നഗരങ്ങളിൽ തൊഴിലില്ലായ്മ നാലുവർഷത്തെ താഴ്ന്നനിലയിൽ


Representative image/ Getty images

ന്യൂഡൽഹി: കഴിഞ്ഞ ഏപ്രിൽ-ജൂൺ പാദത്തിൽ ഇന്ത്യയിലെ നഗരങ്ങളിൽ തൊഴിലില്ലായ്മനിരക്ക് 7.6 ശതമാനമായി കുറഞ്ഞെന്ന് സർവേ. നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിന്റെ (എൻ.എസ്.ഒ.) സർവേയിലാണ് ഇക്കാര്യം പറയുന്നത്.

സർവേ ആരംഭിച്ചതിനുശേഷമുള്ള രാജ്യത്തെ ഏറ്റവുംകുറഞ്ഞ തൊഴിലില്ലായ്മ നിരക്കാണിത്. 2021 ഏപ്രിൽ-ജൂൺ പാദത്തിൽ നഗരങ്ങളിൽ 15 വയസ്സിനുമുകളിൽ പ്രായമുള്ളവരുടെ തൊഴിലില്ലായ്മ നിരക്ക് 12.6 ശതമാനമായിരുന്നു. കഴിഞ്ഞ നാലുപാദങ്ങളിലായി ഇത് തുടർച്ചയായി കുറഞ്ഞു. 2021 ജൂലായ്-സെപ്റ്റംബർ പാദത്തിൽ 9.8 ശതമാനമായി.

2021 ഒക്ടോബർ-ഡിസംബർ കാലയളവിൽ 8.7 ശതമാനവും 2022 ജനുവരി-മാർച്ച് പാദത്തിൽ 8.2 ശതമാനവുമായി. നഗരങ്ങളിലെ 44,660 കുടുംബങ്ങളെയാണ് സർവേയ്ക്കായി തിരഞ്ഞെടുത്തത്.

Content Highlights: unemployment at urban area


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


22:40

പരാജയങ്ങളെ വിജയങ്ങളാക്കി പോരാടിയെത്തിയത് സിവിൽ സർവ്വീസിൽ | കളക്ടർ കൃഷ്ണ തേജ സംസാരിക്കുന്നു

Sep 28, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented