അന്വേഷണം നടത്തി നടപടി സ്വീകരിക്കും; മാതൃഭൂമി ഡോട്ട് കോം വാർത്തയിൽ ഇടപെട്ട്‌ ബാലാവകാശ കമ്മീഷന്‍


സോഷ്യൽ ഡെസ്ക്

ഇടപെടല്‍ മാതൃഭൂമിഡോട്ട് കോം നല്‍കിയ വാര്‍ത്തയെത്തുടര്‍ന്ന്

ബാലാവകാശ കമ്മീഷൻ ചെയർപേഴ്സൺ കെ. വി മനോജ് കുമാർ

ണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക ഗോവണിയും ഇടനാഴിയും നിലവിലുള്ള പത്തനംതിട്ട ലിറ്റില്‍ ഫ്‌ലവര്‍ സ്‌കൂളിന്റെ നടപടി പ്രാകൃതമെന്ന് ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. കെ.വി. മനോജ് കുമാര്‍. വിഷയത്തില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മാതൃഭൂമി ഡോട്ട്‌ കോമിനോട് പ്രതികരിച്ചു.

ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക ഇടനാഴി, പ്രത്യേക ഗോവണി, ആണ്‍കുട്ടികളും പെണ്‍കുട്ടികളും സ്‌കൂളില്‍ വെച്ച് പരസ്പരം മിണ്ടാന്‍ പാടില്ല, തുടങ്ങി തങ്ങള്‍ നേരിടുന്ന വിവേചനങ്ങളെ കുറിച്ച് സ്‌കൂളിലെ ചില വിദ്യാര്‍ഥികള്‍ മാതൃഭൂമി ഡോട്ട്‌കോമിനോട് സംസാരിച്ചിരുന്നു. ഈ വാര്‍ത്തയെ തുടര്‍ന്നാണ് കമ്മീഷന്റെ ഇടപെടല്‍.

ബാലാവകാശ കമ്മീഷന്‍
ചെയര്‍പേഴ്‌സണ്‍
അഡ്വ കെ. വി മനോജ് കുമാര്‍

"ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഉള്ള പ്രത്യേക ഗോവണിയും കോറിഡോറും അതുപോലെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും സ്‌കൂളില്‍വെച്ച് പരസ്പരം മിണ്ടാന്‍ പാടില്ല എന്നുമുള്ള സ്‌കൂള്‍ അധികൃതരുടെ നടപടി പ്രകൃതമാണ്. ഇവര്‍ ജീവിക്കുന്നത് വര്‍ത്തമാന കാലത്തിലാണെങ്കിലും ചിന്തകള്‍ ശിലായുഗത്തിലേതാണെന്ന് കരുതേണ്ടി വരും. സാമൂഹിക ബന്ധങ്ങളുടെ അടിസ്ഥാന പാഠങ്ങള്‍ പഠിക്കുന്ന സ്‌കൂളുകളില്‍ ഇത്തരമൊരു അപരിഷ്‌കൃത സംവിധാനമൊരുക്കുന്നത് നാടിന് കളങ്കമുണ്ടാക്കും. ഈ കാര്യത്തില്‍ കമ്മീഷന്‍ അന്വേഷണം നടത്തി ആവശ്യമായ നടപടി സ്വീകരിക്കും." കെ.വി. മനോജ് കുമാർ പറഞ്ഞു

സ്‌കൂളില്‍ അധ്യാപികമാര്‍ കോട്ടിട്ട് വരണമെന്ന് നിര്‍ബന്ധമുള്ളതില്‍ പ്രതിഷേധിച്ച് റാണി എന്ന അധ്യാപിക അടുത്തിടെ രാജിവെച്ചിരുന്നു. ഈ സംവിധാനങ്ങള്‍ മാറണമെന്നും കുട്ടികള്‍ക്കെതിരേയുള്ള വിവേചനം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു രാജി.

Also Read
Special Story

ആണിനും പെണ്ണിനും വെവ്വേറെ ഇടനാഴി,അധ്യാപികമാർക്ക് ...

വാര്‍ത്ത വായിക്കാം : ആണിനും പെണ്ണിനും വെവ്വേറെ ഇടനാഴി,അധ്യാപികമാര്‍ക്ക് കോട്ട്; വിവേചനത്തില്‍ രാജിയുമായി അധ്യാപിക

Content Highlights: Child right commission intervention,Pathanamthitta little flower school,mathrubhumi impact


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented