അവിവാഹിതകൾക്കും ഗര്‍ഭം ഒഴിവാക്കാന്‍ അവകാശമുണ്ട്‌, അവൾ സ്വന്തം ശരീരത്തിൽ പരമാധികാരം ഉള്ളവൾ


അഞ്ജന രാമത്ത്‌ലൈംഗികബന്ധത്തിന് വിവാഹം ആവശ്യമില്ലാത്തിടത്തോളം ഇത്തരം ആട്ടിയിറക്കലുകള്‍ സ്ത്രീകളെ സംബന്ധിച്ച് അവകാശ ലംഘനമാണ്.

Series

Representative image: Freepik

ളരെ സ്‌നേഹപൂര്‍വമാണ് ആദ്യം ഡോക്ടര്‍ എന്നോട് പെരുമാറിയത്. വിവാഹം കഴിഞ്ഞ് എത്ര വര്‍ഷമായെന്ന ചോദ്യത്തിന് ലിവിംഗ് ടുഗെതര്‍ എന്ന് പറഞ്ഞപ്പോള്‍ മുതല്‍ മട്ട് മാറിത്തുടങ്ങി. ഓ മറ്റേ ഏര്‍പ്പാടിനു പോവുമ്പോള്‍ ഇതൊന്നും ഓര്‍ത്തില്ലേ. വീട്ടുകാര്‍ അറിയുമോ തുടങ്ങീ മടുപ്പിക്കുന്ന ചോദ്യങ്ങളായിരുന്നു. സുരക്ഷാ മാര്‍ഗങ്ങള്‍ ഉപയോഗിച്ചെന്ന് പറഞ്ഞിട്ടും ഡോക്ടര്‍ കേട്ടില്ലെന്ന് മാത്രമല്ല ഇവിടെ ഇമ്മാതിരി കേസുകള്‍ എടുക്കില്ലെന്ന് ഉച്ചത്തില്‍ ചീത്ത പറഞ്ഞു കൊണ്ട് ഇറക്കി വിടുകയും ചെയ്തു. എന്‍ജിനിയറായ സ്മിത(യഥാര്‍ത്ഥ പേരല്ല) പറയുന്നു. പ്രായപൂർത്തിയായവരുടെ ലൈംഗികത കുറ്റകരമല്ലാത്ത ഇന്ത്യയിൽ അത്തരത്തിൽ വിവാഹം കഴിക്കാതെ ഗർഭം ധരിച്ചാൽ സമൂഹം അധാർമ്മികമായാണ് പലപ്പോഴും കണക്കാക്കുന്നത്. എന്നാൽ അത്തരം വാർപ്പു ചിന്തകളിൽ നിന്ന് മാറി നടക്കേണ്ട ഡോക്ടർമാരും പിന്തിരപ്പൻ ചിന്താഗതികൾ മുന്നോട്ടു വെക്കുമ്പോൾ നീതി കിട്ടാതെ പോകുന്നത് സ്ത്രീകൾക്കാണ്. കുഞ്ഞെന്ന വലിയ ഉത്തരവാദിത്ത്വം ഏറ്റെടുക്കാൻ ആവാത്ത പക്ഷം അതിന് നില്‍ക്കാതെയിരിക്കുന്നതല്ലേ നല്ലതെന്ന് ചോദിക്കുന്നു സ്മിത.

