തിരുവനന്തപുരം : അടുത്ത അഞ്ചുവര്‍ഷം സംസ്ഥാനത്ത് നടപ്പാക്കേണ്ട വികസന പ്രവര്‍ത്തനങ്ങള്‍ എങ്ങനെയാവണം എന്നതിനെക്കുറിച്ച് യുവതീയുവാക്കളുടെ ആശയങ്ങളും അഭിപ്രായങ്ങളും തേടുന്ന 'യൂത്ത് മാനിഫെസ്റ്റോ' സര്‍വേ ലോഞ്ച് ചെയ്തു. മാതൃഭൂമി സംഘടിപ്പിക്കുന്ന 'യൂത്ത് മാനിഫെസ്റ്റോ' സര്‍വേയുടെ മെഗാ ലോഞ്ച് വ്യാഴാഴ്ച രാത്രി ഏഴിന് മാതൃഭൂമി ന്യൂസിലെ 'ഞങ്ങള്‍ക്കും പറയാനുണ്ട്' എന്ന പരിപാടിയിലാണ് നടന്നത്. പ്രമുഖര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. 

പുതിയ സര്‍ക്കാറിനുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പങ്കുവെക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

വിദ്യാഭ്യാസം, തൊഴില്‍, പരിസ്ഥിതി, നിയമം, ആരോഗ്യം, സാമൂഹികക്ഷേമം, സര്‍വീസ് തുടങ്ങിയ ഏഴു വിഭാഗങ്ങളിലാണ് സര്‍വേ നടക്കുക. സമൂഹത്തില്‍നിന്നു മാറിനില്‍ക്കാതെ പുതിയൊരു മാറ്റത്തിനു കാരണക്കാരാകാന്‍ യുവാക്കള്‍ക്ക് അവസരമൊരുക്കുകയാണ് മാതൃഭൂമി ഇതിലൂടെ. രണ്ടുമാസം നീളുന്ന സര്‍വേയില്‍ 15-നും 35-നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. വിദഗ്ധരുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ 34 ചോദ്യങ്ങളാണ് സര്‍വേയിലുള്ളത്. അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നതിനൊപ്പം സര്‍വേയില്‍ പങ്കെടുക്കുന്നവര്‍ക്ക് ഏഴ് നിര്‍ദേശങ്ങളും സമര്‍പ്പിക്കാം.

'യൂത്ത് മാനിഫെസ്റ്റോ'യിലൂടെ ക്രോഡീകരിക്കുന്ന അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പുതിയ സര്‍ക്കാരിനു സമര്‍പ്പിക്കും. ഓരോ വിഷയത്തെക്കുറിച്ചും ഉയര്‍ന്നുവരുന്ന നിര്‍ദേശങ്ങള്‍ എല്ലാ തിങ്കളാഴ്ചയും 'ഞങ്ങള്‍ക്കും പറയാനുണ്ട്' പരിപാടിയില്‍ ചര്‍ച്ചചെയ്യും. 22-ന് മാതൃഭൂമി ന്യൂസിലെ ഞങ്ങള്‍ക്കും പറയാനുണ്ട് 7.30 മുതല്‍ എട്ടുവരെ വിദ്യാഭ്യാസത്തെക്കുറിച്ചു ചര്‍ച്ചചെയ്യും.

https://youthmanifesto.mathrubhumi.com/

Content Highlights: Youth-manifesto opportunity for youth in kerala to give suggestions to the upcoming governmentt