റഷ്യയില്‍ നിന്ന് യുക്രൈന്‍ പിടിച്ചെടുത്ത സ്ഥലത്ത് കൂട്ടകുഴിമാടം, ഒരു കുഴിയില്‍ 17 പട്ടാളക്കാര്‍ വരെ


ഇസിയം നഗരത്തിന് സമീപം കണ്ടെത്തിയ കൂട്ടക്കുഴിമാടത്തിൽ നിന്ന് മൃതേദഹങ്ങൾ പുറത്തേക്കെടുക്കുന്നു/Photo AP

കീവ്: റഷ്യന്‍ സൈന്യത്തില്‍നിന്ന് തിരിച്ചുപിടിച്ച ഇസിയം നഗരത്തിന് സമീപത്തുള്ള വനത്തില്‍ കൂട്ടക്കുഴിമാടം കണ്ടെത്തിയെന്ന് യുക്രൈന്‍ അധികൃതര്‍. 440ലേറെ മൃതദേഹങ്ങള്‍ ഇവിടെ അടക്കംചെയ്തിട്ടുണ്ടെന്ന് മേഖലാപോലീസ് മേധാവി സെര്‍ജി ബോട്‌വിനോവ് മാധ്യമങ്ങളോട് പറഞ്ഞു.

ഒരു കുഴിയില്‍ 17 യുക്രൈന്‍ പട്ടാളക്കാരുടെ മൃതദേഹമുണ്ടെന്ന് അടയാളപ്പെടുത്തിയിരുന്നു. പരിസരത്ത് ഒറ്റതിരിഞ്ഞുള്ള ശവക്കുഴികള്‍ നൂറുകണക്കിന് വേറെയുമുണ്ട്. ഇവയ്ക്കുമുകളില്‍ മരക്കുരിശുകള്‍ നാട്ടിയിരുന്നു.

ജനവാസമേഖലയില്‍ റഷ്യ നടത്തിയ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടവരെയാണ് വനത്തില്‍ അടക്കംചെയ്തതെന്ന് പ്രദേശവാസിയായ സെര്‍ജി ഗൊരോഡ്‌കോയുടെ മൊഴിയുണ്ട്. മനുഷ്യാവകാശപ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും സ്ഥലത്തെത്തി. ഇസിയം നഗരത്തിലേക്ക് പ്രതിനിധികളെ അയക്കുമെന്ന് ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ സമിതി വക്താവ് ലിസ് ത്രോസല്‍ പറഞ്ഞു.

നേരത്തേ റഷ്യന്‍സൈന്യം പിന്‍വാങ്ങിയ ബുച്ച, മരിയൊപോള്‍ എന്നിവിടങ്ങളിലും കൂട്ടക്കുഴിമാടങ്ങള്‍ കണ്ടെത്തിയിരുന്നു.

റഷ്യ എല്ലായിടത്തും മരണംമാത്രമാണ് അവശേഷിപ്പിക്കുന്നതെന്നും യുദ്ധക്കുറ്റങ്ങള്‍ ലോകം ചോദ്യംചെയ്യണമെന്നും യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കി പറഞ്ഞു.

ദിവസങ്ങള്‍ക്കുമുമ്പാണ് ഹാര്‍കിവ് മേഖലയില്‍ ഇസിയം നഗരമുള്‍പ്പെടെ ഒട്ടേറെപ്രദേശങ്ങള്‍ റഷ്യയില്‍നിന്ന് യുക്രൈന്‍ പട്ടാളം തിരിച്ചുപിടിച്ചത്.

അതേസമയം, സാഫോറീസിയയ്ക്ക് അടുത്ത് ബെര്‍ഡിയാന്‍സ്‌കില്‍ റഷ്യന്‍ പിന്തുണയുള്ള വിമതഭരണകൂടത്തിന്റെ ഉപാധ്യക്ഷന്‍ ഒലേ ബൊയ്‌കോയും ഭാര്യയും കൊല്ലപ്പെട്ടു. പിന്നില്‍ യുക്രൈന്‍ പട്ടാളമാണെന്നും ക്രൂരതയ്ക്ക് കണക്കുചോദിക്കുമെന്നും വിമതര്‍ മുന്നറിയിപ്പുനല്‍കി. റഷ്യയില്‍ ചേരാനുള്ള പ്രാദേശിക അഭിപ്രായസര്‍വേക്ക് നേതൃത്വം നല്‍കിയത് ഒലേ ബൊയ്‌കോ ആയിരുന്നു.

തെക്കന്‍ യുക്രൈനില്‍ റഷ്യ നിയമിച്ച അഞ്ചുദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ടുണ്ട്. എന്നാല്‍, യുക്രൈന്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചില്ല.

Content Highlights: Ukraine finds evidence of war crime on recaptured area


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


ksrtc

1 min

5.20 കോടി PFI കെട്ടിവെച്ചാല്‍ മാത്രം ജാമ്യം, അബ്ദുള്‍ സത്താറിനെ എല്ലാ കേസിലും പ്രതിയാക്കണം-ഹൈക്കോടതി

Sep 29, 2022

Most Commented