രാജ്യത്ത് തൊഴിലില്ലായ്മ വർധിക്കുന്നു: ഓഗസ്റ്റിൽ രേഖപ്പെടുത്തിയത് 8.3 ശതമാനം


സ്വന്തം ലേഖകൻ

Representative Image/ANI

ന്യൂഡൽഹി: ദീപാവലി ഉത്സവകാലത്തും രാജ്യത്ത് തൊഴിലില്ലായ്മ വർധിക്കുന്നു. ദീപാവലിയോടനുബന്ധിച്ച് രാജ്യത്താകെ കച്ചവടങ്ങളും വിൽപ്പനകളും നടക്കുന്നുണ്ടെങ്കിലും അതൊന്നും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നില്ലെന്നാണ് കണക്കുകൾ. കഴിഞ്ഞമാസം 6.43 ശതമാനമായിരുന്ന തൊഴിലില്ലായ്മ നിരക്ക് ഇപ്പോൾ 7.77 ശതമാനത്തിലെത്തി നിൽക്കുന്നുവെന്ന് സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കണോമിയുടെ (സി.എം.ഐ.ഇ.) പുതിയ കണക്കുകൾ വ്യക്തമാക്കുന്നു.

ഈ മാസമാദ്യംമുതൽ തൊഴിലില്ലായ്മനിരക്ക് കൂടിവരുകയാണ്. ദീപാവലിക്ക് പത്തുദിവസംമുമ്പുതന്നെ തൊഴിലില്ലായ്മ ഏഴുശതമാനം കടന്നു. അവസാനകണക്കുകൾപ്രകാരം നഗരമേഖലകളിൽ 7.53 ശതമാനവും ഗ്രാമീണമേഖലകളിൽ 7.89 ശതമാനവുമാണ് തൊഴിലില്ലായ്മ. ഈ വാരമാദ്യം തൊഴിലില്ലായ്മനിരക്ക് രാജ്യത്ത് എട്ടുശതമാനത്തോട് അടുത്തിരുന്നു. ഓഗസ്റ്റിൽ രേഖപ്പെടുത്തിയ 8.3 ശതമാനം തൊഴിലില്ലായ്മ 12 മാസത്തെ ഉയർന്ന നിരക്കായിരുന്നു.തൊഴിലില്ലായ്മനിരക്ക് കൂടുന്നതിൽ സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കേന്ദ്രസർക്കാരിനെ നിശിതമായി വിമർശിച്ചു. പൊതുസ്വത്തുക്കൾ കൊള്ളയടിക്കൽ, സമ്പന്നർക്ക് നികുതിയിളവുനൽകൽ, ചങ്ങാതിമാരുടെ വായ്പ എഴുതിത്തള്ളൽ എന്നിവയാണ് മോദിസർക്കാരിന്റെ യഥാർഥ സ്വഭാവമെന്നും യെച്ചൂരി ആരോപിച്ചു.

Content Highlights: Unemployment is increasing in the country


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


germany vs spain

അടിക്ക് തിരിച്ചടി ! സ്‌പെയിനിനെ സമനിലയില്‍ പിടിച്ച് ജര്‍മനി

Nov 28, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022

Most Commented