പ്രതീകാത്മക ചിത്രം
കാഞ്ഞിരമറ്റത്തെ കെ.ആര്. നാരായണ്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സസില്‍ സ്വീപ്പര്‍ പണിക്കെത്തുന്നവര്‍ രണ്ടു മണിക്കൂറിനുള്ളില്‍ ജോലി മതിയാക്കി പോകും. പോകുന്നത് മറ്റൊരു ജോലിക്കാണ്. പക്ഷേ, ഔദ്യോഗികമല്ലെന്ന് മാത്രം. ഇന്‍സ്റ്റിട്ട്യൂട്ട് ഡയറക്ടറുടെ വീട്ടിലാണ് അനൗദ്യോഗികമായ തൂപ്പുജോലി. വര്‍ഷങ്ങളായി ഇതാണ് ഇന്സ്റ്റിട്ട്യൂട്ടില് സ്വീപ്പര്‍ തസ്തികയില്‍ ജോലി ചെയ്യുന്നവരുടെ ദിനചര്യ. സ്വകാര്യ ആവശ്യങ്ങള്‍ക്ക് ജീവനക്കാരെ വിനിയോഗിക്കരുതെന്ന് നിയമം നിലനില്‍ക്കെയാണ് സ്വീപ്പര്‍ തസ്തികയിലുള്ളവരോടുള്ള ഈ ക്രൂരത. ജോലിക്ക് കയറുന്നതിന് മുമ്പ് പുറത്തെ കുളിമുറിയില്‍ കുളിച്ച് ശുചിയാകണം, ക്ലോസറ്റ് സ്ക്രബര്‍ ഉപയോഗിച്ച് കൈ കൊണ്ടും ശുചിയാക്കണം എന്നിങ്ങനെ നിബന്ധനകളുമുണ്ടെന്നാണ് ജീവനക്കാരുടെ ആരോപണം.
ഒന്‍പതു വര്‍ഷമായി ഇത്തരത്തില്‍ വീട്ടുജോലിക്ക് പോയവര്‍ക്ക് ആദ്യമൊക്കെ കുറച്ച് പണം നല്‍കിയിരുന്നു. എന്നാല്‍ പണം നല്‍കാതെ ആയതോടെ ഇവര്‍ ജോലിക്ക് പോകുന്നത് നിര്‍ത്തുകയായിരുന്നു, ജീവനക്കാരില്‍ ഒരാള്‍ പറയുന്നു. നിലവില്‍, 2021-ല്‍ നിയമനം ലഭിച്ച് ജീവനക്കാരുടെ അവസ്ഥയും സമാനമാണ്. ബസ് അധികമില്ലാത്ത റൂട്ട് ആയതിനാല്‍ സ്വന്തം വാഹനത്തിലായിരുന്നു ഇന്സ്റ്റിട്ട്യൂട്ടില് ചില ജീവനക്കാര്‍ ജോലിക്ക് എത്തിയിരുന്നത്. വീട്ടുജോലിക്ക് പോകുന്നതും സ്കൂട്ടറിലാണ്. ഇതിനായി 100 രൂപ ഇന്‍സ്റ്റിട്ട്യൂട്ട് ഡയറക്ടറായ ശങ്കര്മോഹന് നല്‍കുന്നുണ്ട്. ആഴ്ചയില്‍ ഒരിക്കല്‍ മാത്രമാണ് ജോലിയെങ്കിലും വീട് വ്യത്തിയാകുന്നത് വരെ ജോലി ചെയ്യിക്കുമെന്നും ജീവനക്കാര്‍ പരാതിപ്പെടുന്നു.
നിലവില്‍ രണ്ടു ജീവനക്കാര്‍ മാറി മാറിയാണ് വീട്ടുജോലിക്ക് പോകുന്നത്. ജോലിക്കായുള്ള അഭിമുഖത്തില്‍ ഇന്‍സ്റ്റിട്ട്യൂട്ടിലെ ജോലിയെന്നാണ് ആദ്യം പറഞ്ഞിരുന്നതെന്നും ആരോപണമുണ്ട്. പിന്നീട് രണ്ടു മാസങ്ങള്‍ക്ക് ശേഷം വീട്ടില്‍ ജോലിക്കെത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇന്‍സ്റ്റിട്ട്യൂട്ട് തനിക്ക് അനുവദിച്ച വീടാണെന്നും ജോലിക്ക് എത്തിയേ മതിയാകുവെന്നായിരുന്നു ഡയറക്ടറായ ശങ്കര്‍ മോഹന്‍ പറഞ്ഞിരുന്നത്. വീട് ഇന്സ്റ്റിട്ട്യൂട്ടിന്റെയാണെങ്കിലും വീട്ടു ജോലിക്ക് ആളെ വിനിയോഗിക്കാമെന്ന നിബന്ധനയില്ലെന്ന് പിന്നീട് കണ്ടെത്തുകയായിരുന്നുവെന്നും ജീവനക്കാര്‍ പ്രതികരിച്ചു. സ്വീപ്പര്‍ ജോലി തസ്തികയില്‍ ജോലി ചെയ്യുന്ന രണ്ടു പേര് വിധവകളാണ്. ജോലി പോയാല്‍ ഉപജീവനത്തിന് മറ്റ് മാര്‍ഗങ്ങള്‍ ഇല്ല എന്നതിനാല്‍ വീട്ടുജോലിക്ക് നിരന്തരം ഇവര്‍ പൊയ്കോണ്ടെയിരിക്കുകയായിരുന്നു.
ഒന്‍പതു വര്‍ഷമായി ജോലി ചെയ്തിരുന്ന ജിവനക്കാരോടും വീട്ടുജോലിക്ക് എത്താനായുള്ള നിര്‍ദേശം നല്‍കിയിരുന്നു. പിന്നീട് പണം ഓട്ടോകൂലി നല്‍കാതെ ആയതോടെ ഇവരോട് ജോലിക്കെത്തണമെന്ന് നിര്‍ദേശമുണ്ടായില്ല. ഇപ്പോള്‍ സ്വന്തമായി വാഹനമുള്ളവരെയാണ് ഡയറക്ടറുടെ വീട്ടില്‍ ഔദ്യോഗികമല്ലാത്ത ജോലി ചെയ്യാനായി വിളിക്കുന്നത്. എല്ലാ ആഴ്ചകളിലും ചൊവ്വാഴ്ചയാണ് ഇത്തരത്തില്‍ വീട്ടുജോലിക്കായി സ്വീപ്പര്‍ തസ്തികയിലെ ജീവനക്കാരെ വിളിക്കുന്നത്. പിന്നെ അതിഥികള്‍ ആരെങ്കിലും എത്തുന്ന വിശേഷ ദിവസങ്ങളിലും വിളിയുണ്ടാകും. ചൂഷണം ഇതേ തരത്തില്‍ തുടര്‍ന്നു കൊണ്ടേയിരുന്നു. അതിനിടെ അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിലെ മറ്റൊരു ജീവനക്കാരന് മുഖ്യമന്ത്രിക്ക് സമാനമായൊരു പരാതി നല്കി. എന്നാല്‍ ഡയറക്ടറുടെ ഇടപെടലില്‍ പരാതി ഒതുക്കി തീര്‍ത്തെന്നാണ് ആരോപണം.
Content Highlights: about the discrimination against sweepers in kr narayanan institute
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..