വന്ധ്യംകരണവും ഗര്‍ഭനിരോധന മാര്‍ഗവും പുരുഷനും പറ്റും; അതും പെണ്ണിന്റെ ഉത്തരവാദിത്വമാവുമ്പോള്‍


Representative Image | Photo: Gettyimages.in


കുടുബാസൂത്രണ പദ്ധതി പ്രവര്‍ത്തനങ്ങള്‍ വളരെ ശക്തമായി നടക്കുന്ന രാജ്യമാണ് ഇന്ത്യ. എന്നാല്‍ അതും സ്ത്രീകളുടെ മാത്രം ബാധ്യതയാവുന്ന കാഴ്ചയാണ് കാണാനാവുന്നത്, ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍, ബന്ധപ്പെട്ട ശസ്ത്രക്രിയകള്‍ എല്ലാം തന്നെ സ്ത്രീകള്‍ തന്നെ ചെയ്യേണ്ടി വരുന്ന സ്ഥിതിവിശേഷമാണ് ഇന്ത്യയില്‍. ഗ്രാമീണ ഇന്ത്യയില്‍ ഈ കണക്കുകള്‍ വളരെ മുന്നിലാണ്.പുരുഷ വന്ധ്യംകരണത്തെ കുറിച്ചുള്ള മിഥ്യാധാരണകളാണ് പുരുഷന്‍മാരെ ഇതില്‍ നിന്ന് പിന്തിരിപ്പിക്കുന്നത്.കുട്ടിയെ പരിപാലിക്കലും മറ്റ് അനുബന്ധ കാര്യങ്ങളും സ്ത്രീകളുടെ മാത്രം ഉത്തരവാദിത്വമാണെന്ന് സമുഹത്തിന്റെ സ്ത്രീവിരുദ്ധ നിലപാടുകളും ഇതിന് ആക്കം കൂട്ടുന്നു

ദേശീയ ആരോഗ്യ സര്‍വേയുടെ റിപ്പോര്‍ട്ട് (2019 2021)പ്രകാരം 10 ല്‍ ഒന്ന് എന്ന കണക്കിലാണ് പുരുഷന്‍മാര്‍ ഗര്‍ഭനിരോധ ഉറകള്‍ ഉപയോഗിക്കുന്നത്. സ്ത്രീകളുടെ വന്ധ്യകരണം 36 ശതമാനത്തില്‍ നിന്ന് 37.9 ശതമാനമായി ഉയര്‍ന്നു. സുരക്ഷിതവും എളുപ്പവുമായ പുരുഷ വന്ധ്യകരണം വെറും 0.3 ശതമാനമാണ്. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് യാതൊരു മാറ്റവുമില്ലാത്ത കണക്കാണിത്.

ഉത്തര്‍പ്രദേശ്, ബിഹാര്‍, തെലങ്കാന എന്നിവടങ്ങളിലെ 50 ശതമാനം പുരുഷന്‍മാരും വന്ധ്യകരണം സ്ത്രീകളുടെ മാത്രം പണിയാണെന്ന അഭിപ്രായക്കാരാണ്.

പുരുഷന്മാരിലെ ഗര്‍ഭനിരോധന മാര്‍ഗമാണ് വാസക്ടമി. ബീജങ്ങള്‍ സെമിനല്‍ സ്ട്രീമിലേക്കു കടക്കുന്നത് തടയുകയാണ് ഇവിടെ ചെയ്യുന്നത്. അതായത് വൃഷണങ്ങളില്‍ നിന്ന് ലിംഗത്തിലേക്ക് ബീജങ്ങളെ വഹിച്ചുകൊണ്ടുവരുന്ന കുഴല്‍ തടസ്സപ്പെടുത്തുകയോ മുറിക്കുകയോ അടയ്ക്കുകയോ ചെയ്യുന്ന ശസ്ത്രക്രിയ. ശസ്ത്രക്രിയയ്ക്ക് ശേഷവും വൃഷണങ്ങള്‍ ബീജോത്പാദനം നടത്തുമെങ്കിലും അവ ശുക്ലം ഉത്പാദിപ്പിക്കുന്ന ഗ്രന്ഥിയിലേക്ക് എത്തിച്ചേരാതെ തടയപ്പെടുന്നു. വാസക്ടമിക്കു ശേഷവും പുരുഷന് സ്ഖലനം സംഭവിക്കുമെങ്കിലും ശുക്ലത്തില്‍ ബീജത്തിന്റെ സാന്നിധ്യമുണ്ടാവില്ല. അതിനാല്‍, ബീജസംയോഗവും ഗര്‍ഭവും ഉണ്ടാവില്ല.

ലോക്കല്‍ അനസ്‌തേഷ്യ നടത്തിയാണ് വാസക്ടമി നടത്തുന്നത്. ഇത് ചെയ്താല്‍ ആശുപത്രിയില്‍ കിടക്കേണ്ട ആവശ്യമില്ല. അല്‍പസമയം കഴിഞ്ഞാല്‍ പോകാം. വാസക്ടമി നടത്തിക്കഴിഞ്ഞാല്‍ പിന്നെ കുഞ്ഞുങ്ങള്‍ വേണമെന്ന് ആഗ്രഹിച്ചാല്‍ കാര്യമില്ല. വാസ്‌ക്ടമി ശസ്ത്രക്രിയയ്ക്ക് ശേഷം ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ നിങ്ങള്‍ക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങാന്‍ സാധിക്കും. സങ്കീര്‍ണതകള്‍ ഒഴിവാക്കുന്നതിനായി, ഒരാഴ്ച സമയത്തേക്ക് കഠിന ജോലികളില്‍ ഏര്‍പ്പെടുകയോ ഭാരം ഉയര്‍ത്തുകയോ കായിക ഇനങ്ങളില്‍ പങ്കെടുക്കുകയോ ചെയ്യരുതെന്ന് ഡോക്ടര്‍ നിര്‍ദേശിക്കും.

വാസക്ടമിക്കു ശേഷം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ ഏതാനും ദിവസം കാത്തിരിക്കുന്നത് നന്നായിരിക്കും. കുഴലുകളില്‍ അവശേഷിക്കുന്ന ബീജങ്ങള്‍ ഇല്ലാതാവാന്‍ കുറച്ചുസമയം കാത്തിരിക്കേണ്ടിവരുമെന്നതിനാലാണ് ഇത്. ഈ കാലയളവില്‍, നിങ്ങള്‍ ഗര്‍ഭനിരോധന ഉറ പോലെയുള്ള മറ്റ് ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഉപയോഗിക്കേണ്ടിവരും. ശുക്ല പരിശോധനയില്‍ ബീജങ്ങള്‍ ഇല്ല എന്ന് ഉറപ്പാകും വരെ ഈ മാര്‍ഗം അവലംബിക്കേണ്ടതുണ്ട്. വാസക്ടമിക്കു ശേഷം ആദ്യമായി നടക്കുന്ന സ്ഖലനങ്ങളില്‍ (ഏതാനും തവണ) ശുക്ലത്തില്‍ രക്തം കാണപ്പെടാം. ഇത് സ്വാഭാവികമാണ്.

സ്ത്രീ വന്ധ്യംകരണത്തിനു പകരം പുരുഷന്മാരില്‍ നടത്താവുന്ന ഫലപ്രദമായ ഒരു ഗര്‍ഭനിരോധനമാര്‍ഗമാണിത്. 1000 പേരില്‍ 0.51 ശതമാനം പേര്‍ക്കു മാത്രമാണ് വാസക്ടമി പരാജയപ്പെടുന്നത്. അതേസമയം, സ്ത്രീ വന്ധ്യംകരണം 1000 പേരില്‍ 210 പേര്‍ക്ക് പരാജയമായിരിക്കും. ദീര്‍ഘകാലം നിലനില്‍ക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കില്ല. എന്നാല്‍ വളരെ കുറഞ്ഞ ശതമാനം പുരുഷന്മാര്‍ മാത്രമാണ് വാസക്ടമിക്ക് തയ്യാറാവുന്നത്.

വാസക്ടമി ലൈംഗികാഗ്രഹത്തെയോ ലൈംഗിക പ്രകടനത്തെയോ ബാധിക്കില്ല. ലൈംഗികാഗ്രഹത്തിനു കാരണമാകുന്നത് ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണിന്റെ ഉത്പാദനമാണ്. ഇതിന്റെ ഉത്പാദനവും രക്തത്തിലൂടെയുള്ള സഞ്ചാരവും തുടരുന്നതിനാല്‍ ആ പ്രശ്‌നവും നേരിടേണ്ടി വരുന്നില്ല

ട്യൂബക്ടമി/ സ്ത്രീ വന്ധ്യംകരണം

ട്യൂബക്ടമിയില്‍ (ട്യൂബുള്‍ലിഗേഷന്‍) സ്ത്രീയുടെ ഫെല്ലോപിയന്‍ ട്യൂബ് ബ്ലോക്ക് ചെയ്യുകയാണ് ചെയ്യുന്നത്. ഫെല്ലോപിയന്‍ ട്യൂബ് ബ്ലോക്ക് ചെയ്യുന്നതോടെ അണ്ഡത്തിന് ഓവറിയില്‍നിന്നും ബീജസങ്കലനത്തിന് വരാന്‍ സാധിക്കാതെ വരുന്നു. ശരിയായ രീതിയില്‍ നടത്തിയാല്‍ സ്ത്രീ വന്ധ്യംകരണം വളരെ ഫലപ്രദമാണ്.ട്യൂബക്ടമി ചെയ്ത ശേഷം വീണ്ടും കുഞ്ഞു വേണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ ഫെല്ലോപിയന്‍ ട്യൂബുകള്‍ വീണ്ടും കൂട്ടിച്ചേര്‍ക്കാനും സാധിക്കും. ലാപ്‌റോസ്‌കോപിയിലൂടെയും ട്യൂബക്ടമി ചെയ്യാം. സിസേറിയനിലൂടെയാണ് കുഞ്ഞു പിറക്കുന്നതെങ്കില്‍ സിസേറിയന്റെ കൂടെത്തന്നെ ഇത് ചെയ്യാന്‍ സാധിക്കും.

സ്ത്രീയുടെ ഫാലോപ്യന്‍ ട്യൂബ് മുറിച്ച് ക്ലിപ്പ് ചെയ്യുന്നതിന് ഒരു ചെറിയ ശസ്ത്രക്രിയ നടത്തിയാണ് ഈ വന്ധ്യംകരണം ചെയ്യുന്നത് ഇതിന് ലോക്കല്‍ അനസ്‌തേഷ്യ ഉപയോഗിക്കുന്നു. ശസ്ത്രക്രിയ കഴിഞ്ഞ് 48 മണിക്കൂര്‍ വിശ്രമിക്കണം. സാധാരണ ജീവിതത്തിലേക്ക് രണ്ടുമൂന്നു ദിവസത്തിനുള്ളില്‍ തിരിച്ചുവരാം. പക്ഷേ ഒരാഴ്ച ഭാരവസ്തുക്കള്‍ എടുക്കരുത്. ലൈംഗികബന്ധം ഒരാഴ്ച കഴിഞ്ഞേ ആകാവൂ.

വന്ധ്യകരണ ശസ്ത്രക്രിയയും ഗര്‍ഭനിരോധന മാര്‍ഗങ്ങളും ഉപയോഗിക്കുന്നത് ശരിയല്ലെന്ന് വിശ്വസിക്കുന്ന കൂട്ടരും നമ്മുടെ നാട്ടിലുണ്ട്.''വളരെ ആലോചിച്ചാണ് ലക്‌നൗ സ്വദേശിനി രജനി പ്രസവം നിര്‍ത്തുന്ന ശസ്ത്രക്രിയയെ കുറിച്ച് ആലോചിക്കുന്നത് എന്നാല്‍ ഇതേ കുറിച്ച് ഭര്‍ത്താവിനോട് പറഞ്ഞപ്പോള്‍ വേണ്ടെന്നായിരുന്നു പ്രതികരണം. ആരോഗ്യത്തെ ബാധിക്കുമെന്നായിരുന്നു ഭര്‍ത്താവ് വിശ്വസിച്ചിരുന്നത്.

ഗര്‍ഭ നിരോധന ഉറയെ ആശ്രയിച്ചിരുന്ന ഇവര്‍ രണ്ട് വട്ടം ഗര്‍ഭിണിയായിരുന്നു. തുടര്‍ന്ന് ഡോക്ടറുടെ നിര്‍ദേശ പ്രകാരമല്ലാതെ അബോര്‍ഷന്‍ ഗുളികയും കഴിച്ചു. ഇതിന് ശേഷം രജനി നേരിടേണ്ടി വന്നത് കടുത്ത ആരോഗ്യ പ്രശ്‌നങ്ങളാണ്.

