറുപടി പറഞ്ഞത് പ്രേമലേഖനമാണെങ്കില്‍ കൊടുക്കണമെന്നുള്ളവന്‍ അടുത്തിരുന്നാലും അകലെയിരുന്നാലും കൊടുക്കുമെന്നാണ്. 15 വര്‍ഷത്തിനു മുമ്പാണ് അത്. ഇന്ന് കുറെയേറെ മാറി. കാലഘട്ടത്തെ വിലയിരുത്തിക്കൊണ്ടാവണം വിദ്യാലയങ്ങള്‍ മുന്നോട്ടു പോവേണ്ടത്.

വരുംവരായകകളെ കുറിച്ച് കുട്ടികളെ പറഞ്ഞ് ബോധവാന്‍മാരാക്കേണ്ട ഉത്തരവാദിത്വം രക്ഷിതാക്കളെപ്പോലെ അധ്യാപകര്‍ക്കുമുണ്ട്. പരസ്പരം മിണ്ടരുത് എന്നതല്ല ഒന്നിനുമുള്ള പോംവഴി", ഇന്ദിരാ രാജൻ കൂട്ടിച്ചേർത്തു.

എറണാകുളത്തെ പ്രഗതി അക്കാദമി മാനേജിങ് ഡയറക്ടറാണ് ഇന്ദിരാ രാജൻ.


Content Highlights: Indira Rajan,boys girls seperate corridor,staircase,coat lady teacher,ആണുംപെണ്ണുംമിണ്ടിയാലെന്താ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

2 min

കൊറിയന്‍ കാര്‍ണിവല്‍ ! പോര്‍ച്ചുഗലിനെ കീഴടക്കി പ്രീ ക്വാര്‍ട്ടറിലേക്ക്‌

Dec 2, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022

Most Commented