വില്ലേജ് ഓഫീസുകൾ സർട്ടിഫിക്കറ്റ് വിതരണത്തിന്റെ പേരിൽ സ്തംഭിച്ച അവസ്ഥയിൽ


വിമൽ കോട്ടയ്ക്കൽ

Representation Image| Photo: VK Aji Mathrubhumi

മലപ്പുറം: സംസ്ഥാനത്തെ വില്ലേജ് ഓഫീസുകൾ സർട്ടിഫിക്കറ്റ് വിതരണത്തിന്റെപേരിൽ സ്തംഭിച്ച അവസ്ഥയിൽ.ബ്രിട്ടീഷുകാരുടെ കാലത്ത് തുടങ്ങിയ സമ്പ്രദായങ്ങൾ ജനാധിപത്യസർക്കാരുകളും മാറ്റമില്ലാതെ തുടരുന്നതിന്റെ ദുര്യോഗമനുഭവിക്കുന്നത് സാധാരണക്കാരായ ജനവും ഉദ്യോഗസ്ഥരുമാണ്.വില്ലേജ് ഓഫീസർ ഒരു മാസം നൽകേണ്ടത് രണ്ടായിരത്തോളം വരുമാനസർട്ടിഫിക്കറ്റുകളും ആയിരക്കണക്കിന് മറ്റു സർട്ടിഫിക്കറ്റുകളുമാണ്.ഇവയിൽ പലതും അപേക്ഷിച്ചാൽ ഏഴുദിവസത്തിനുള്ളിൽ കൊടുക്കണം. എല്ലാം നേരിട്ടുപോയി അന്വേഷിക്കണം. സഹായിക്കാൻ ഉദ്യോഗസ്ഥരും കുറവ്.

അധികാരി വില്ലേജ് ഓഫീസറായപ്പോൾ1962 വരെ ഒരു അംശത്തിന് ഒരു അധികാരി എന്നതായിരുന്നു കണക്ക്. 1962-ൽ രണ്ടും മൂന്നും അംശം ചേർത്ത് ഒരു വില്ലേജാക്കി. ഇതോടെ വില്ലേജുകളുടെ എണ്ണം കുറയുകയും ജീവനക്കാരുടെ ജോലി കൂടുകയും ചെയ്തു. അക്കാലത്ത് ഭൂനികുതി പിരിക്കൽ മാത്രമായിരുന്നു ഉത്തരവാദിത്വമെങ്കിൽ 1964-ൽ ഭൂപരിഷ്‌കരണം വന്നപ്പോൾ വില്ലേജുകൾ ജനസേവനകേന്ദ്രങ്ങൾ കൂടിയായി.

പതിനായിരക്കണക്കിന് കർഷകർ ഭൂമിയുടെ ഉടമസ്ഥരായപ്പോൾ നികുതിദായകരുടെ എണ്ണം കൂടി. ഭൂമിയുടെ ക്രയവിക്രയം, ജപ്തിനടപടികൾ, സർവേ, ഏറ്റെടുക്കൽ, വിലനിർണയം തുടങ്ങിയ ഭൂമിസംബന്ധമായ പണികൾക്കൊപ്പം പിന്നീട് വിദ്യാഭ്യാസ, ദുരിതാശ്വാസ, ചികിത്സാസംബന്ധമായ രേഖകളും വില്ലേജിൽനിന്ന് നൽകേണ്ടിവന്നു.

വരുമാനം എങ്ങനെ കണക്കാക്കും

ഒരു ചെറുദേശത്തിന്റെ അധികാരിയായിരുന്നു പണ്ടത്തെ വില്ലേജ് ഓഫീസർ. അന്ന് ഭൂനികുതിയും ആദായനികുതിയും പിരിക്കാൻ എളുപ്പമായിരുന്നു.ഇന്ന് പലർക്കും ജില്ലയ്ക്കും സംസ്ഥാനത്തിനും പുറത്ത് ഭൂമിയുണ്ട്. ആളുകൾ വിദേശത്ത്‌ ജോലിതേടിപ്പോവുന്നു.അവരുടെ വരുമാനം കണക്കാക്കുന്നത് അവർ നൽകുന്ന സത്യവാങ്മൂലം നോക്കിമാത്രമാണ്. ചുരുക്കത്തിൽ ഇന്ന് ഒരു വ്യക്തിയുടെ വരുമാനസ്രോതസ്സ് ഒരു വില്ലേജിൽ മാത്രമൊതുങ്ങുന്നില്ല.

മാന്വൽ പറയുന്നത്

വരുമാനസർട്ടിഫിക്കറ്റിന് പത്തിനം സ്രോതസ്സിൽ നിന്നുള്ള വരുമാനം പരിഗണിക്കണം.

• ശമ്പളം

• സർവീസ് പെൻഷൻ

• ആറുമാസത്തെ ഓണറേറിയം

• കാർഷികവൃത്തിയിൽനിന്നുള്ള വരുമാനം.

• വാടക, പാട്ടം എന്നിവയിൽനിന്നുള്ള വരുമാനം

• കച്ചവടം-വ്യവസായം എന്നിവയിൽനിന്നുള്ളവ

• എല്ലാതരം തൊഴിലിൽനിന്നും കൂലിയിൽനിന്നും

• ബാങ്ക് നിക്ഷേപം, ഓഹരി പലിശ, ലാഭവിഹിതം

• കലാകായിക പ്രവർത്തനങ്ങളിൽനിന്നുള്ളവ

• ബ്രോക്കറേജ്-കമ്മിഷൻ

വില്ലേജ് ഓഫീസർ ചെയ്യേണ്ടത്

• നിശ്ചിതദിവസത്തിനുള്ളിൽ സർട്ടിഫിക്കറ്റ് നൽകണം

• രേഖകൾ പരിശോധിക്കണം, പ്രാദേശികാന്വേഷണം നടത്തണം, അപേക്ഷകന്റെയോ പരിസരവാസിയുടെയോ സത്യവാങ്മൂലം വാങ്ങണം

• അയൽസാക്ഷികളെ ഓഫീസിലേക്ക് വിളിച്ചുവരുത്താൻ പാടില്ല

• നിലവിൽ ജാതി/സമുദായ സർട്ടിഫിക്കറ്റുണ്ടെങ്കിലും പുതിയത് അനുവദിക്കുമ്പോൾ പുതിയ അന്വേഷണം നടത്തണം

പരിഹാരം

• വരുമാനം കണക്കാക്കാൻ ശാസ്ത്രീയമായ പുതിയ മാനദണ്ഡം ഉണ്ടാക്കുക.

• ജോലിക്കോ കോഴ്‌സിനോ തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം മാത്രം സർട്ടിഫിക്കറ്റ് ആവശ്യപ്പെടുക

• സർട്ടിഫിക്കറ്റുകളുടെ എണ്ണം കുറയ്ക്കാനുള്ള സർക്കാർ നിർദേശങ്ങൾ നടപ്പാക്കുക

• നിലവിലുള്ള രേഖകൾ പരമാവധി ഉപയോഗിക്കുക

• ജീവനക്കാരുടെ കുറവ് നികത്തണം, മറ്റ് ഓഫീസുകളിലേക്ക് ജീവനക്കാരെ നിയമിക്കുന്നത് നിയന്ത്രിക്കണം

• ലാൻ അധിഷ്ഠിത നെറ്റ്‍വർക്ക് സജ്ജീകരിച്ച് സെർവറുകളുടെ കാര്യക്ഷമത വർധിപ്പിക്കുക

Content Highlights: Village offices in kerala


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented