വരുന്നു, ശിശുക്ഷേമത്തിനായി വാത്സല്യസദനുംമിഷന്‍ വാത്സല്യപോര്‍ട്ടലും


സപ്ത സഞ്ജീവ്

Representative Image| Photo: Gettyimages

ന്യൂഡല്‍ഹി: മിഷന്‍ ശക്തി, പോഷന്‍ 2.0 എന്നിവയ്‌ക്കൊപ്പം കുട്ടികളുടെ ആരോഗ്യകരമായ ബാല്യകാലം ഉറപ്പാക്കാന്‍ ലക്ഷ്യമിടുന്ന ത്രികോണ പദ്ധതികളിലൊന്നായ മിഷന്‍ വാത്സല്യയ്ക്കുകീഴില്‍ കേന്ദ്രം പോര്‍ട്ടല്‍ ആരംഭിച്ചു. വനിതാ ശിശുക്ഷേമമന്ത്രാലയം പുറത്തിറക്കിയ മിഷന്‍ വാത്സല്യയുടെ മാര്‍ഗനിര്‍ദേശങ്ങളിലാണ് ഇതുസംബന്ധിച്ച പരാമര്‍ശമുള്ളത്. വാത്സല്യസദന്‍ ശിശുസംരക്ഷണകേന്ദ്രമാണ് മറ്റൊരുപദ്ധതി.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് പദ്ധതി വിഹിതത്തിന്റെ 90 ശതമാനം കേന്ദ്രംനല്‍കും. കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് 60 ശതമാനമാണ് പദ്ധതിവിഹിതം. കേന്ദ്രഭരണ പ്രദേശങ്ങളില്‍ മുഴുവന്‍ ചെലവും കേന്ദ്രംവഹിക്കും.

പരിചരിക്കുന്ന കുട്ടിയുടെ പ്രായവും ആരോഗ്യസാഹചര്യവും കണക്കിലെടുത്ത് നാല് തരത്തിലാണ് സംസ്ഥാന സര്‍ക്കാരിന് കേന്ദ്രം സഹായധനം നല്‍കുക. സ്‌പോണ്‍ഷര്‍ഷിപ്പ്, പോറ്റുന്നവര്‍, ദത്തെടുപ്പ്, തുടര്‍പരിചരണം എന്നിവര്‍ക്ക് 4000 രൂപ വീതം നല്‍കും. കൂടുതല്‍ ചെലവാകുന്ന പണം സംസ്ഥാനസര്‍ക്കാരുകള്‍ കണ്ടെത്തണമെന്നും മാര്‍ഗനിര്‍ദേശത്തിലുണ്ട്.

ജുവനൈല്‍ ജസ്റ്റിസ് നിയമത്തിനുകീഴിലുള്ള ട്രാക്ക് ചൈല്‍ഡ്, കെയറിങ്‌സ്, ഐ.സി.പി.എസ്. എന്നീ പോര്‍ട്ടലുകളെല്ലാം വാത്സല്യപോര്‍ട്ടലിന് കീഴില്‍ കൊണ്ടുവരും. കാണാതായ കുട്ടികളെ കണ്ടെത്താനുള്ള 'ഖോയപായ' എന്ന പൗര കേന്ദ്രീകൃത അപേക്ഷാസംവിധാനവും ഈ പോര്‍ട്ടലിനുകീഴില്‍ കൊണ്ടുവരും.

സംസ്ഥാനങ്ങളുടെയും ജില്ലകളുടെയും പങ്കാളിത്തത്തോടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ലൈന്‍ നമ്പര്‍ രൂപവത്കരിക്കും. ആഭ്യന്തര മന്ത്രാലയത്തിന്റെ എമര്‍ജന്‍സി റെസ്‌പോണ്‍സ് സപ്പോര്‍ട്ട് സിസ്റ്റത്തിന്റെ ഹെല്‍പ്‌ലൈന്‍ നമ്പറായ 112മായി യോജിച്ചാണ് ഇത് പ്രവര്‍ത്തിക്കുക. ചൈല്‍ഡ്‌ലൈനിലൂടെയും ദേശീയ ഹെല്‍പ്പ് ലൈന്‍ നമ്പറായ 1098 വഴിയും പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും.

Content Highlights: Vatsalyasadan and Mission Vatsalyaportal for child welfare

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


shajahan murder

2 min

ഷാജഹാന്‍ വധം; മുഴുവന്‍ പ്രതികളും പിടിയില്‍,കൊലയ്ക്ക് ശേഷം പ്രതികള്‍ ബാറിലെത്തിയതായി CCTV ദൃശ്യങ്ങള്‍

Aug 16, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022

Most Commented