സൂര്യന്‍ ഏതാനും മണിക്കൂര്‍ മുമ്പേ ഉദിക്കുന്ന അസമും സമയം മാറ്റേണ്ടതിന്റെ ആവശ്യകതയും


ശശി തരൂര്‍



ഉറക്കമുണര്‍ന്ന് ആദ്യത്തെ ആറുമണിക്കൂറാണ് വ്യക്തിക്ക് ദിവസത്തില്‍ ഏറ്റവും കാര്യക്ഷമമായി പ്രവര്‍ത്തിക്കാനാവുക എന്ന് പഠനങ്ങളുണ്ട്.

ശശി തരൂർ | Photo-AP , പ്രതീകാത്മക ചിത്രം | ഫോട്ടോ:മാതൃഭൂമി

ടുത്തിടെ എന്റെ സഹപ്രവര്‍ത്തകന്‍, അസമില്‍നിന്നുള്ള കോണ്‍ഗ്രസ് എം.പി. പ്രദ്യുത് ബൊര്‍ദൊലോയ് ലോക്സഭയില്‍ ഒരു പ്രത്യേക ആവശ്യം ഉന്നയിച്ചു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക സമയമേഖല വേണം. വളരെ യുക്തിസഹമായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. ''ഇന്ത്യയിലെ മറ്റുപ്രദേശങ്ങളെ അപേക്ഷിച്ച് വടക്കുകിഴക്ക്, ഉദാഹരണത്തിന് അസമില്‍, സൂര്യന്‍ ഏതാനും മണിക്കൂറുകള്‍ നേരത്തേ ഉദിക്കുന്നു'' -പ്രദ്യുത് ബൊര്‍ദൊലോയ് വിശദീകരിച്ചു, ''അതുകൊണ്ട് അസമിലെ ജനങ്ങള്‍ രാജസ്ഥാനിലോ ഗുജറാത്തിലോ അല്ലെങ്കില്‍ രാജ്യത്തിന്റെ മറ്റേതെങ്കിലും ഭാഗത്തോ ഉള്ള ആളുകളെക്കാള്‍ നേരത്തേ ഉറക്കമുണരുന്നവരാണ്. ഇന്ത്യയുടെ ഔദ്യോഗിക സമയക്രമം അനുസരിച്ച് വ്യവഹാരങ്ങള്‍ സജീവമാകുമ്പോഴേക്ക് അസമിലെ ജനങ്ങള്‍ക്ക് ഏറെനേരം നഷ്ടപ്പെട്ടിട്ടുണ്ടാകും. ഉറക്കമുണര്‍ന്ന് ആദ്യത്തെ ആറുമണിക്കൂറാണ് വ്യക്തിക്ക് ദിവസത്തില്‍ ഏറ്റവും കാര്യക്ഷമമായി പ്രവര്‍ത്തിക്കാനാവുക എന്ന് പഠനങ്ങളുണ്ട്. ഈ മണിക്കൂറുകളിലെ ഊര്‍ജസ്വലതയാണ് അസംകാര്‍ക്ക് നഷ്ടമാകുന്നത്''.

അസമിലെ അനുഭവം

1974-ല്‍ കോളേജ് വിദ്യാര്‍ഥിയായിരിക്കേ, വേനലവധി ആഘോഷിക്കാന്‍ അസമിലെ ജോര്‍ഹട്ടില്‍ സുഹൃത്തിന്റെ അച്ഛന്റെ എസ്റ്റേറ്റില്‍ പോയത് ഓര്‍ക്കുന്നു. അവിടെയെത്തിയപ്പോള്‍ വാച്ചില്‍ സമയം രണ്ടുമണിക്കൂര്‍ കൂട്ടിവെക്കാന്‍ അവര്‍ ആവശ്യപ്പെട്ടു. അസമിലെ തേയിലക്കര്‍ഷകര്‍ ഉണ്ടാക്കിയ സാങ്കല്പിക സമയക്രമമാണത്; 'ടീ ടൈം.' ഇന്ത്യന്‍ സമയക്രമം അനുസരിച്ച് സൂര്യന്‍ പുലര്‍ച്ചെ നാലുമണിക്ക് ഉദിക്കുകയും 3.30 ആകുമ്പോഴേക്ക് അസ്തമിക്കുകയും ചെയ്യുന്ന നാടാണത്. അവിടെയുള്ളവര്‍ ഡല്‍ഹിക്കാരെപ്പോലെ സമയം നോക്കിയാല്‍ കാര്യം നടക്കില്ലെന്ന് സുഹൃത്തിന്റെ അച്ഛന്‍ എനിക്ക് വിശദീകരിച്ചുതന്നു. ഇന്ത്യയുടെ പൊതുസമയക്രമത്തില്‍നിന്ന് മാറിനില്‍ക്കണമെന്ന ആവശ്യം ഉള്‍ക്കൊള്ളാന്‍ അന്നത്തെ എന്റെ ദേശീയ സങ്കല്പങ്ങള്‍ പക്വമായിരുന്നില്ല. പക്ഷേ, പ്രായോഗികമായി അദ്ദേഹം പറഞ്ഞതില്‍ കാര്യമുണ്ടെന്ന് രണ്ടുദിവസത്തെ അനുഭവത്തില്‍ നിന്നുതന്നെ തിരിച്ചറിഞ്ഞു. കുറഞ്ഞപക്ഷം, സൂര്യനുദിച്ചശേഷം എഴുന്നേറ്റ് വാച്ചില്‍ നോക്കുമ്പോള്‍ ആശയക്കുഴപ്പം ഉണ്ടാകാതിരിക്കാനെങ്കിലും അത്യാവശ്യമാണ്.

