1. ചരക്കു-സേവന നികുതി
ചരക്കു-സേവനനികുതി മേഖലയിലെ അഴിമതി ഒഴിവാക്കാനും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള നികുതിഘടന സമന്വയിപ്പിച്ച് ദേശീയ നികുതിസമ്പ്രദായം നടപ്പാക്കി. ഇത് മൊത്തം ആഭ്യന്തര ഉത്‌പാദനം 1.5 മുതൽ രണ്ടുശതമാനംവരെയും സാമ്പത്തികവളർച്ച 8.5 മുതൽ ഒമ്പതുശതമാനം വരെയും ഉയർത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദീർഘകാലാടിസ്ഥാനത്തിൽ രാജ്യത്തെ ദാരിദ്ര്യം കുറയ്ക്കാനിടയാക്കുമെന്നാണ് വിലയിരുത്തൽ.പ്രതിപക്ഷപാർട്ടികളുടെയും സംസ്ഥാനങ്ങളുടെയും പിന്തുണ ഉറപ്പിച്ചത് സർക്കാരിന്റെ നേട്ടം. രാജ്യത്തെ ഏറ്റവുംവലിയ നികുതിപരിഷ്കരണമെന്നാണ് ജി.എസ്.ടി.യെ വിശേഷിപ്പിക്കുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള ബന്ധം കൂടുതൽ ഊഷ്മളമാക്കൻ അന്തർസംസ്ഥാന കൗൺസിൽ സമ്മേളനങ്ങൾ. ജി.എസ്.ടി. നടപ്പാക്കുന്നതിൽ ഈ ഇടപെടൽ കൂടുതൽ സഹായകമായി.

2. അഴിമതിക്ക് കൂച്ചുവിലങ്ങ്
സർക്കാർ -ഔദ്യോഗിക തലത്തിലുള്ള അഴിമതികൾക്ക് കുച്ചുവിലങ്ങ്. സർക്കാർതലത്തിലുള്ള പദ്ധതികളുടെ നടത്തിപ്പ് കൂടുതൽ സുതാര്യമായി. 

3. ശുചിത്വഭാരതത്തിനായി
രാജ്യമെങ്ങും ശുചിത്വപദ്ധതികൾ നടപ്പാക്കുന്നതിൽ  പ്രകടമായ മുന്നേറ്റം. ശുചിത്വ ഭാരതത്തിനായി രാജ്യമെങ്ങും പദ്ധതികൾ.

4. ഡിജിറ്റൽ ഇന്ത്യ
 ആധാർ വ്യാപകമാക്കൽ. സാമ്പത്തികമേഖലയിൽ അച്ചടക്കത്തിനായി പണമിടപാടുകളിൽ ഡിജിറ്റൽ ഇടപാടുകൾക്ക് പ്രോത്സാഹനം. നൈപുണി വികസന പദ്ധതികൾ.

5. ലോകനായകൻ
ലോകരാജ്യങ്ങൾക്ക് മുന്നിൽ ഇന്ത്യയുടെ പ്രതിച്ഛായയ്ക്ക് കൂടുതൽ തിളക്കം. അമേരിക്ക ഉൾപ്പെടെയുള്ള വികസിതരാജ്യങ്ങളും മധ്യപൗരസ്ത്യ രാജ്യങ്ങളുമായുള്ള ബന്ധം കൂടുതൽ ദൃഢമായി. വരുന്ന രണ്ടുമാസത്തിനിടെ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് വേദിയൊരുങ്ങുന്നു.

*****************
ആക്ഷേപങ്ങൾ
തിരിച്ചടികൾ

1. അടുക്കാത്ത അയൽക്കാർ
ഭരണത്തിന്റെ ആദ്യവർഷത്തിൽ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായുള്ള ബന്ധം ഊഷ്മളപ്പെടുത്താനുള്ള ശ്രമങ്ങൾ നടന്നെങ്കിലും ഇരുരാജ്യങ്ങളുമായുള്ള ബന്ധത്തിൽ വിള്ളലുകൾ തുടരുന്നു. ഇന്ത്യയുടെ ആണവ വിതരണ സംഘത്തിലെ അംഗത്വത്തിനുള്ള ചൈനയുടെ എതിർപ്പിനെ ഫലപ്രദമായി പ്രതിരോധിക്കാനായില്ല.
2. ന്യായാധിപന്മാർ എവിടെ?
ന്യായാധിപന്മാരുടെ ഇഴഞ്ഞുനീങ്ങുന്ന നിയമനങ്ങൾ. ലോക്പാൽ നിയമനം വൈകുന്നു. നീതിന്യായ പോലീസ് പരിഷ്കരണവും എങ്ങുമെത്തിയില്ല. നിയന്ത്രണരേഖയിൽ ഉൾപ്പെടെ സൈന്യത്തിന് ആധുനിക ആയുധങ്ങൾ എത്തിക്കുന്നതിൽ പരാജയം. 
3. നടപ്പാക്കാത്ത വാഗ്‌ദാനങ്ങൾ
പദ്ധതികൾ നടപ്പാക്കുന്നതിൽ പാകപ്പിഴകൾ. നിലവിലുള്ള പദ്ധതികൾ നടപ്പായെന്ന് ഉറപ്പാക്കാതെ പുതിയ പ്രഖ്യാപനങ്ങളും ഏറെ. 

*******************
സാമ്പത്തിക രംഗം

 • സാമ്പത്തിക മേഖലയിൽ പരിഷ്കാരങ്ങൾ ഏറെ. എന്നാൽ വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെ നടത്തിയ നോട്ട് പിൻവലിക്കൽ ആദ്യത്തെ രണ്ട് മാസം ജനങ്ങൾക്ക് പ്രായോഗിക ബുദ്ധിമുട്ടുകൾ ഉയർത്തി. നടപടിക്കെതിരെ കടുത്ത വിമർശനമുണ്ടായി.
 • കള്ളപ്പണം സ്വയം വെളിപ്പെടുത്തുന്നതിനടക്കം മൂന്ന് പദ്ധതികൾ.  
 • കള്ളപ്പണം നേരിടാൻ ബിനാമി ഇടപാടുകൾ തടയാനുള്ള ബില്ലിന് രൂപം കൊടുത്തു.
 • പണപ്പെരുപ്പം നിയന്ത്രണത്തിലായി.  
 • ആസൂത്രണ കമ്മീഷനുപകരം നീതി ആയോഗിന് രൂപംകൊടുത്തു.
 • വിദേശ നിക്ഷേപത്തിൽ വർധന. വിദേശ നിക്ഷേപം കൈകാര്യം ചെയ്യാനുള്ള നടപടികൾ ലഘൂകരിച്ചു.


ആഭ്യന്തരം 

 • കശ്മീർ സംഘർഷം, വർധിച്ചു വരുന്ന മാവോവാദി ഭീഷണി എന്നിവ സർക്കാരിന് തലവേദന.
 • കശ്മീരിലെ മുന്ന് ജില്ലകളിൽ സംഘർഷം രൂക്ഷം. തീവ്രവാദികളെ നേരിടാനെത്തുന്ന സൈന്യത്തിന് നേരെ കല്ലേറ്. പ്രശ്നങ്ങൾക്ക് പിന്നിൽ പാകിസ്താനെന്ന് ആരോപണം. കശ്മീർ പ്രശ്നത്തിൽ അയവില്ല.
 • ഐ.എസ്.തീവ്രവാദത്തിലേക്ക് ഇന്ത്യയിൽ നിന്ന് ആളുകളെ റിക്രൂട്ട് ചെയ്യുന്നത് സർക്കാരിന് മുന്നിലെ ഗൗരവ വിഷയം. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ള റിക്രൂട്ട്‌മെന്റുകൾ എൻ.ഐ.എ. അന്വേഷിച്ചുവരികയാണ്. 23 ഇന്ത്യക്കാർ ഇതുവരെ ഐ.എസിൽ ചേർന്നതായാണ് റിപ്പോർട്ട്.
   

****************************

പ്രതിരോധം

 • പരിഹരിക്കാനാകാതെ ഇന്ത്യ-പാക് അതിർത്തിയിലെ നിരന്തര സംഘർഷം 
 • 2016-ൽ നടന്ന പഠാൻകോട്ട് വ്യോമസേനാ താവളത്തിലെ പാകിസ്താൻ ആക്രമണം പ്രതിരോധരംഗം നേരിട്ട പ്രധാന വെല്ലുവിളി. ആക്രമണം ഫലപ്രദമായി തടഞ്ഞെങ്കിലും ഏഴ്‌ സുരക്ഷാ ഉദ്യോഗസ്ഥരും ഒരു സാധാരണക്കാരനും കൊല്ലപ്പെട്ടു. സുരക്ഷാ പഴുതുകൾ മുതലാക്കി പാകിസ്താന് ആക്രമണം നടത്താൻ കഴിഞ്ഞത് വീഴ്ചയെന്ന വിമർശനവും ഉയർന്നു.
 • പഠാൻകോട്ട് ആക്രമണം ഇന്ത്യ-പാക് നയതന്ത്ര ബന്ധത്തിൽ വിള്ളൽ വീഴ്ത്തി. പാക് സംഘം പഠാൻകോട്ട് സന്ദർശിച്ചെങ്കിലും ഇന്ത്യൻ സംഘത്തെ പകരം സന്ദർശിക്കാൻ പാകിസ്താൻ അനുവദിച്ചില്ല. പാകിസ്താൻ നടത്തുന്ന അന്വേഷണവും എങ്ങുമെത്തിയിട്ടില്ല.
 • ഇന്ത്യ-പാക് അതിർത്തിയിലെ ഉറിയിൽ സൈനിക ക്യാംപിന് നേരേ പാകിസ്താൻ നടത്തിയ ഭീകരാക്രമണം ഇതിന്റെ തുടർച്ചയാണ്. മറുപടിയെന്ന നിലയിൽ പാക് അതിർത്തി കടന്ന് ഇന്ത്യ മിന്നലാക്രമണം നടത്തിയത് സൈനികരുടെ ആത്മവീര്യം വർധിപ്പിച്ചു.  
 • അമേരിക്കയുമായി ഏർപ്പെട്ട പ്രതിരോധ സഹകരണ കരാർ നേട്ടമെന്ന് സർക്കാർ.