പലപ്പോഴും കോഴികൾ ഉൾപ്പെടെയുള്ളവയെ ശ്വാസം മുട്ടിച്ച് കൊല്ലാനായി കാർബൺ ഡയോക്‌സൈഡ് പോലെയുള്ള ഹരിത ഗൃഹ വാതകങ്ങളാണ് ഉപയോഗിക്കാറ് | Photo-Gettyimages
വാഷിഗ്ടണ്‍ : അമേരിക്കയിലെ ഫാമുകളില്‍ മൃഗങ്ങളെ കൊല്ലാനായി ക്രൂര മാര്‍ഗങ്ങള്‍ സ്വീകരിക്കുന്ന ഫാമുടമകളുടെ നയത്തിനെതിരേ മൃഹസ്‌നേഹികളുടെ പ്രതിഷേധം ശക്തമാകുന്നു. ഫാമുകളില്‍ കോഴികളെയും മറ്റും ശ്വാസം മുട്ടിച്ചു കൊല്ലാന്‍ കാര്‍ബണ്‍ ഡയോക്‌സൈഡ് പോലെയുള്ള വാതകങ്ങള്‍ ഉപയോഗിക്കുന്നത് രാജ്യത്ത് തുടരുകയാണ്. മനുഷ്യത്വപരമല്ലാത്ത മാര്‍ഗമെന്ന് ചൂണ്ടിക്കാട്ടി യൂറോപ്യന്‍ രാജ്യങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന രീതി കൂടിയാണിത്. പലപ്പോഴും വേദനയില്‍ നീറിപ്പുകഞ്ഞാണ് അവ മരിക്കുന്നത്.
കൊന്നൊടുക്കലിന് പല രാജ്യങ്ങളിലും വിവിധ നിയമങ്ങളാണ് നിലവിലുള്ളത്. രോഗ വ്യാപനം തടയാനാണെങ്കിലും ഇത്തരത്തിലുള്ള ക്രൂര മാര്‍ഗങ്ങള്‍ സ്വീകരിക്കരുതെന്നാണ് യു.എസ് നിയമം നിര്‍ദേശിക്കുന്നത്.
Also Read
ഏതെങ്കിലും ദ്രാവകം ഉപയോഗിച്ചോ അല്ലെങ്കില്‍ ശ്വാസം മുട്ടിച്ചോ കൊല്ലുന്നത് മനുഷ്യത്വരഹിതമാണെന്നാണ് യൂറോപ്യന്‍ ഫുഡ് സേഫ്റ്റി അതോറിറ്റിയും (ഇഎഫ്എസ്എ) അഭിപ്രായപ്പെടുന്നത്. നിയമ ലംഘനങ്ങളുടെ മറവില്‍ മൃഗ സ്‌നേഹികളുടെ എതിര്‍പ്പ് മറികടന്നാണ് ഫാം ഉടമകളുടെ കൊന്നൊടുക്കല്‍ നടപടി.
രോഗ വ്യാപനം തടയുന്നതിന് പ്രാബല്യത്തില്‍ വന്ന അമേരിക്കന്‍ വെറ്ററിനറി മെഡിക്കല്‍ അസോസിയേഷന്‍ നിയമങ്ങളും പലപ്പോഴും പാലിക്കപ്പെടുന്നില്ല. പകർച്ചവ്യാധിയുമായി ബന്ധപ്പെട്ട് ഒരു മണിക്കൂര്‍ സമയപരിധിക്കുള്ളില്‍ 95 ശതമാനം വരുന്നവയും രോഗവ്യാപനം ഉണ്ടാക്കുന്നവയാണെങ്കിൽ മാത്രമേ കൊന്നൊടുക്കലിന് അനുമതിയുള്ളൂവെന്നാണ് അമേരിക്കന്‍ വെറ്ററിനറി മെഡിക്കല്‍ അസോസിയേഷന്‍ (എവിഎംഎ) നിയമങ്ങള്‍ നിഷ്‌കര്‍ഷിക്കുന്നത്.

2015 ല്‍ രാജ്യത്ത് പടര്‍ന്നു പിടിച്ച പക്ഷിപ്പനിയെ തുടര്‍ന്ന് അഞ്ചുകോടിയോളം വരുന്ന കോഴികളെയും ടര്‍ക്കികളെയുമാണ് കൊന്നൊടുക്കിയത്. ഇത് അംഗസംഖ്യ കുറയുന്നതിലേക്ക് ചെന്നെത്തും.
നാഷണല്‍ അഗ്രികള്‍ച്ചര്‍ സ്റ്റാസ്റ്റിക്‌സ് സര്‍വീസ് പ്രകാരം പ്രതിവര്‍ഷം 17 കോടി കോഴി, പന്നി, പശുക്കള്‍ എന്നിവയെയാണ് അമേരിക്കയില്‍ കൊന്നൊടുക്കുന്നത്. രോഗ വ്യാപനം തടയാന്‍ മാത്രമല്ല, ഗുരുതരമായി പരിക്കേല്‍ക്കുന്ന മൃഗങ്ങളെയും ഫാമുകളില്‍ ഇത്തരത്തില്‍ അറവ് ചെയ്യുന്നുണ്ട്. കൊന്നൊടുക്കലിന് രാജ്യത്ത് ഒരു പൊതു നിയമം വേണമെന്നാണ് മൃഗ സ്‌നേഹികളുടെ ആവശ്യം.
Content Highlights: america uses cruel measures to cull farm animals
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..