അസമിലെ തേയില തോട്ടം | Photo-AFP

ഘടികാരസൂചി മാറുമ്പോള്‍

പിന്നീട് ബിരുദപഠനങ്ങള്‍ക്കായി ഞാന്‍ യു.എസിലേക്ക് പോയി. അമേരിക്കന്‍ വന്‍കരയില്‍ മാത്രം നാല് സമയമേഖലകളുണ്ട്. വിട്ടുനില്‍ക്കുന്ന അലാസ്‌കയ്ക്കും ഹവായ്ക്കുമായി വേറെ രണ്ടെണ്ണംകൂടി. വേനല്‍ക്കാലത്ത് 'പകല്‍ വിനിയോഗ' സമയക്രമവും അവര്‍ അവലംബിക്കാറുണ്ട്. എന്നുവെച്ചാല്‍, വസന്തം തീരുംമുമ്പുതന്നെ ഘടികാരങ്ങള്‍ ഒരുമണിക്കൂര്‍ നേരത്തേയാക്കും. വേനലിലെ നീണ്ടപകലുകള്‍ മുഴുവനായും ഉപയോഗപ്പെടുത്താനാണിങ്ങനെ ചെയ്യുന്നത്. ശേഷം വീണ്ടും പഴയപോലെ.

ദേശീയ ഘടികാരത്തിന്റെ വിശുദ്ധിയില്‍ വിശ്വസിച്ച് ജീവിച്ച എനിക്ക് ആദ്യം ഇതൊക്കെ അദ്ഭുതമായിരുന്നു. എത്ര അനായാസമായാണ് അവര്‍ സമയത്തെ വരുതിയിലാക്കുന്നത് എന്നാലോചിച്ചിട്ടുണ്ട്. വളരെപ്പെട്ടെന്നുതന്നെ, ഋതുഭേദങ്ങള്‍ക്കനുസരിച്ചും അമേരിക്കയിലെ ആഭ്യന്തര യാത്രകള്‍ക്കുമായി വാച്ചില്‍ സമയം പുനഃക്രമീകരിക്കാന്‍ ഞാനും ശീലിച്ചു. ലോകത്ത് എല്ലായിടത്തും സമയം നിശ്ചയിച്ചിട്ടുള്ളത് മനുഷ്യന്റെ സൗകാര്യാര്‍ഥമാണെന്നും ഏതെങ്കിലും അനിഷേധ്യനിയമത്തിന്റെ അടിസ്ഥാനത്തിലല്ലെന്നും ഞാന്‍ മനസ്സിലാക്കി.

പ്രതീകാത്മക ചിത്രം | Photo-Gettyimages

നേരത്തേ എഴുന്നേല്‍ക്കുന്ന പാല്‍ക്കാര്‍

ജനീവയില്‍ ഐക്യരാഷ്ട്രസഭയ്ക്കുവേണ്ടി ജോലിചെയ്യുമ്പോഴാണ് സ്വിറ്റ്സര്‍ലന്‍ഡിലെ ഒരു ദേശീയ സംവാദം ശ്രദ്ധയില്‍പ്പെട്ടത്. പടിഞ്ഞാറന്‍ യൂറോപ്പിലെ മറ്റ് രാജ്യങ്ങളെപ്പോലെ സ്വിറ്റ്സര്‍ലന്‍ഡില്‍ വേനല്‍ക്കാലത്ത് സമയം പുനഃക്രമീകരിച്ചിരുന്നില്ല. പാലിനും പാലുത്പന്നങ്ങള്‍ക്കും പേരുകേട്ട നാട്ടിലെ കന്നുകാലിക്കര്‍ഷകരുടെ എതിര്‍പ്പായിരുന്നു കാരണം. വര്‍ഷത്തില്‍ അഞ്ചുമാസം പശുക്കളെ നേരത്തേ കറക്കേണ്ടിവരുന്നത് പ്രായോഗികമല്ലെന്നായിരുന്നു അവരുടെ വാദം. പക്ഷേ, ബിസിനസുകാരുടെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും നിരന്തര ശ്രമങ്ങളിലൂടെ കര്‍ഷകരുടെ ശാഠ്യമൊഴിഞ്ഞു. സ്വിറ്റ്സര്‍ലന്‍ഡിലും 'പകല്‍വിനിയോഗ' സമയക്രമം സാധ്യമായി. അവിടത്തെ കര്‍ഷകര്‍ ഇപ്പോള്‍ നേരത്തേ ഉണര്‍ന്ന് പശുക്കളെ കറക്കുന്നുണ്ടാകാം. അല്ലെങ്കില്‍ അസമിലെ തേയിലക്കര്‍ഷകര്‍ 'ടീ ടൈം' ഉണ്ടാക്കിയതുപോലെ സ്വിസ് കര്‍ഷകര്‍ 'കൗ ടൈം' ഉണ്ടാക്കിയിട്ടുണ്ടാകും.

