തിരഞ്ഞെടുപ്പ് അടങ്ങിയപ്പോഴേക്കും, കാര്യങ്ങള്‍ മാറി, ചരമപ്പേജുകള്‍ നിറയുന്നു


കെ.സി. രഹന

35മുതല്‍ 60വരെയുള്ളവര്‍ ധാരാളമായി ചരമത്താളില്‍ ഇടംപിടിക്കുന്നു

13editpage

മനസ്സിനെ നൊമ്പരപ്പെടുത്തുന്നതാണ് ഓരോ മരണവും. പത്രത്തിലെ ചരമപ്പേജില്‍ പതിവിലുമധികം മരണവാര്‍ത്തകള്‍ നിറയുമ്പോള്‍ പേജ് തയ്യാറാക്കുന്ന പത്രപ്രവര്‍ത്തകരുടെ മനസ്സിനേയും ആ വേര്‍പാടുകള്‍ അസ്വസ്ഥമാക്കുന്നു. മരിച്ചുപോവുന്നവരുടെ എണ്ണം കുറയണമേ എന്ന പ്രാര്‍ഥനയോടെയാണ് വാര്‍ത്താമുറിയിലേക്ക് ഓരോ ദിവസവും എത്തുന്നത്

യടുത്താണ് മൂഴിക്കല്‍ സ്വദേശിയായ യുവാവിന്റെ ചരമവാര്‍ത്ത കിട്ടിയത്. കോവിഡ് മരണമാണ്, 41 വയസ്സേയുള്ളൂ. സഹോദരന്‍ ഗുരുതരാവസ്ഥയില്‍ ഐ.സി.യു.വിലാണെന്നും മറ്റൊരു സഹോദരന്‍ മൂന്നുവര്‍ഷംമുമ്പ് മരിച്ചു എന്നൊക്കെയുള്ള വിവരങ്ങള്‍ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ സുഹൃത്തുക്കള്‍ പരസ്പരം പങ്കുവെക്കുന്നു.മക്കളെ നഷ്ടപ്പെട്ട രക്ഷിതാക്കളെക്കുറിച്ചാണ് ആദ്യം ഓര്‍ത്തത്, ഉപ്പയെ നഷ്ടപ്പെട്ട കുഞ്ഞുമുഖങ്ങളും മനസ്സിലേക്ക് പാഞ്ഞു. എന്തിനീ പരീക്ഷണമെന്ന് ഓര്‍ത്തു. ഈ മഹാമാരിക്കാലത്ത് ഇത്തരം വാര്‍ത്തകള്‍തന്നെയാണ് നാടൊട്ടുക്കും. ശ്മശാനങ്ങള്‍ നിറയുന്നതിനൊപ്പം ശ്രദ്ധിക്കപ്പെടാതെ പോകുന്ന മറ്റൊന്നുകൂടിയുണ്ട്, നിറഞ്ഞുകവിയുന്ന ചരമത്താളുകള്‍. എഡിഷനുകള്‍ തിരിച്ച്, മാറ്റിനിര്‍ത്തിയാലും ഒറ്റപ്പേജില്‍ ഒതുങ്ങാത്തവിധം മരിച്ചവരുടെ മുഖങ്ങള്‍ വന്നുനിറയുന്നു.

സാധാരണഗതിയില്‍ ചരമപ്പേജ് ഡ്യൂട്ടിയെന്നാല്‍ അല്പം സമ്മര്‍ദംകുറഞ്ഞ ഒരു ദിവസമായിരിക്കും. ഒരു യൂണിറ്റിനുകീഴില്‍ വരുന്ന നാല്പത്തഞ്ചോ അമ്പതോ ചരമങ്ങള്‍. കോവിഡിന്റെ ഒന്നാംവരവില്‍, കോവിഡ് മരണങ്ങള്‍ കൂടിത്തുടങ്ങിയപ്പോഴും വലിയ സമ്മര്‍ദമുണ്ടായിരുന്നില്ല. കാരണം, ആസമയത്ത് സാധാരണമരണം താരതമ്യേന കുറഞ്ഞു.

എന്നാല്‍, തിരഞ്ഞെടുപ്പ് മഹാമഹം അടങ്ങിയപ്പോഴേക്കും കാര്യങ്ങള്‍ പതിയെ മാറിത്തുടങ്ങി. ഒരു എഡിഷന്‍ കഴിയുമ്പോഴേക്കും ദാ വരുന്നു, ഫോള്‍ഡര്‍ നിറയെ തലപ്പടങ്ങള്‍. കുറഞ്ഞസമയംകൊണ്ട് ഇതെല്ലാം എങ്ങനെ ചെയ്തുതീര്‍ക്കുമെന്ന് തലയില്‍ കൈവെച്ചുപോകും. പിന്നെ മനസ്സിലായി, അതത് പ്രാദേശിക എഡിഷനുകളിലെ മരണങ്ങള്‍പോലും ഒറ്റപ്പേജില്‍ ഒതുക്കാനാകുന്നില്ലല്ലോയെന്ന്.

ഒരൊറ്റയടിക്ക് ചരമവാര്‍ത്തകളുടെ എണ്ണം തൊണ്ണൂറോളമോ അതില്‍ക്കൂടുതലോ ആയ ദിനങ്ങള്‍. കുന്നുകൂടുന്ന ചരമങ്ങള്‍ കുറഞ്ഞസമയംകൊണ്ട് അതത് എഡിഷനില്‍ മാറ്റിവെക്കാനുള്ള ഓട്ടം. കോവിഡ് മരണങ്ങളായി വരുന്നവ അതത് പ്രാദേശിക പേജിലേക്ക് കൊടുക്കാം. എന്നാല്‍ സാധാരണമരണങ്ങള്‍, ഇവയെല്ലാംകൂടി ഒറ്റത്താളില്‍ എങ്ങനെയൊതുക്കുമെന്ന ആശങ്ക.
നാടൊട്ടുക്ക് കോവിഡ്മരണങ്ങള്‍ കൂടി, എന്നാല്‍, ഇവയെക്കാള്‍ കൂടുതലാണ് 'സാധാരണ'മെന്ന രീതിയില്‍ വരുന്നവ. ചരമഫയലുകളിലെ 'പ്രായം' കുറഞ്ഞുവരുന്നതും ആധിയോടെയാണ് കാണുന്നത്. 35മുതല്‍ 60വരെയുള്ളവര്‍ ധാരാളമായി ചരമത്താളില്‍ ഇടംപിടിക്കുന്നു.

ചിന്തകള്‍ക്ക് അറുതിയില്ല, മഹാമാരിക്കാലത്ത് ചരമപ്പേജിനൊപ്പം സഞ്ചരിക്കുവോളം മരണചിന്തകള്‍ വേട്ടയാടിക്കൊണ്ടിരിക്കും. എങ്കിലും ഞങ്ങളറിയുന്നു, കോവിഡ് മഹാമാരിക്കാലത്ത് മുന്‍നിരയില്‍നിന്ന് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കുമുന്പില്‍, ഒരിറ്റുശ്വാസത്തിനുവേണ്ടി ആയാസപ്പെടുന്ന രോഗികള്‍ക്കുമുമ്പില്‍, ഉറ്റവരെ നഷ്ടപ്പെട്ടരുടെ തേങ്ങലുകള്‍ക്കുമുമ്പില്‍, ഞങ്ങളുടെ ഈ തത്രപ്പാടുകളൊന്നും വലുതല്ലെന്ന്.

ശ്രദ്ധയോടെ നീങ്ങണം

കോവിഡ് മരണങ്ങള്‍ക്കൊപ്പം മറ്റു രോഗങ്ങള്‍ കാരണമുള്ള മരണങ്ങളും കൂടിയിട്ടുണ്ടെന്ന് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് പ്രതിനിധി വ്യക്തമാക്കുന്നു. സാധാരണ ഗതിയില്‍ പലവിധ രോഗങ്ങളാല്‍ ഗുരുതരാവസ്ഥയിലുള്ളവരാണ് മരണത്തിന് കീഴടങ്ങിയിരുന്നതെങ്കില്‍, കോവിഡിന്റെ രണ്ടാം വരവോടെ, പെട്ടെന്നൊരു ശ്വാസംമുട്ടലോ അസ്വസ്ഥതകളോ വന്ന് ആളുകള്‍ മരിക്കുന്നതായി കണ്ടുവരുന്നു. കോവിഡ് ബാധിച്ചവരും പെട്ടെന്ന് സ്ഥിതി മോശമായി മരണത്തിലേക്ക് പോകുന്ന സാഹചര്യവുമുണ്ട്. മാരകരോഗങ്ങള്‍ ബാധിച്ച് മരണാസന്നരായവരും കോവിഡ് ബാധയെത്തുടര്‍ന്ന് മരിക്കുന്നു. ആശുപത്രികളുടെ വാതില്‍ എപ്പോഴും തുറന്നുവെച്ചിരിക്കുകയാണെന്ന ധാരണ മാറണം. നമ്മുടെ സൗകര്യങ്ങളും സംവിധാനങ്ങളും കുറഞ്ഞുവരുകയാണ്


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022

Most Commented