Representative image/ Getty images
ന്യൂഡല്‍ഹി: രാജ്യത്ത് തൊഴിലെടുക്കുന്ന സ്ത്രീകളുടെ എണ്ണത്തില്‍ നേരിയ വര്‍ധനയെന്ന് അഞ്ചാമത് ദേശീയ കുടുംബാരോഗ്യ സര്‍വേ. 2016ലെ സര്‍വേയില്‍ 31 ശതമാനം സ്ത്രീകളായിരുന്നു തൊഴിലെടുത്തിരുന്നത്. അത് 32 ശതമാനത്തിലേക്കുയര്‍ന്നു.
സര്‍വേയിലെ മറ്റ് കണ്ടെത്തലുകള്‍
- 15 -49നും ഇടയിലുള്ള, വിവാഹിതകളില്‍ 32 ശതമാനം പേരും തൊഴിലെടുക്കുന്നു. പുരുഷന്മാരില് ഇത് 98 ശതമാനമാണ്.
- തൊഴിലെടുക്കുന്ന സ്ത്രീകളില്‍ 83 ശതമാനം പേര്‍ക്കേ ശമ്പളമുള്ളൂ. പുരുഷന്മാരില് 95 ശതമാനം പേര്‍ക്കും ശമ്പളമുണ്ട്.
- 15-19 പ്രായത്തിലുള്ള 22 ശതമാനം പെണ്‍കുട്ടികളും വേതനമില്ലാതെയാണ് ജോലിചെയ്യുന്നത്.
- 40 ശതമാനം സ്ത്രീകള്‍ പങ്കാളിക്ക് സമമായോ കൂടുതലായോ വേതനം വാങ്ങുന്നു.
- സ്വന്തമായി ബാങ്ക് അക്കൗണ്ടുള്ള സ്ത്രീകളുടെ എണ്ണം 79 ശതമാനമായി ഉയര്‍ന്നു.
- 71 ശതമാനം സ്ത്രീകളും കുടുംബത്തില്‍ തീരുമാനങ്ങളെടുക്കുന്നതില്‍ പങ്കാളികളാകുന്നു.
- 18-49 വിഭാഗത്തിലെ നാലിലൊന്ന് ശതമാനം സ്ത്രീകളും ഗാര്‍ഹിക പീഡനങ്ങള്‍ക്കിരയാകുന്നു.
- ഗാര്‍ഹികപീഡനനിരക്ക് 31.2 ശതമാനത്തില്‍നിന്ന് 29.3 ശതമാനമായി കുറഞ്ഞു.
- പ്രായപൂര്‍ത്തിയാകുംമുമ്പ് വിവാഹിതരാകുന്നവരുടെ ശതമാനം 23.3 ആയി കുറഞ്ഞു. മുന്‍ സര്‍വേയില്‍ 26.8 ശതമാനമായിരുന്നു. ജമ്മുകശ്മീര്‍, ലക്ഷദ്വീപ്, ലഡാക്ക്, ഹിമാചല്‍പ്രദേശ്, ഗോവ, നാഗാലാന്‍ഡ്, കേരളം, പുതുച്ചേരി, തമിഴ്നാട് എന്നിവിടങ്ങളിലാണ് ശൈശവവിവാഹനിരക്ക് ഏറ്റവും കുറവ്.
- പ്രായപൂര്‍ത്തിയാകുംമുമ്പ് അമ്മയാകുന്നവരുടെ എണ്ണം 7.9 ശതമാനത്തില്‍നിന്ന് 6.8 ശതമാനമായി.
- 19 ശതമാനം പുരുഷന്മാരും ഒരു ശതമാനം സ്ത്രീകളും മദ്യപിക്കുന്നു.
- 38 ശതമാനം പുരുഷന്മാരും ഒമ്പതുശതമാനം സ്ത്രീകളും മറ്റ് ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നു.
Content Highlights: Women's advancement in employment
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..