കഠിനമായ ബ്ലീഡിങ്, തലക്കറക്കം, ക്ഷീണം എന്നിവയെല്ലാം രജനിയെ അലട്ടി. ഇനിയും ഈ അവസ്ഥ നേരിടാന്‍ വയ്യാത്തത് കൊണ്ടാണ് രജനി പ്രസവം നിര്‍ത്തല്‍ ശസ്ത്രക്രിയയെ കുറിച്ച് ആലോചിക്കുന്നത്.എന്നാല്‍ പുരുഷ വന്ധ്യകരണമായ വാസക്ടമിയെ കുറിച്ച് നിര്‍ദേശിച്ചപ്പോള്‍ ഇവര്‍ വേണ്ടെന്ന് ഉറച്ച് പറഞ്ഞു. വാസ്‌കട്മിയെ തുടര്‍ന്ന് പുരുഷന്റെ ആരോഗ്യം ക്ഷയിക്കുമെന്ന തെറ്റിദ്ധാരണയാണ് ഇവരെ ഇതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ കാരണമായത്.''

''കൂടുംബാസുത്രണ ക്യാംപെയിനുകള്‍ ശക്തമായി നടക്കുന്ന രാജ്യമാണ് ഇന്ത്യ. എന്നാല്‍ ഇവയുടെ പ്രവര്‍ത്തനങ്ങളെല്ലാം തന്നെ സ്ത്രീകളിലേക്ക് മാത്രം ഒതുങ്ങി പോവുന്ന കാഴ്ച്ചയാണ് കാണാന്‍ കഴിയുന്നത്. ഇത് തീര്‍ച്ചയായും മാറ്റേണ്ടതാണ്. പൂരുഷനും സ്ത്രീയ്ക്കും ഈ വിഷയത്തില്‍ തുല്യമായ ഉത്തരാവാദിത്വമാണുള്ളത്''. ഫെഡറേഷന്‍ ഓറ് ഒബ്‌സ്‌റ്റെട്രിക്ക് ആന്‍ ഗൈനക്കോളജിക്കല്‍ സൊസൈറ്റീസ് ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് ഡോ ശാന്തകുമാരി പറയുന്നു.

ഗാര്‍ഹിക പീഡനത്തിന് ഇരയാവുന്ന സ്ത്രീകളുടെ കാര്യം പരിതാപകരമാണ്. മദ്യപിച്ച് വീട്ടിലെത്തുന്ന പുരുഷന്‍മാര്‍ യാതൊരു സുരക്ഷമാര്‍ഗങ്ങളും സ്വകരിക്കാതെ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നു. അബോര്‍ഷനെ കുറിച്ച് അവബോധം മിക്ക സ്ത്രീകള്‍ക്കും കുറവുമാണ്. അനധികൃതമായി ലഭിക്കുന്ന അബോര്‍ഷന്‍ ഗുളികളെയാണ് ഇവര്‍ ആശ്രയിക്കുന്നത്, പിന്നെയുള്ള മാര്‍ഗം വന്ധ്യകരണമാണ്.

ശാശ്വത വന്ധ്യംകരണമല്ല, ദീര്‍ഘകാല റിവേഴ്‌സബിള്‍ ഗര്‍ഭനിരോധന മാര്‍ഗ്ഗമാണ് എല്ലാവര്‍ക്കും ഞാന്‍ നിര്‍ദേശിക്കുക. ആദ്യം ഇത് ചെയ്ത് കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം വേണമെങ്കില്‍ വീണ്ടും ശാശ്വത വന്ധ്യകരണം വേണമോ വേണ്ടയോ എന്ന് അവര്‍ക്ക് തീരുമാനിക്കാം.

എന്നാല്‍ ദീര്‍ഘകാല വന്ധ്യകരണ മാര്‍ഗങ്ങള്‍ പുരുഷന്‍മാരുടെ കാര്യത്തില്‍ ലഭ്യമല്ല. ഇതിന് വേണ്ടിയുള്ള ഗവേഷണങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്. ഡോ ശാന്തകുമാരി പറയുന്നു. സര്‍ക്കാരും ആരോഗ്യ രംഗവും സംയുക്തമായി പുരുഷന്‍മാര്‍ക്കായുള്ള വന്ധ്യകരണ ബോധവത്കരണം നടപ്പാക്കേണ്ടതാണ് അല്ലെങ്കില്‍ കുടുംബാസുത്രണവും സ്ത്രീകളുടെ മാത്രം ബാധ്യതയായി മാറും.

Content Highlights: birth control remains a woman’s burden in India

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


Jaleel-Surendran

1 min

ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ല, പാകിസ്താനിലേക്ക് പോകണം - കെ സുരേന്ദ്രന്‍

Aug 14, 2022

Most Commented