സാമൂഹികവും നിയമപരവുമായ കെട്ടുപാടുകൾ ഒട്ടേറെയുള്ള വിവാഹ ബന്ധങ്ങളില്‍ താത്പര്യമില്ലാത്തവര്‍ ഒരുമിച്ച് ജീവിക്കുന്നതാണ് ലിവിംഗ് ടുഗെതര്‍ അഥവാ ലിവ് ഇന്‍ റിലേഷന്‍ഷിപ്പുകള്‍. സദാചാര സമൂഹം ഇന്നും ഇത് അംഗീകരിച്ചിട്ടില്ലെങ്കിലും ഇവ നിയമവിരുദ്ധമല്ല. നമ്മുടെ രാജ്യത്ത് ഇണയെ തിരഞ്ഞെടുക്കാനും അവരോടൊത്ത് വിവാഹം കഴിക്കാതെ ജീവിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. സാമൂഹികവും വ്യക്തിപരവുമായ നിരവധി കാരണങ്ങള്‍ കൊണ്ട് ഇത്തരം ബന്ധങ്ങളില്‍ കുട്ടികള്‍ വേണ്ട എന്ന് തീരുമാനിക്കുന്നവരാണ് ഭൂരിഭാഗം പേരും. എന്നാല്‍ സുരക്ഷാ മാര്‍ഗങ്ങള്‍ പരാജയപ്പെട്ട് ഗര്‍ഭഛിദ്രത്തിനായി ഡോക്ടര്‍മാരെ സമീപിക്കുമ്പോള്‍ അപമാനമാണ് ലഭിക്കുന്നത്.ലൈംഗികബന്ധത്തിന് വിവാഹം ആവശ്യമില്ലാത്തിടത്തോളം ഇത്തരം ആട്ടിയിറക്കലുകള്‍ സ്ത്രീകളെ സംബന്ധിച്ച് അവകാശ ലംഘനമാണ്.

Also Read
Series

അബോർഷന് വേണ്ടി സമീപിച്ചപ്പോൾ ഡോക്ടർ ആട്ടിയിറക്കി, ...

ഗര്‍ഭചിദ്രം നടത്തികൊടുക്കാൻ വിമുഖതയുള്ള ഡോക്ടർമാരുള്ള ഇടമാണ് പൊതുജനാരോഗ്യ കേന്ദ്രങ്ങളും സ്വകാര്യ ആശുപത്രികളിൽ പലതും. വിവാഹിതയായ സ്ത്രീക്ക് ഗര്‍ഭഛിദ്രം നിഷേധിക്കുന്നത് വിവാഹത്തിലൂടെ മാത്രമേ ലൈംഗിക ബന്ധം പാടുള്ളൂവെന്ന യാഥാസ്ഥിതിക പൊതുബോധം ഊട്ടിയുറപ്പിക്കുന്നതാണെന്നും ഇത് ഭരണഘടനാപരമല്ലെന്നും കഴിഞ്ഞ ദിവസം വന്ന സുപ്രീം കോടതി വിധിയില്‍ വ്യക്തമാക്കുന്നുണ്ട്.എന്നാല്‍ ഇതൊന്നും മനസിലാക്കുന്നവരോ അതിനും വേണ്ടുന്ന വൈദ്യസഹായം നല്‍കാനോ ഇവിടെ പലരും ഒരുക്കമല്ല.

വേണ്ടത് അവകാശങ്ങളെ കുറിച്ചുള്ള ബോധ്യം

സത്രീകളുടെ അവകാശങ്ങളെ കുറിച്ചുള്ള ബോധ്യം സ്ത്രീകള്‍ക്ക് തന്നെയാണ് വേണ്ടതെന്ന് ഡോക്ടറും ആക്റ്റിവിസ്റ്റുമായ ഡോ. എ.കെ ജയശ്രി പറയുന്നു.18 വയസ്സ് കഴിഞ്ഞാല്‍ ഏതൊരു സ്ത്രീക്കും ഗര്‍ഭഛിദ്രം നടത്താവുന്നതാണ്. അതിന് ആരുടെയും അനുമതി ആവശ്യമില്ല. സ്ത്രീകളുടെ അവകാശങ്ങള കുറിച്ച് ബോധവതികളാവേണ്ടതും അതിന് വേണ്ടി ആദ്യം ഇറങ്ങി പുറപ്പെടേണ്ടതും സ്ത്രീകള്‍ തന്നെ. ഇവിടെ ഭൂരിഭാഗം പേര്‍ക്കും ആ ബോധമില്ല. ക്രിമിനല്‍ അബോര്‍ഷന്‍ തടയാന്‍ വേണ്ടിയാണ് ഇവിടെ ആദ്യം തന്നെ എംടിപി ആക്റ്റ് നിലവിലുള്ളത്. അത് ലഭ്യമാക്കാനായി സര്‍ക്കാര്‍ സംവിധാനങ്ങളുണ്ടെങ്കിലും അത് നടത്തി കൊടുക്കാനാണ് ആളുകളില്ലാത്തതെന്ന് ജയശ്രീ ചൂണ്ടികാണിക്കുന്നു

