"ചങ്ക് പൊട്ടിയാണ് ഞങ്ങള്‍ സദ്യ കളഞ്ഞത്, ഉള്ള് പിടഞ്ഞിട്ടാ മുദ്രാവാക്യം വിളിച്ചത്"


അഞ്ജന രാമത്ത്

ഓട വൃത്തിയാക്കുന്നവന് ഓണം ആഘോഷിക്കണ്ടേ? ശുചീകരണ തൊഴിലാളിക്ക് പറയാനുള്ളത് കൂടി കേള്‍ക്കണം

Sanitation workers

ണാഘോഷത്തിനിടെ കാനയിലെ മാലിന്യം കോരുന്നതിന് ഇളവ് നൽകാത്തതിൽ പ്രതിഷേധിച്ച് ഓണസദ്യ കുപ്പയിലെറിഞ്ഞ ശുചീകരണ തൊഴിലാളികളുടെ വാര്‍ത്തയും പിന്നീട് ഇവരെ പിരിച്ച് വിട്ടതും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. എന്നാല്‍ ഭക്ഷണം വലിച്ചെറിഞ്ഞ പാപികളായി ഈ തൊഴിലാളികളെ ചിത്രീകരിക്കേണ്ടതുണ്ടോ. വ്യത്യസ്ത സമരമുറയുടെ പേരിൽ ജോലിയിൽ നിന്ന് ഇവരെ പിരിച്ചുവിട്ട് ഓണക്കാലത്ത് തന്നെ ഇവരുടെ അന്നം മുട്ടിക്കേണ്ടിയിരുന്നോ തിരുവനന്തപുരം കോർപ്പറേഷൻ.

പ്രതിഷേധ സമരത്തിൽ ഭാഗഭാക്കായ സസ്പെൻഷനിലായ ശുചീകരണ തൊഴിലാളി സന്തോഷ് എം മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിക്കുന്നു.

"ഭക്ഷണം വലിച്ചെറിഞ്ഞ് അഹങ്കാരി കൂട്ടങ്ങളായി ഞങ്ങളെ കാണുന്നവരോട് എന്ത് പറയാനാണ്. അവര്‍ക്ക് അറിയില്ലല്ലോ ഞങ്ങളുടെ ദുരിതം. രാവിലെ അഞ്ച് മണിക്കും ഏഴ് മണിക്കുമാണ് ഞങ്ങള്‍ ജോലിക്ക് വരുന്നത്. രണ്ട് ദിവസം മുന്‍പ് തന്നെ ഞങ്ങള്‍ ഓണപരിപ്പാടിക്കായി അനുമതി വാങ്ങിയിരുന്നു. അത്യാവശ്യമുള്ള ജോലികളെല്ലാം തീര്‍ത്ത് പരിപാടി തുടങ്ങാനും പറഞ്ഞിരുന്നു. ഇതുപ്രകാരം രാവിലെ നാലുമണിക്ക് തന്നെ ഞങ്ങള്‍ ഡ്യൂട്ടിക്ക് കയറി. വേഗം തീര്‍ത്ത് വരാമല്ലോ എന്നായിരുന്നു ചിന്ത.

വാര്‍ഡിലെല്ലാം പോയി മാലിന്യമെല്ലാം നീക്കിയിരുന്നു. അത്യാവശ്യം ചെയ്യേണ്ട പണികളൊന്നും ഞങ്ങള്‍ മുടക്കിയിരുന്നില്ല. ഇതെല്ലാം കഴിഞ്ഞ് ഓഫീസില്‍ ഏഴ് മണിക്ക് എത്തിയപ്പോഴാണ് ടിപ്പറില്‍ പോയി ഓടയിലെ മാലിന്യം നീക്കണമെന്ന പറയുന്നത്. പിറ്റേന്ന് ഞായറാഴ്ച്ചയാണെന്നും അന്ന് ഞങ്ങള്‍ ആ പണി ചെയ്‌തോളാമെന്നും സാറിനോട് കഴിവതും പറഞ്ഞു നോക്കിയിരുന്നു. പക്ഷേ പോണമെന്നായിരുന്നു നിര്‍ബന്ധം. നിവൃത്തിയില്ലാതെ ഞങ്ങള്‍ക്ക് ടിപ്പറില്‍ പോവേണ്ടി വന്നു. തലേ ദിവസം മഴ പെയ്തതിനാല്‍ വെള്ളത്തില്‍ കുതിര്‍ന്ന നിലയിലായിരുന്നു കോഴി വേസ്റ്റടക്കം. ഞങ്ങള്‍ ആ അഴുക്ക് വെള്ളത്തില്‍ ആകെ കുതിര്‍ന്ന് പോയി. ഓഫീസില്‍ എത്തിയപ്പോഴേക്ക് ഞങ്ങള്‍ നാറിപ്പോയിരുന്നു. ഡ്രസ് മാറ്റി കുളിച്ച് വരാനുള്ള സൗകര്യമൊന്നും ഓഫീസില്‍ ഇല്ല, വേണമെങ്കില്‍ കൈയും കാലും കഴുകാം അത്ര മാത്രം. അഴുക്കില്‍ പൊതിഞ്ഞ് നില്‍ക്കുന്ന ഞങ്ങളെങ്ങനെയാണ് ഈ ഭക്ഷണം കഴിക്കുക, ഞങ്ങള്‍ ഇത് പുറത്ത് ആര്‍ക്കെങ്കിലും കൊടുത്താല്‍ വാങ്ങിക്കുമോ. വേറെ നിവൃത്തിയില്ലാതെയാണ് ഞങ്ങള്‍ ഭക്ഷണം ബിന്നില്‍ ഉപേക്ഷിച്ചത്. വഴിയില്‍ തള്ളാതെ വേണ്ട് വിധം സംസ്‌കരിക്കുകയാണ് ഞങ്ങള്‍ ചെയ്തത്. ചങ്ക് പിടച്ചിട്ടാ ഞങ്ങള്‍ മുദ്രാവാക്യം വിളിച്ചത്.അതെങ്കിലും ഞങ്ങള്‍ ചെയ്യേണ്ട", ഇടറുന്ന ശബ്ദത്തോടെ സന്തോഷ് മാതൃഭൂമി ഡോട്ട്കോമിനോട് പറഞ്ഞു

"ഓടയില്‍ ചളി വാരുന്നവര്‍ക്ക് ഒരു ദിവസം നല്ല വേഷത്തിലിരുന്ന് ഭക്ഷണം കഴിക്കാന്‍ പോലും അവകാശമില്ലേ", സന്തോഷ് ചോദിക്കുന്നു

ഇനിയും പ്രതികാര നടപടികളുണ്ടാകുമോയെന്ന് പേടിയുണ്ട് സന്തോഷിനെപ്പോലുള്ളവർക്ക്. രണ്ടാം തിയതി സാറുമ്മാരുടെ ഓണപരിപാടി നടന്നപ്പോള്‍ എത്ര പേര്‍ സീറ്റിലുണ്ടായിരുന്നുവെന്ന് കൂടി അന്വേഷിക്കണം. പിരിച്ചു വിട്ടവരുടെ കാര്യം അതിലും ദയനീയമാണ്. പുറമ്പോക്കില്‍ താമസിക്കുന്നവരാണ് മിക്കവരും. ഇതില്‍ നിന്ന് കിട്ടുന്ന വരുമാനമാണ് അവരുടെ ചോറ്. അവരുടെ കണ്ണീരിന് ആര് മറുപടി പറയും.

"ഞങ്ങളൊക്കെ പാവങ്ങളാണ് പിടിത്തം കഴിഞ്ഞ് കിട്ടുന്ന പൈസ കൊണ്ട് അരിഷ്ടിച്ചാണ് ജീവിതം. അതില്‍ നിന്ന് ഒരു വിഹിതം എടുത്താണ് ഒരു നേരത്തെ സദ്യ കഴിക്കാന്‍ നിന്നത്. ഇപ്പോള്‍ ഞങ്ങള്‍ അഹങ്കാരികള്‍, ഞങ്ങളുടെ ചങ്ക് കത്തുന്നത് ആര്‍ക്കും കാണണ്ടല്ലേ. ഓട കോരുന്നവന് ആത്മാഭിമാനം പാടില്ലെന്നുണ്ടോ", സന്തോഷ് പറഞ്ഞു നിർത്തി

Content Highlights: cleaning workers in trivandrum thrown food in dust bin


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented