asma althaniദോഹ : എവറസ്റ്റ് കീഴടക്കുന്ന ആദ്യ ഖത്തര്‍വനിതയാകാനുള്ള ഒരുക്കത്തിലാണ് ഷെയ്ഖ അസ്മ അല്‍താനി. കീഴ്വഴക്കങ്ങളെ കാറ്റില്‍പ്പറത്തി സ്വപ്നങ്ങള്‍ കീഴടക്കാന്‍ സ്ത്രീകള്‍ക്ക് പ്രചോദനമാകുകയാണ് 31-കാരിയായ അസ്മയുടെ ലക്ഷ്യം.

എവറസ്റ്റില്‍ ഖത്തര്‍ പതാക കുത്താന്‍ ഇറങ്ങിപ്പുറപ്പെടുന്ന മൂന്നാമത്തെ വനിതയാണ് അസ്മ. ഏഴ് കൊടുമുടികള്‍ കീഴടക്കി ഉത്തര, ദക്ഷിണ ധ്രുവങ്ങളില്‍ കാലുകുത്തി എക്‌സ്പ്ലോറേഴ്സ് ഗ്രാന്‍ഡ്സ്ലാം സ്വന്തമാക്കുന്ന പശ്ചിമേഷ്യയില്‍നിന്നുള്ള ആദ്യ വനിത എന്ന റെക്കോഡാണ് അസ്മയുടെ മറ്റൊരു സ്വപ്നം.

പരിമിതികളെ വെല്ലുവിളിക്കുന്നതിലെ സന്തോഷമാണ് സാഹസങ്ങള്‍ക്കു പിന്നാലെ പോകാന്‍ പ്രേരണയാകുന്നതെന്ന് ഖത്തര്‍ ഒളിമ്പിക്‌സ് കമ്മിറ്റിയില്‍ ഉദ്യോഗസ്ഥയായ അസ്മ പറയുന്നു. ഒമ്പത് എക്‌സ്‌പ്ലോറേഴ്‌സ് ഗ്രാന്‍സ്ലാമുകളില്‍ മൂന്നെണ്ണം ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ട്. 2018-ല്‍ യൂറോപ്പില്‍നിന്നും പശ്ചിമേഷ്യയില്‍ നിന്നുമുള്ള വനിതാസംഘത്തിന്റെ ഭാഗമായി ഉത്തരധ്രുവത്തിലെത്തി, ഈനേട്ടം കൈവരിക്കുന്ന ആദ്യ ഖത്തര്‍ വനിതയായി. ഏപ്രില്‍ ഒന്നിന് നേപ്പാളിലേക്ക് യാത്ര തിരിക്കുന്നതോടെ തന്റെ ഏറ്റവുംവലിയ സ്വപ്നത്തിലേക്കുള്ള യാത്രയാരംഭിക്കും.

content highlights: Asma Althani