ഗര്‍ഭഛിദ്രത്തിനായി എത്തുന്ന സ്ത്രീകളെ അതിന്റെ എല്ലാം മെഡിക്കല്‍ റിസ്‌ക്കുകളും മനസിലാക്കി കൊടുക്കേണ്ടത് ഒരു ഡോക്ടറുടെ ഉത്തരവാദിത്ത്വമാണ്. അതൊരിക്കലും അവരെ പിന്തിരിപ്പിക്കലാവരുത്. സര്‍ക്കാര്‍ ആശുപത്രിയായാലും സ്വകാര്യ ആശുപത്രിയായാലും ഗര്‍ഭചിദ്രം നടത്തികൊടുക്കുന്ന വളരെ ചുരുക്കം പേരെ ഇവിടെയുള്ളു. സോഷ്യല്‍ റിസ്‌ക്ക് എറെയുള്ളതിനാല്‍ സ്വകാര്യ ആശുപത്രിയില്‍ പറഞ്ഞ പൈസ കൊടുക്കേണ്ട സ്ഥിതി വിശേഷമാണെന്നും ജയശ്രീ വ്യക്തമാക്കുന്നു.

ഇവള്‍ ജീവിക്കുന്ന രക്തസാക്ഷി

വിവാഹം കഴിക്കുമെന്ന ഉറപ്പിലാണ് സ്‌നേഹ(യഥാർഥ നാമമല്ല) കാമുകനുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത്. സുരക്ഷാമാര്‍ഗങ്ങളെ കുറിച്ച് യാതൊരു വ്യക്തതയുമില്ലാത്തതിനാല്‍ അത് പിന്തുടരാനും പറ്റിയല്ല. ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെ കാമുകന്‍ മുങ്ങി. ഇത്തരം കേസുകള്‍ ചെയ്തു കൊടുക്കില്ലെന്ന് അടുത്തുള്ള ഡോക്ടര്‍ കൈമലര്‍ത്തിയതോടെ സ്‌നേഹയ്ക്ക് വീട്ടുകാരെ ആശ്രയിക്കേണ്ടി വന്നു

സാമൂഹികമായും സാമ്പത്തികമായും ഏറെ പിന്നിലായിരുന്ന സ്‌നേഹയുടെ കുടുബം പരിചയക്കാരനായ മെഡിക്കല്‍ ഷോപ്പ് ഉടമയില്‍ നിന്ന് മരുന്ന് വാങ്ങിയെങ്കിലും അബോര്‍ഷന്‍ നടന്നില്ല. ആത്മഹത്യാ ശ്രമവും നടത്തി. മാനഹാനി മറയ്ക്കാനായി തമിഴ് നാട്ടിലെ ഒരു വ്യക്തിയോട് എല്ലാ കാര്യങ്ങളും വെളിപ്പെടുത്തി വിവാഹം കഴിപ്പിച്ച് നല്‍കി. ഭര്‍ത്താവിന്റെ പീഡനവും സഹിച്ച് സ്‌നേഹ ഇന്ന് ആ കൂരയ്ക്കുള്ളിലാണ്. തരക്കേടില്ലാത്ത മാര്‍ക്കില്‍ പ്ലസ്ടു പാസായ സ്‌നേഹ ഇന്ന് ഭര്‍ത്താവിന്റെ പീഡനവും സഹിച്ച് മൂന്നാമതും പ്രസവിച്ചിരിപ്പാണ്.