പ്രതീകാത്മക ചിത്രം | Photo-Gettyimages

എന്തുകൊണ്ട് ഇന്ത്യക്കും സമയമേഖല വിഭജിച്ചുകൂടാ

ജയ്സാല്‍മേര്‍മുതല്‍ ജോര്‍ഹത്വരെയും അതിനപ്പുറത്തേക്കും നമ്മള്‍ ഒരേ സമയമേഖലയിലാണ് ജീവിക്കുന്നത്. അന്താരാഷ്ട്ര സമയക്രമത്തോട് (യൂണിവേഴ്സല്‍ ടൈം കോ-ഓര്‍ഡിനേറ്റഡ്- യു.ടി.സി.) അഞ്ചരമണിക്കൂര്‍ കൂട്ടുന്നതാണ് ഇന്ത്യയുടെ ഔദ്യോഗിക സമയക്രമം. 15 ഡിഗ്രി രേഖാംശീയ മാറ്റത്തിന് ഒരുമണിക്കൂര്‍ എന്നതാണ് സാധാരണ തത്ത്വം. ഇന്ത്യയില്‍ രേഖാംശം മുപ്പത് ഡിഗ്രി മാറുന്നുണ്ട് (68° 7' - 97° 25' കിഴക്ക്). എന്നിട്ടും ഒറ്റ സമയമേഖല മാത്രമാണുള്ളത്. ലക്ഷദ്വീപിലെ ഒരാള്‍ ലഖ്നൗവിലെ സമയത്തിനനുസരിച്ച് ജീവിക്കണം എന്നത് എങ്ങനെ ചിന്തിച്ചാലും പ്രായോഗികമല്ല. അതുപോലെത്തന്നെയാണ് അസമിലെയോ അന്തമാനിലെയോ ജനം ആഗ്രയിലെ സമയം പാലിക്കണം എന്നുപറയുന്നതും.

ഇന്ത്യ സ്വാതന്ത്ര്യംനേടി അധികനാള്‍ കഴിയുംമുമ്പാണ് രാജ്യം മുഴുവന്‍ ഒറ്റ സമയക്രമം എന്ന തീരുമാനമുണ്ടായത്. ദേശീയ ഐക്യത്തെ പ്രോത്സാഹിപ്പിക്കുന്ന ഏതൊരു നയവും നല്ലതും ചീത്തയും നോക്കാതെത്തന്നെ അക്കാലത്ത് സ്വീകരിക്കപ്പെട്ടിരുന്നു. ഇന്ന് സാഹചര്യം മാറി. ഇന്ത്യക്കാരില്‍ ദേശീയബോധം ശക്തമാണ്. ജനങ്ങള്‍ ഒറ്റക്കെട്ടാണെന്ന് കാണിക്കാന്‍ ഓരോ കാര്യത്തിലും ഏകത്വം വേണമെന്നില്ല.

( രാജ്യം മുഴുവന്‍ ഒറ്റ സമയക്രമം എന്നതിനു പകരം വ്യത്യസ്ത സമയമേഖലകള്‍ എന്ന ആശയം മുന്നോട്ടുവെക്കുകയാണിവിടെ. മനുഷ്യരുടെ സൗകര്യത്തിന് അനുസരിച്ച് സമയക്രമം നിശ്ചയിച്ച് ജനാധിപത്യ ഇന്ത്യ മാതൃകയാകണം എന്ന അഭിപ്രായം പങ്കുവെക്കുകയാണ് ലേഖകന്‍ )

Content Highlights: write up by sashi tharoor about the various time zones

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ma baby pamplany

2 min

'മാര്‍പാപ്പ പറയുന്നത് 300 രൂപ തരുന്നവരുടെ കൂടെനില്‍ക്കാനല്ല'; തലശ്ശേരി ബിഷപ്പിനെതിരെ എം.എ. ബേബി

Mar 21, 2023


07:39

കാടിനിടയിലെ വശ്യത, ഏത് വേനലിലും കുളിര്, ഇത് മലബാറിന്റെ ഊട്ടി | Kakkadampoyil | Local Route

Mar 22, 2022


mb.com

മഹറായി ചോദിച്ചത് വീല്‍ചെയര്‍; ഇത് ഫാത്തിമ നല്‍കുന്ന സന്ദേശം

Oct 13, 2021

Most Commented