തിരുവനന്തപുരം: സ്‌പൈനൽ മസ്‌കുലർ അട്രോഫി (എസ്.എം.എ.) രോഗികൾ നേരിടുന്ന ചികിത്സാബാധ്യത സർക്കാരിനും ബോധ്യമുണ്ടെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. 43 രോഗികൾ സർക്കാരിനെ സമീപിച്ചിട്ടുണ്ട്.

spinal muscular atrophyസഹായം ലഭ്യമാക്കാൻ പ്രത്യേക അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ലാഭകരമായ പൊതുമേഖല സ്ഥാപനങ്ങളുടേതടക്കം സമൂഹിക ഉത്തരവാദിത്വ ഫണ്ടിൽനിന്ന് പണം കണ്ടെത്താൻ ശ്രമിക്കുന്നുണ്ടെന്നും എൻ. ഷംസുദ്ദീൻ എം.എൽ.എ.യുടെ സബ്മിഷന് മറുപടിയായി മന്ത്രി പറഞ്ഞു.

മാതൃഭൂമി പ്രസിദ്ധീകരിച്ച ‘തള്ളരുത് ഞങ്ങൾ എസ്.എം.എ. രോഗികളാണ്’ എന്ന പരമ്പര ചൂണ്ടിക്കാട്ടിയായിരുന്നു ഷംസുദ്ദീൻ ഈ വിഷയം അവതരിപ്പിച്ചത്. മരുന്നുകൾക്ക് നികുതിയിളവ് നൽകണമെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

തള്ളരുത്, ഞങ്ങള്‍ എസ്.എം.എ. രോഗികളാണ് | ഭാഗം 01 

സമീപനങ്ങള്‍ മാറണം; സമൂഹം കണ്ണുതുറക്കണം | തള്ളരുത്, ഞങ്ങള്‍ എസ്.എം.എ. രോഗികളാണ് ഭാഗം 02

തിരിച്ചറിയാതെ രോഗങ്ങള്‍, പ്രതീക്ഷയറ്റ് ജീവിക്കുന്നവര്‍ | തള്ളരുത് ഞങ്ങള്‍ എസ്.എം.എ. രോഗികളാണ്  ഭാഗം 03

വിഷാദത്തില്‍ വീഴുന്ന കുട്ടികളും മാതാപിതാക്കളും | തള്ളരുത്, ഞങ്ങള്‍ എസ്.എം.എ. രോഗികളാണ് ഭാഗം 04