അന്ന് ആ ഡോക്ടര്‍ സ്‌നേഹയെ സഹായിച്ചിരുന്നെങ്കില്‍ സ്നേഹയുടെ വിധി മറ്റൊന്നായേനെ. "പഠിച്ച് വലിയ ജോലിക്കാരിയാവണമെന്നായിരുന്നു ചേച്ചീ ആഗ്രഹം. പറ്റിപ്പോയി. ഇനി ഈ ജീവിതം മുന്നോട്ട് കൊണ്ടുപോയല്ലേ ഒക്കൂ. കൈയില്‍ രണ്ട് മക്കളില്ലേ.. പ്രസവം പോലും നിര്‍ത്താന്‍ ഭര്‍ത്താവ് സമ്മതിക്കുന്നില്ല", സ്‌നേഹ വിതുമ്പി

എപ്പോള്‍ ഗര്‍ഭിണിയാവണം

പെണ്‍കുട്ടി മൈനറോ, മാനസിക വെല്ലുവിളി നേരിടുന്നുവെങ്കിലോ മാത്രമേ ഗർഭഛിദ്രത്തിന് രക്ഷിതാവിന്റെ അനുമതി തേടേണ്ടതുള്ളു. എന്നാല്‍ ഇവിടെ സ്വന്തം കുടുംബത്തിന്റെയെല്ലാം അനുമതി നേടേണ്ടി വരുന്നു സ്ത്രീകൾക്ക് പലപ്പോഴും. കാരണക്കാരായ പുരുഷൻമാരാവട്ടെ ഇത്തരത്തിലുള്ള യാതൊരു ബുദ്ധിമുട്ടുകളിലൂടെയും കടന്നു പോകുന്നുമില്ല.

സ്ത്രീകളുടെ ശരീരത്തിന്റെ സ്വയംനിര്‍ണ്ണയ അവകാശത്തെ എടുത്ത് പറഞ്ഞ വിധി

സ്ത്രീകളുടെ ശരീരത്തിന്റെ സ്വയംനിര്‍ണ്ണയ അവകാശത്തെ എടുത്ത് പറഞ്ഞ വിധിയാണ് സുപ്രീം കോടതി നടത്തിയതെന്ന പറയുന്നു അഡ്വ പി.എം ആതിര. ഗര്‍ഭവും അതിനനുബന്ധ കാര്യങ്ങളും സത്രീകളുടെ ശരീര സ്വകാര്യത എന്നതില്‍ ഊന്നിയായിരുന്നു മുമ്പ് പറഞ്ഞിരുന്നത്. എന്നാൽ പുതിയ വിധിയില്‍ സ്ത്രീകളുടെ സ്വകാര്യത എന്നുമാറി സ്ത്രീകളുടെ പരാമാധികാരം ആയി പൂർണ്ണത കൈവന്നു.

ഭ്രൂണമെന്നത് സ്ത്രീശരീരത്തിന്റെ ഭാഗമാവുമ്പോള്‍ അതിന്റെ ടെര്‍മിനേഷന്‍ വേണമോ വേണ്ടയോ എന്നത് സ്‌റ്റേറ്റിന്റെ ഉത്തരവാദിത്ത്വമല്ല അത് സ്ത്രീ തന്നെയാണ് തീരുമാനിക്കേണ്ടതെന്ന് വിധിയില്‍ വ്യക്തമാക്കുന്നു. ഒരു വ്യക്തിയെന്ന രീതിയില്‍ സ്ത്രീയെ ഈ വിധി അംഗീകരിക്കുന്നു. അതുകൊണ്ടാണ് വിവാഹിതയാണോ അല്ലയോ എന്നത് അപ്രസക്തമാവുന്നത്.

