നോട്ടിലെ ലക്ഷ്മി: മോദിക്കെതിരേയുള്ള ട്രോളോ അതോ രാഷ്ട്രീയ അഴിമതിയോ? | പ്രതികരണങ്ങൾ


സോഷ്യൽ ഡെസ്ക്

നോട്ടില്‍ ലക്ഷ്മിയെ അടിച്ചാല്‍ ഈ രാജ്യം ഒരു വിഭാഗക്കാരുടേതാണ് എന്ന തോന്നലുണ്ടാക്കും. ഭരണഘടന കാണുന്ന മതേതര രാഷ്ട്രത്തിനെതിരാണതെന്നും കാരശ്ശേരി. ബിജെപി ഭരിക്കുന്നു എന്നത് മാത്രമല്ല വര്‍ഗ്ഗീയത. അവരുടെ ദേശീയ അജണ്ടയില്‍ ബാക്കി ഉള്ളവര്‍ വീഴുന്നു എന്നതാണ് അപകടകരം.

Response

പ്രതീകാത്മക ചിത്രം

റൻസിയിൽ ഗണപതിയുടെയും ലക്ഷ്മിദേവിയുടെയും ചിത്രം വെക്കണമെന്നുള്ള കെജരിവാളിന്റെ പ്രസ്താവനക്കെതിരേ പ്രതികരണവുമായി ആം ആദ്മി പാർട്ടി അംഗത്വം സ്വീകരിച്ച എഴുത്തുകാരനും വാഗ്മിയുമായ എംഎൻ. കാരശ്ശേരി. മുൻ ആം ആദ്മി നേതാവും പരിസ്ഥിതി പ്രവർത്തകനുമായ സി.ആർ. നീലകണ്ഠനും കെജരിവാളിന്റെയും എ.എ.പിയുടെയും നിലപാടിനെ ശക്തമായി വിമർശിച്ചു.

കറൻസിയിൽ ഗണപതിയുടെയും ലക്ഷ്മിദേവിയുടെയും ചിത്രം വെക്കണമെന്നുള്ള കെജരിവാളിന്റെ പ്രസ്താവന അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പ്രസ്താവന പിൻവലിച്ച് ഖേദം പ്രകടിപ്പിക്കണമെന്നുമാണ് എം.എൻ. കാരശ്ശേരി പറഞ്ഞത്. സംഘപരിവാറിന് അനുകൂലമായ മണ്ണൊരുക്കുന്നതില്‍ കെജരിവാള്‍ വലിയ പങ്കുവഹിക്കുന്നുവെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകനുംആം ആദ്മി പാർട്ടി മുന്‍ സംസ്ഥാന കണ്‍വീനറുമായ സി.ആര്‍. നീലകണ്ഠന്‍ പ്രതികരിച്ചത്.. രാഷ്ട്രീയ കാലാവസ്ഥ സംഘപരിവാരിന് അനുകൂലമാക്കുകയാണ് കെജരിവാള്‍ ചെയ്യുന്നതെന്നും സി.ആര്‍. നീലകണ്ഠന്‍ വ്യക്തമാക്കി.എം. എൻ കാരശ്ശേരി

ആ പ്രസ്താവന ഈ രാജ്യം ഒരു വിഭാഗക്കാരുടേതാണ് എന്ന തോന്നലുണ്ടാക്കും- എം.എൻ. കാരശ്ശേരി

കെജരിവാളിന്റെ പ്രസ്താവന അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. അദ്ദേഹത്തിന്റെ ഇതുവരെയുള്ള നയങ്ങളില്‍നിന്നുള്ള വ്യക്തമായ വ്യതിയാനവുമാണത്. അദ്ദേഹം മൃദുഹിന്ദുത്വം പ്രയോഗിക്കാന്‍ ശ്രമിക്കുകയാണ്‌. അത് ഹിന്ദു വര്‍ഗ്ഗീയതയെ പ്രീണിപ്പിക്കാനേ സഹായിക്കൂ. മഹാത്മാഗാന്ധിയുടെ ചിത്രമാണ് നമ്മുടെ നോട്ടിലുള്ളത്. അത് മാറ്റി ലക്ഷ്മിയുടെ ചിത്രം വെച്ചാല്‍ നമുക്ക് കൂടുതല്‍ ഐശ്വര്യവും സമ്പത്തുണ്ടാകുമെന്നത് അന്ധവിശ്വാസവും അനാചാരവും പ്രചരിപ്പിക്കലാണ്. ലക്ഷ്മി ഐശ്വര്യ ദേവതയാണെന്ന വിശ്വാസം ഹിന്ദുക്കളില്‍ ഒരു വിഭാഗത്തിനു മാത്രമാണുള്ളത്. അതും കൂടുതലായും ഹിന്ദു മേല്‍ജാതിയെന്ന് സ്വയം വിശേഷിപ്പിക്കുന്നവര്‍ക്ക്‌. ഇവിടുത്തെ ദളിതര്‍ക്കോ ആദിവാസികള്‍ക്കോ അത്തരമൊരു വിശ്വാസമില്ല. സിഖുകാര്‍ക്കില്ല, ബുദ്ധ മതക്കാർക്കില്ല, പാര്‍സി, മുസ്ലിം, ക്രിസ്തു, ജൈനമതക്കാര്‍ക്കുമില്ല.

നോട്ടില്‍ ലക്ഷ്മിയെ അച്ചടിച്ചാല്‍ ഈ രാജ്യം ഒരു വിഭാഗക്കാരുടേതാണ് എന്ന തോന്നലുണ്ടാക്കും. ഭരണഘടന കാണുന്ന മതേതര രാഷ്ട്രത്തിനെതിരാണത്. ഇവിടെ ഏത് മതം വിശ്വസിക്കാനും ഒരു മതവും വിശ്വസിക്കാതിരിക്കാനുമുള്ള സ്വാതന്ത്ര്യം ഭരണഘടന തരുന്നുണ്ട്.

ഗണപതിയോടോ ലക്ഷ്മിയോടോ ആരാധനയോ താത്പര്യമോ ഇല്ലാത്തയാള്‍ക്ക് ആ നോട്ട് കയ്യില്‍ പിടിച്ചാല്‍ അന്യത്വം തോന്നും. ദേശീയ പതാക പോലെ ഒന്നാണ് നോട്ട്. ദേശീയ പതാകയും ദേശീയഗാനവുമെല്ലാം എല്ലാ ജനതയെയും പ്രതിനിധീകരിക്കുന്നതാണ്. ഇന്ത്യ എന്ന മതേതര രാഷ്ട്രത്തെ പ്രതീകവത്കരിക്കുന്നു. ഗാന്ധിക്കെതിരേ വിമര്‍ശനങ്ങളുണ്ടെങ്കിലും ഇന്ത്യയുടെ പ്രതീകമാണ് ഗാന്ധി എന്നതില്‍ തര്‍ക്കമില്ല. നമ്മുടെ നോട്ടില്‍ ഗാന്ധി വരുന്നത് പ്രതീകവത്കരണമാണ്. അതേസമയം, അന്യത്വം തോന്നുകയുമില്ല. ഇക്കാരണങ്ങളെല്ലാം കൊണ്ടു തന്നെ ആം ആദ്മി ഇന്നുവരെ എടുത്ത നിലപാടില്‍ നിന്നുള്ള വ്യതിയാനമായാണ് കെജരിവാളിന്റെ പ്രസ്താവനയെ ഞാൻ കാണുന്നത്. അദ്ദേഹം ഇത് പിന്‍ലിച്ച് ഖേദം പ്രകടിപ്പിക്കേണ്ടതാണ്.

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

കെജരിവാളിന്റേത് അടവുനയമെന്നാണ് എ.എ.പി. സ്വയം ന്യായീകരിക്കുന്നത്. അഴിമതിക്കെതിരേ പോരാടാനുറച്ച് തുടങ്ങിയ പ്രസ്ഥാനമാണ് എ.എ.പി. ഈ അടവുനയം ഒരഴിമതിയാണ്. അത്തരം അടവുനയങ്ങളാണ് രാഷ്ട്രീയത്തെ മൂല്യത്തകര്‍ച്ചയിലേക്ക് കൊണ്ടു പോയത്. കുട്ടികളുടെ വിദ്യാഭ്യാസം, വൈദ്യുതി, പാര്‍പ്പിടം, വാര്‍ധക്യ പരിചരണം എന്നിങ്ങനെ പലകാര്യങ്ങള്‍ ചര്‍ച്ചചെയ്യേണ്ടിടത്ത് അയോധ്യയിലേക്ക് സൗജന്യ യാത്ര, ലക്ഷ്മിയുടെ ചിത്രം വക്കൂ എന്ന് ആം ആദ്മി പറയുന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്‌.

സി.ആര്‍ നീലകണ്ഠന്‍

കെജരിവാൾ മണ്ണൊരുക്കുന്നത് സംഘപരിവാർ ആശയത്തിന്- സി.ആർ. നീലകണ്ഠൻ

"അടവുനയം എന്ന രൂപത്തിലാണ് അദ്ദേഹം പറയുന്നതെന്നാണ് വിശദീകരണം. ഈ അടവുനയം കൊണ്ടു വിജയിച്ചാലും പ്രത്യേകം ഗുണമില്ല. കാരണം സംഘപരിവാര്‍ ആശയത്തിന് മണ്ണൊരുക്കി കഴിഞ്ഞാല്‍ ആര് ജയിച്ചാലും വ്യത്യാസമൊന്നുമില്ല. കെജരിവാളിന്റെ ഭാഗത്തുനിന്ന് ഇത് ആദ്യത്തെ സംഭവമൊന്നുമല്ല. മൂന്ന് പ്രധാന വിഷയങ്ങളില്‍ അദ്ദേഹത്തിന്റെ നിലപാടുകള്‍ പിന്തിരിപ്പനായിരുന്നു.

1. രാമക്ഷേത്ര വിഷയത്തില്‍ താന്‍ ഹനുമാനാണെന്നും അതിനാല്‍ രാമക്ഷേത്രം ഉയരുന്നത് നല്ലതാണെന്നുമാണ് അദ്ദേഹം പറഞ്ഞത്.

2. പൗരത്വ ഭേദഗതി ബിൽ വിഷയത്തില്‍ കെജരിവാളിന് അഴകൊഴമ്പന്‍ നിലപാടായിരുന്നു

3. കശ്മീർ വിഷയവുമായി ബന്ധപ്പെട്ട് 370-ാം വകുപ്പ് എടുത്തുകളഞ്ഞപ്പോള്‍ അതിനെ അംഗീകരിച്ച വ്യക്തിയാണദ്ദേഹം. അതിന് അദ്ദേഹം പറഞ്ഞ ന്യായീകരണം ഡല്‍ഹിയില്‍ കശ്മീരി പണ്ഡിറ്റുകളുണ്ടെന്നതായിരുന്നു. ഡല്‍ഹി എന്ന അര്‍ധ സംസ്ഥാനത്തിന് പൂര്‍ണ്ണ സംസ്ഥാന പദവി നല്‍കണമെന്ന് വാദിക്കുന്നയാളാണ് കെജരിവാള്‍. ആ സമയത്താണ് പൂര്‍ണ്ണ സംസ്ഥാന പദവിയുള്ള ജമ്മു കശ്മീരിനെ കേന്ദ്രഭരണ പ്രദേശമാക്കുന്നതിനെ അദ്ദേഹം അംഗീകരിക്കുന്നത്.

മൂന്ന് കാര്യങ്ങളെയും അടവുനയം എന്നല്ല, പിന്തിരിപ്പന്‍ നയമായാണ് പറയേണ്ടത്. ബി.ജെ.പി. ഒരുക്കിയ മണ്ണില്‍ അദ്ദേഹം വിളവെടുക്കുകയാണ്.

അടിസ്ഥാനപരമയി സംഘപരിവാറിന്റെ രാഷ്ട്രീയം ബി.ജെ.പി. മാത്രമല്ല. അതിനുള്ള മണ്ണൊരുക്കലാണ്. ഒരു സമൂഹത്തില്‍ എല്ലാവരെയും അവര്‍ക്കനുകൂലമായി ചിന്തിക്കുന്നവരാക്കുക.

ഇത്തരം കാര്യങ്ങളെയെല്ലാം സ്വാഭാവികവും സാധാരണവുമാക്കുക എന്നതാണ് തന്ത്രം. ബി.ജെ.പി. ഭരിക്കുന്നു എന്നത് മാത്രമല്ല വര്‍ഗ്ഗീയത. അവരുടെ ദേശീയ അജണ്ടയില്‍ ബാക്കി ഉള്ളവര്‍ വീഴുന്നു എന്നതാണ് അപകടകരം. ഈ ആശയം മറ്റ് പാര്‍ട്ടിക്കാരും നടപ്പിലാവുകയാണെങ്കില്‍ ആര്‍.എസ്എസ്സിനെ സംബന്ധിച്ച് ബി.ജെ.പി. തന്നെ ഭരിക്കണമെന്നില്ലല്ലോ. ആര് ഭരിച്ചാലും മതിയല്ലോ. പാര്‍ലമെന്ററി തിരഞ്‍ഞെടുപ്പിൽ ഒരിക്കലും എ.എ.പി. ജയിക്കാറില്ല. അത് കൃത്യമായ ധാരണ ആണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഡല്‍ഹിയില്‍ ബി.ജെ.പിക്ക് ജയക്കാനുള്ള സാധ്യതയില്ലെങ്കിൽ കോണ്‍ഗ്രസ് ജയിക്കുന്നതിനേക്കാൾ നല്ലത് ആം ആദ്മി ജയിക്കുന്നതയാരിക്കും എന്നായിരിക്കും മോദി കരുതിയിട്ടുണ്ടാവുക".

പത്മനാഭന്‍ ഭാസ്‌കര്‍

നോട്ട് വിവാദം മോദിക്കെതിരേയുള്ള കെജരിവാളിന്റെ ട്രോൾ- പത്മനാഭന്‍ ഭാസ്‌കര്‍(എ.എ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറ)

"കേരളം പോലുള്ള സംസ്ഥാനത്ത് നിന്ന് നമ്മള്‍ നോക്കുമ്പോള്‍ കെജരിവാളിന്റെ നോട്ട് പ്രസ്താവന ഭൂരിപക്ഷ വര്‍ഗ്ഗീയതയെ പ്രീണിപ്പിക്കുന്നതായി തോന്നാം. അതില്‍ തെറ്റ് പറയാന്‍ പറ്റില്ല. പക്ഷെ ഉത്തരേന്ത്യന്‍ സംസ്ഥാനത്തിലെ സാഹചര്യം നോക്കിയാല്‍ അങ്ങിനെയല്ല കാര്യങ്ങൾ. ഗുജറാത്തിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വികസനം തിരഞ്ഞെടുപ്പ് അജണ്ടയിലേക്ക് കൊണ്ടുവരാന്‍ ഞങ്ങള്‍ ശ്രമിക്കുമ്പോള്‍ കെജരിവാൾ മുസ്ലിം തൊപ്പി ഇടുന്നതാണ് ബി.ജെ.പി. പ്രചരിപ്പിക്കുന്നത്. അതിനെതിരേ സംസാരിക്കാന്‍ ഏറ്റവും നല്ലത് ഇത്തരം രീതികളാണ്. ഇത്തരം ചിത്രങ്ങള്‍ ഇലക്ഷന്റെ അഞ്ചോ ആറോ ദിവസം മുമ്പ് കൊണ്ടുവരാനായിരുന്നു ബി.ജെ.പി. പ്ലാന്‍. അവര്‍ക്ക് കിട്ടാവുന്ന അഡ്വാന്റേജ് പൊളിച്ചടുക്കുക എന്നതാണ് ഞങ്ങളുടെ തന്ത്രം. അത് രാഷ്ട്രീയ തന്ത്രമായി കണ്ടാല്‍ മതി.

മാത്രവുമല്ല അതിന് ട്രോൾ സ്വഭാവമാമുള്ളത്. രൂപയുടെ മൂല്യം ഇടിഞ്ഞിരിക്കുന്ന സമയത്ത് രൂപയെ രക്ഷിക്കാന്‍ ഇനി ലക്ഷ്മിദേവിയുടെയോ ഗണപതിയുടെയോ ചിത്രമാണ് നല്ലത്. അങ്ങനെയെങ്കിലും രക്ഷപ്പെടട്ടേ എന്ന രീതിയില്‍ ട്രോളുകയാണ് കെജരിവാള്‍ ചെയ്തത്. അതേസമയം, ഭരണം എന്നാല്‍ എല്ലാവര്‍ക്കും ക്ഷേമം ഉറപ്പാക്കുകയാണ്. അതാണ് ഐഡിയോളജിയും

തുഫൈല്‍ പി.ടി.

ഇന്ത്യയുടെ സാമ്പത്തികാവസ്ഥയിലേക്ക് ശ്രദ്ധ ക്ഷണിക്കുകയാണ് കെജരിവാൾ- തുഫൈൽ(മുൻ സംസ്ഥാന കൺവീന)

"ഇന്ത്യന്‍ രൂപയുടെ മൂല്യം മുമ്പില്ലാത്ത വിധം ഇടിഞ്ഞു കൊണ്ടിരിക്കുന്നതിലേക്കും കൂപ്പു കുത്തുന്ന രാജ്യത്തിന്റെ സാമ്പത്തികാവസ്ഥയിലേക്കും ശ്രദ്ധ ക്ഷണിക്കുകയാണ് കെജരിവാൾ ഈ പ്രസ്താവനയിലൂടെ ചെയ്തത്. ഇന്ത്യയെ നമ്പര്‍ വണ്‍ ആക്കുന്നതിനു വേണ്ടി ഒരു രാജ്യം എന്ന നിലയില്‍ യോജിച്ച പരിശ്രമങ്ങള്‍ ഉണ്ടാകേണ്ടതിനെ കുറിച്ചാണ് അദ്ദേഹം പറയുന്നത്. സാമ്പത്തികരംഗത്തു പുത്തന്‍ ഉണര്‍വ് നല്‍കാനുള്ള ആഹ്വാനം ആണ് അദ്ദേഹം നടത്തിയത്. അത് ജനങ്ങളില്‍ നല്‍കുന്ന ആത്മ വിശ്വാസം ചെറുതല്ല.

കെജരിവാളിന്റേത് വര്‍ഗീയ രാഷ്ട്രീയം ആണെന്ന് വരുത്തി തീര്‍ക്കാന്‍ മറ്റൊരവസരമായിട്ടാണ് എതിരാളികള്‍ ഇതിനെ കാണുന്നത്. ഒരു വശത്തു അദ്ദേഹം ഹിന്ദു വിരുദ്ധനായി ചിത്രീകരിക്കപ്പെടുമ്പോള്‍ മറുവശത്തു അദ്ദേഹം മുസ്ലിം വിരുദ്ധനായി ചിത്രീകരിക്കപ്പെടുന്നു. എന്നാല്‍ അത്തരം അജണ്ടകള്‍ക്ക് അവസരം നല്‍കാതെ കെജരിവാള്‍ നിരന്തരം അഴിമതി വിരുദ്ധമായ ക്ഷേമരാഷ്ട്രത്തെ കുറിച്ച സംസാരിച്ചു കൊണ്ടിരിക്കുകയും പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. കെജരിവാളിന്റെത് വര്‍ഗീയ രാഷ്ട്രീയമോ ജാതി രാഷ്ട്രീയമോ അല്ല. അതേസമയം, അദ്ദേഹം തന്റെ വിശ്വാസം പൊതുമണ്ഡലത്തില്‍ മറച്ചു വെക്കുന്ന ആളുമല്ല. ഗാന്ധിയന്‍ ആശയങ്ങളും മതേതരത്വവും മുറുകെ പിടിക്കുന്ന രാഷ്ട്രീയം ആണ് കെജരിവാളിന്റേത്.

Content Highlights: Aravind kejriwal's lakshmi ganesha notes, karassery, CR neelakantan, criticism


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022

Most Commented