നെതര്‍ലൻഡിൽ കത്തോലിക സഭ ബിഷപ്പുമാരുടെ പീഡനവും വിഷയത്തില്‍ സഭ സ്വീകരിച്ച നടപടിയും വിദേശ മാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്. 65 വര്‍ഷത്തെ കണക്ക് പരിശോധിക്കുകയാണെങ്കില്‍ 39 ല്‍ 20 പേരും ലൈംഗിക പീഡനകേസില്‍ പ്രതികളാണ്. ഇതില്‍ ഡച്ച് കര്‍ദിനാള്‍മാരും ബിഷപ്പുമാരും ഉള്‍പ്പെടും

കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക ആക്രമണം അടക്കം ഗുരുതരമായ കുറ്റകൃത്യങ്ങള്‍ നേരിട്ടവരാണ് ഇവരില്‍ ഭൂരിഭാഗവും. എന്നാല്‍ ശിക്ഷയായി സഭ നിശ്ചയിച്ചത് സ്ഥലംമാറ്റം പോലുള്ള നടപടികളാണ്. അതിനാല്‍ തന്നെ ഇവര്‍  പുതിയ സ്ഥലങ്ങളിലും ഇരകളെ കണ്ടെത്തികൊണ്ടിരുന്നതായി ഡച്ച് മാധ്യമങ്ങള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ടിന്റെ ഒരു ഭാഗം തങ്ങള്‍ അംഗീകരിക്കുന്നതായി സഭാ വക്താവ് ഡപ്‌നേ വാന്‍ റൂസ്ന്‍ണ്ടാല്‍ വ്യക്തമാക്കി.1945 മുതല്‍ 2010 വരെയുള്ള കണക്കാണിത്. 

64 വയസുള്ള വൈദികന്‍ മൂന്ന് മുതല്‍ 17 വയസുവരെയുള്ള നാല് ആണ്‍കുട്ടികളെ പീഡിപ്പിച്ചതായും റിപ്പോര്‍ട്ട് പറയുന്നു. ഇവര്‍ പള്ളിയിലെ ഗായകസംഘത്തിന്റെ ഭാഗമായിരുന്നു. ഇത്തരത്തില്‍ നിരവധി കേസുകളാണ് ഡച്ച് പള്ളികളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

content Highlight: Dutch Catholic church accused of widespread sexual abuse cover-up