ഭാര്യാ ഭര്‍തൃ ബന്ധത്തില്‍ തന്നെ മൂന്നാമതൊരു ഗര്‍ഭമുണ്ടായി കളയാന്‍ എത്തുന്നവരെ കൗണ്‍സിലിംഗ് എന്ന പേരില്‍ നടത്തുന്ന ഹരാസ്‌മെന്റാണ് ഭീകരമാണ്. അപ്പോള്‍ ലിവ് ഇന്‍ റിലേഷന്‍ഷിപ്പുകളുടെയും മറ്റും കാര്യം പറയേണ്ടതില്ലലോ.ആശുപത്രിയില്‍ അബോര്‍ഷനായി എത്തുമ്പോള്‍ ആ സ്ത്രീ നേരിടേണ്ടി വരുന്ന ശാരീരിക ബുദ്ധിമുട്ടുകളെ കുറിച്ച് വ്യക്തമാക്കുക മാത്രമാണ് ഡോക്ടര്‍മാര്‍ ചെയ്യേണ്ടത്. അല്ലാതെ ഇതില്‍ നിന്ന് പിന്തിരിപ്പിക്കാനോ മാനസിക ബുദ്ധിമുട്ടുകള്‍ നല്‍കാനോ പാടില്ലെന്നും അഡ്വ. ആതിര വ്യക്തമാക്കുന്നു

വേണ്ടത് സാമുഹിക ബോധവത്കരണം
ആണിനും പെണ്ണിനും വിവാഹം കഴിക്കാതെ തന്നെ ഒരുമിച്ച് ജീവിക്കാന്‍ അവകാശമുള്ള രാജ്യമാണ് നമ്മുടേത്. വിവാഹ ബന്ധത്തിലെന്ന പോലെ ചിലപ്പോള്‍ ഒത്തുചേര്‍ന്ന് പോയില്ലെന്ന് കരുതുമ്പോള്‍ പിരിയേണ്ടി വന്നേക്കാം, ചിലപ്പോള്‍ പങ്കാളി വഞ്ചിച്ചേക്കാം. ഇതെല്ലാം സംഭവിക്കാന്‍ സാധ്യതയുള്ളതാണ്. സ്വാഭാവികമായും ഇവിടെ കുഞ്ഞെന്നത് സ്ത്രീയുടെ മാത്രം ഉത്തരവാദിത്ത്വമായി മാറുന്നു. ഈ സാഹചര്യത്തില്‍ അബോര്‍ഷന് എല്ലാ സാധ്യതയും ഉണ്ടായിട്ടും അത് നടത്തി കൊടുക്കാതിരിക്കുന്നത് അതിലും വലിയ ബുദ്ധമുട്ടുകളിലേക്ക് നയിക്കും. നിയമങ്ങള്‍ ശക്തിയാര്‍ജിക്കുന്നതിനോടൊപ്പം സാമൂഹികമായ ബോധവത്കരണം നല്‍കേണ്ടത് അത്യാവശ്യമാണ്.


പലകാരണങ്ങളുടെ പേരില്‍ നിയമപരമായ ഗര്‍ഭചിദ്രം നടത്തേണ്ട ഇടങ്ങളില്‍ നിന്ന് ഒഴിവാക്കി വിടുമ്പോള്‍ അവർക്ക് സഹായത്തിനെത്തുന്നത് വ്യാജന്‍മാരാണ്. "എന്താണ് ക്രിമിനില്‍ അബോര്‍ഷന്‍? പെട്ടുപോകുന്ന കൊച്ചു കുട്ടികള്‍" എന്നതിലൂന്നി വിശദമായി അടുത്ത ലക്കത്തിൽ വായിക്കാം

Content Highlights: Abortion Rights For Unmarried women in india


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022


photo: Getty Images

2 min

തലതാഴ്ത്തി മടങ്ങി ചുവന്ന ചെകുത്താന്മാര്‍; ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടറില്‍

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022

Most Commented