ഒറ്റിയെന്ന പേരില്‍ കൊല്ലപ്പെടേണ്ടി വരിക അല്ലെങ്കില്‍ നക്സലെന്ന പേരില്‍ ജയിലില്‍, സമാധാനമറിയാതെ ഇവര്‍


നക്‌സലൈറ്റ് നേതാവ് കോസ ദൗലകാടുകളിലെവിടെയോ വെച്ച് ഗ്രാമീണരോട് സംസാരിക്കുന്നു/UNI

2017 ഏപ്രിലില്‍ ബുര്‍ഖപാലില്‍ സുരക്ഷസേനയ്ക്ക് നേരെ നടന്ന നക്‌സല്‍ ആക്രമണത്തില്‍ പങ്കുണ്ടെന്ന പേരിൽ ജയിലിലായിരുന്ന 121 ആദിവാസികളെ ചത്തീസ്ഗഢ് ദന്തേവാഡാ സ്‌പെഷ്യല്‍ കോടതി വെറുതെ വിട്ടുവെന്ന വാര്‍ത്ത ഈയടുത്ത് ശ്രദ്ധ നേടിയിരുന്നു. ഈ ആക്രമണത്തില്‍ 25 സിആര്‍പിഎഫ് ജവാന്‍മാരാണ് കൊല്ലപ്പെട്ടത്. സംഭവത്തെത്തുടർന്ന് സ്ത്രീകളടക്കം നിരവധി ആദിവാസികളെ അറസ്റ്റ് ചെയ്തിരുന്നു. തെളിവില്ലാത്തതിന്റെ പേരിലാണ് ഇവരെ ഇപ്പോള്‍ മോചിപ്പിച്ചത്. നകസല്‍ സംശയത്തിന്റെ പേരില്‍ ആദിവാസികള്‍ ജയിലിലാവുന്നതും, പോലിസിന് ഒറ്റിയെന്ന് പേരില്‍ ആദിവാസികള്‍ കൊല്ലപ്പെടുന്നതും ഇവിടെ നിത്യ സംഭവമാണ്. മാവോവാദികൾക്കെതിരെയുള്ള പോരാട്ടം ആരംഭിച്ചതോടെ ഒരു ദശാബ്ദത്തോളമായി ഇവര്‍ സമാധാനം അനുഭവിച്ചിട്ട്. അക്രമണങ്ങളും ബലാത്സംഘങ്ങളും സ്ഥിരം കാഴ്ച്ചയായി മാറികൊണ്ടിരിക്കുകയാണ് ഈ മേഖലയിൽ.

മാവോവാദികളും സുരക്ഷസേനയും തമ്മില്‍ നടക്കുന്ന ഏറ്റുമുട്ടൽ മൂലം നാടും വീടും ഉപേക്ഷിച്ച് പോവുകയാണ് ചത്തിസ്ഗഢിലെ ബസ്തറിലെ ആദിവാസി ജനത. ഇവിടെ നടന്ന പോരാട്ടങ്ങളില്‍ നിരവധി ആദിവാസികള്‍ കൊല്ലപ്പെട്ടു. മാവോവാദി ബന്ധം സംശയിച്ച് നിരവധി ആദിവാസികള്‍ ഇപ്പോഴും ജയിലിനുള്ളിലാണ്.രജിസ്റ്റര്‍ പോലും ചെയ്യാത്ത ബലാത്സംഗ കേസുകളും നിരവധിയാണ്. ഇവര്‍ക്കെതിരെ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളും തുടര്‍ന്നുകൊണ്ടിരുന്നു.

കിട്ടുന്ന കുലിപ്പണിക്ക് പോയി ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് ബസ്തറിലെ ആദിവാസി ജനവിഭാഗം ജീവിക്കുന്നത്. തങ്ങള്‍ക്ക് ലഭിക്കേണ്ട മൗലിക അവകാശങ്ങളെ പറ്റി പോലും പലര്‍ക്കും അറിവില്ല. അറിവുണ്ടായാലും അത് നിഷേധിക്കുന്നവര്‍ക്ക് എതിരെ പോരാടാന്‍ ശക്തിയില്ലാത്തവര്‍. തനത് സംസ്‌ക്കാരം കൊണ്ടും, പരമ്പരാഗതമായി പകര്‍ന്നു കിട്ടിയ ചിത്രകല കൊണ്ടും ഈ നിവാസികള്‍ പേര് കേട്ടവരാണ്. 1980കളില്‍ ദണ്ഡകാരണ്യ മേഖലയിലാണ് ആദ്യം നക്‌സല്‍ പ്രസ്ഥാനം തുടങ്ങുന്നത് പിന്നീട് ഇത് മറ്റ് മേഖലകളിലേക്ക് വ്യാപിക്കുകയായിരുന്നു. ലാല്‍ഘട്ട് അതായത് ചുവന്ന കോട്ട എന്ന പേരിലാണ് നക്‌സല്‍ അധീന പ്രദേശങ്ങള്‍ അറിയപ്പെടുന്നത്. ഇവിടെ തദ്ദേശഭരണസ്ഥാപനങ്ങളുടെ ഇടപെടലുകള്‍ക്ക് യാതൊരു വിലയുമില്ല.

