ലഹരി വര്‍ജ്ജന ബോധവത്കരണം നടക്കട്ടെ, പക്ഷെ അമ്മമാരെ താഴ്ത്തിക്കെട്ടിയാവരുത്


ദീപ ചിത്രാലയംപ്രതീകാത്മക ചിത്രം | Canva

രാജ്യത്തിന് തന്നെ മാതൃകയായി കേരളത്തില്‍ സംഘടിപ്പിച്ച് വിജയിച്ച സംസ്ഥാന സാക്ഷരത മിഷന് സമാനമായി സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍പ്പെടുത്തി ലഹരി വര്‍ജ്ജന മിഷന്റെ പ്രവര്‍ത്തനങ്ങള്‍ മുമ്പോട്ട് കൊണ്ടു പോകാന്‍ ശ്രമിക്കുകയാണ് കേരള സര്‍ക്കാര്‍ .
ലഹരി വിരുദ്ധ കാമ്പയിന്റെ ആദ്യഘട്ടം എന്ന നിലയ്ക്ക് പൊതുവിദ്യാഭ്യാസ വകുപ്പും SSK യും സംയുക്തമായി കേരളത്തിലെ മുഴുവന്‍ അധ്യാപകര്‍ക്കും പരിശീലന , പരിവര്‍ത്തന പരിപാടികള്‍ നടത്തി വരികയാണ്. ഒന്നു മുതല്‍ 12ാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും അധ്യാപകരെയും ലഹരിക്കെതിരായ പ്രവര്‍ത്തനത്തില്‍ ഏകോപിപ്പിക്കുക എന്നതാണ് പദ്ധതി ലക്ഷ്യം.

ഇക്കഴിഞ്ഞ ദിവസമാണ് ഇത്തരമൊരു പരിശീലനത്തില്‍ പങ്കെടുക്കാന്‍ എനിക്കവസരം ലഭിച്ചത്. 200 ഓളം അധ്യാപകര്‍ ഒന്നിച്ച പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തത് എക്‌സൈസ് വകുപ്പിലെ ഒരു ഉദ്യോഗസ്ഥനായിരുന്നു. ലഹരി ഉപയോഗിക്കുന്ന കുട്ടികളെ എങ്ങനെ തിരിച്ചറിയാം ?, എന്തൊക്കെയാണ് അതിന്റെ പ്രത്യാഘാതങ്ങള്‍?, പരിഹാര മാര്‍ഗങ്ങള്‍ എന്തൊക്കെ? തുടങ്ങിയ ചോദ്യങ്ങള്‍ക്കെല്ലാമുള്ള ഉത്തരങ്ങളായിരിക്കും അദ്ദേഹം സംസാരിക്കുക എന്നാണ് പ്രതീക്ഷിച്ചിരുന്നത്.പക്ഷെ കാര്യങ്ങള്‍ കൈവിട്ടു പോയി. പശുവിനെ കുറിച്ച് ഉപന്യാസം എഴുതാന്‍ പറഞ്ഞിട്ട് അതിനെ കെട്ടിയ തെങ്ങിനെ കുറിച്ച് എഴുതിയ പോലെയായി കാര്യങ്ങള്‍ .!
ലഹരിയിലാരംഭിച്ച അദ്ദേഹം പിന്നീട് ലഹരിക്കടിമപ്പെടാനുള്ള പ്രധാനം കാരണം അമ്മമാരുടെ തലയില്‍ കെട്ടിവെക്കാനുള്ള വലിയ ശ്രമത്തിലായിരുന്നു. അമ്മമാരുടെ ഉത്തരവാദിത്തമില്ലായ്മയും അശ്രദ്ധയുമാണ് കുട്ടികളില്‍ ലഹരി വര്‍ദ്ധിക്കാന്‍ കാരണം എന്നാണ് അദ്ദേഹം വാചാലനായത്.

സര്‍ക്കാര്‍ തന്നെ സമഗ്ര മേഖലയിലും സ്ത്രീപക്ഷ നിലപാടുകള്‍ അടിവരയിടുന്ന, തുല്യതയിലൂന്നിയ വിദ്യാഭ്യാസം മുന്നോട്ട് വെക്കുന്ന ഇക്കാലത്തും സര്‍ക്കാര്‍ നേരിട്ട് നടത്തുന്ന ബോധവത്ക്കരണ പരിപാടികളില്‍ പോലും ഇത്തരത്തിലുള്ള പ്രവണതകള്‍ ഉണ്ടാവുന്നത് അംഗീകരിക്കാനാവില്ല. 'ചാപല്യമേ നിന്റെ പേരാണ് സ്ത്രീ ' തുടങ്ങിയ വാചകങ്ങള്‍ പോലും പ്രസംഗത്തിനിടെ പരാമര്‍ശിക്കുകയുണ്ടായി. വല്ലാത്ത നിരാശ തോന്നിപ്പോയ സന്ദര്‍ഭമായിരുന്നു അത്. കേട്ടിരിക്കുന്നവരില്‍ നിന്നും വിയോപ്പുകള്‍ ഉണ്ടായപ്പോഴാണ് തിരുത്താന്‍ തയ്യാറായത്. സര്‍ക്കാര്‍ ബോധവത്ക്കരണ കാമ്പയിനില്‍ സംസാരിക്കാന്‍ വരുന്നവര്‍ തന്നെ ഇത്തരം അബദ്ധ ധാരണകള്‍ പ്രചരിചരിപ്പിക്കുന്നത് എത്രമാത്രം അപകടകരമാണ്!

Content Highlights: accusing mothers for a child's charecter development in awareness camps are insensitive


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022

Most Commented