തിരുവനന്തപുരം : എല്ലാ പോലീസ് ജില്ലകളിലും വനിതാ പോലീസ് സ്റ്റേഷന്‍ ആരംഭിക്കാനായി പദ്ധതി. നിലവില്‍ 14 വനിതാ സ്റ്റേഷനുകളാണുള്ളത്. സംസ്ഥാനത്തെ 19 പോലീസ് ജില്ലകളില്‍ അഞ്ചെണ്ണത്തിലും വയനാട് ജില്ലയിലും വനിതാ പോലീസ് സ്റ്റേഷനുകള്‍ ആരംഭിക്കാനുണ്ട്. ഇതിനായുള്ള ശുപാര്‍ശ സര്‍ക്കാരിന് സമര്‍പ്പിച്ചു.

1973-ല്‍ കോഴിക്കോട് ജില്ലയിലാണ് ആദ്യത്തെ വനിതാ പോലീസ് സ്റ്റേഷന്‍ ആരംഭിച്ചത്, സ്ത്രീധനപീഡനങ്ങളും മരണങ്ങളും ചര്‍ച്ചയായതോടെയാണ് വനിതാ പോലീസ് സ്റ്റേഷനുകളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള ആലോചന. വനിതാ സെല്‍, വനിതാ ബറ്റാലിയന്‍, പിങ്ക് പ്രോജക്ട്, അപരാജിത, നിഴല്‍, വനിതാ സ്വയം പ്രതിരോധം എന്നീ പദ്ധതികള്‍ സ്ത്രീസുരക്ഷയ്ക്കായി പോലീസ് ഒരുക്കിയവയാണ്.