ഭോപ്പാൽ: സ്വന്തം സമുദായത്തില്‍ നിന്നുള്ള പുരുഷനെ വിവാഹം ചെയ്യാന്‍ വിസമ്മതിച്ചതിന് 21 കാരിയെ പൊതുമധ്യത്തില്‍ ക്രൂരമായി മര്‍ദ്ദിച്ച് ബന്ധുക്കള്‍. മധ്യപ്രദേശിലെ ധാറില്‍ ജൂണ്‍ 25നാണ് സംഭവം. 

യുവതിയെ മർദ്ദിക്കുന്ന വീഡിയോ വ്യപകമായി പ്രചരിച്ചതോടെ മൂന്ന് ദിവസത്തിനു ശേഷം പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തു. യുവതിയെ  വടികൊണ്ട് ദേഹമാസകലം അടിക്കുന്നതും വലിച്ചിഴക്കുന്നതും വീഡിയോയില്‍ കാണാം. യുവതിയുടെ നാല് സഹോദരന്‍മാരും ബന്ധുക്കളും ചേര്‍ന്നാണ് മര്‍ദ്ദിക്കുന്നത്. പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

21കാരിയായ യുവതി ദളിത് യുവാവുമായി പ്രണയത്തിലായിരുന്നു. എന്നാല്‍ വീട്ടുകാര്‍ ഈ ബന്ധത്തെ എതിര്‍ത്ത് മറ്റൊരു വിവാഹത്തിന് നിര്‍ബന്ധിച്ചു. തുടര്‍ന്നാണ് യുവാവിനോടൊപ്പം യുവതി വീടുവിട്ടു പോവുന്നത്. ഇതാണ് വീട്ടുകാരെ പ്രകോപിപ്പിച്ചത്.

മൂന്ന് ദിവസത്തിനു ശേഷം യുവതിയെ മര്‍ദ്ദിക്കുന്ന വീഡിയോ പ്രചരിച്ചതോടെയാണ് സംഭവം പോലീസ് കേസാക്കുന്നത്. വീഡിയോയില്‍ കാണുന്ന വാഹന നമ്പര്‍ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അക്രമികളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു

content highlights: Woman eloped With Dalit Man Thrashed By Family in Madhyapradesh