നകസല്‍ അധീനപ്രദേശമായതിനാല്‍ തന്നെ വികസനമെന്തെന്ന് ഈ ഗ്രാമങ്ങള്‍ അറിയുന്നത് പോലുമില്ല. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള വികസനപ്രവര്‍ത്തനങ്ങള്‍ ഈ മേഖലയില്‍ സജീവമല്ല. സാക്ഷരതാ നിരക്കാവട്ടെ വളരെ കുറവും. അംഗനവാടികള്‍ പോലുമില്ലാത്ത പ്രദേശങ്ങള്‍ ഇവിടെ ധാരാളമുണ്ട്. പോഷകാഹാരകുറവ് മുലം കുട്ടികള്‍ മരിക്കുന്നതും രോഗബാധതരാവുന്നതും സ്ഥിരം കാഴ്ച്ചയാണ്.2000 കാലഘട്ടത്തില്‍ മാവോവാദി അക്രമണങ്ങള്‍ വര്‍ദ്ധിച്ചു. സുരക്ഷസേനയ്ക്ക് മുന്നില്‍ വലിയൊരു ചോദ്യ ചിഹ്നമായി മാവോവാദി സേന രൂപപ്പെട്ടു. പിന്നീട് അങ്ങോട്ട് മേഖലയിലെ ആദിവാസികളുടെ ദുരിതകാലം ആരംഭിച്ചുവെന്ന് വേണം പറയാന്‍

മാവോവാദി അധിനിവേശത്തിന് ശേഷമാണ് ഇവര്‍ക്ക് തങ്ങളുടെ ജീവന്‍ തന്നെ ഭീഷണി ഉയരാന്‍ തുടങ്ങിയത്. പോലീസില്‍ തങ്ങളെ ഒറ്റിയെന്ന പേരില്‍ നിരവധി ആദിവാസികളെ മാവോവാദികള്‍ കൊലപ്പെടുത്തി.സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് എതിരെയുള്ള നക്‌സലുകളുടെ ആക്രമണം പൊതുമുതല്‍ നശിപ്പിക്കല്‍ എല്ലാം നിത്യസംഭവങ്ങളായി മാറി.ഈ സംഭവങ്ങളെല്ലാം തന്നെ സാധാരണ ജനങ്ങള്‍ക്കിടയില്‍ അതിഭീകരമായ അരക്ഷിതബോധം വളര്‍ത്തി. സ്‌കൂളുകളും ഹോസ്റ്റലുകളും അടയ്ക്കുകയോ മാറ്റി സ്ഥാപിക്കുകയും ചെയ്തു. തുറന്ന സ്‌കൂളിലേക്ക് പോവാന്‍ കുട്ടികള്‍ ഭയപ്പെടാനും തുടങ്ങി.സുരക്ഷ ഉദ്യോഗസ്ഥരും മാവോവാദികളും തമ്മിലുള്ള പോരാട്ടം നാടിന്റെ വികസനത്തെ തന്നെ കാര്യമായി ബാധിച്ചു.

മാവോവാദി പ്രശ്‌നത്തില്‍ ആദിവാസികള്‍ കുടുങ്ങിയാല്‍ നിയമകുരുക്കില്‍ അകപ്പെട്ട് ജയിലില്‍ ഏറെ നാള്‍ കഴിയേണ്ടി വരുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ നടപടികള്‍ കൃത്യമായി ചെയ്യുന്നില്ലെന്ന് സാധാരണക്കാരുടെ വാദം. ആയിരക്കണക്കിന് ആദിവാസികളാണ് സംശയത്തിന്റെ നിഴലില്‍ ജയിലില്‍ കഴിയുന്നത്.

മാവോവാദികളുടെ കടന്നുകയറ്റവും സുരക്ഷസേനയുടെ വീഴ്ച്ചയും കാരണം നിരവധി പേര്‍ മറ്റു സംസ്ഥാനങ്ങളിലേക്ക് കുടിയേറി. ഇവരുടെ തൊഴിലിനെയും വിദ്യാഭ്യാസത്തെയും ഈ കുടിയേറ്റം പ്രതികൂലമായി ബാധിക്കുന്നു. കുട്ടികള്‍ക്ക് നിര്‍ബന്ധപൂര്‍വ്വം വിദ്യാഭ്യാസം ഒഴിവാക്കി കുടുബത്തിന് വേണ്ടി കൂലി പണിക്ക് ഇറങ്ങേണ്ടി വരുന്ന കാഴ്ച്ചയാണ് കാണേണ്ടി വരുന്നത്

ജനിച്ച് വീണ മണ്ണ് ഉപേക്ഷിച്ച് വെറും കൈയോടെയാണ് പലരും നാട് വിടുന്നത്. നിരവധി പേര്‍ക്ക് അവരുടെ കുടുബാംഗങ്ങളെ നഷ്ടപ്പെട്ടു.സര്‍ക്കാരും മാവോയിസ്റ്റുകളും തമ്മിലുള്ള പോരാട്ടത്തിനപ്പുറം ഞങ്ങളുടെ സമാധാനജീവിതം ഏവിടെയാണെന്നാണ് സാധാരണക്കാര്‍ ചോദിക്കുന്നത്.


Content Highlights: Bastar Yearns For Peace

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


mAYOR

1 min

മേയര്‍ ബാലഗോകുലം പരിപാടിയില്‍ പങ്കെടുത്തത് വിവാദത്തില്‍; പാര്‍ട്ടി വിലക്കിയിട്ടില്ലെന്ന് വിശദീകരണം

Aug 8, 2022


K Surendran

2 min

'ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?'; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

Aug 7, 2022

Most Commented