യുക്രൈനിൽ നിന്ന് കൂടുതൽ കപ്പലുകൾ; എന്നിട്ടും തീരാതെ ഭക്ഷ്യപ്രതിസന്ധി


ഒഴിയട്ടെ നിഴൽ, തെളിയട്ടെ കാന്തി... റഷ്യൻ അധിനിവേശം തുടരുന്ന യുക്രൈനിലെ കീവിൽ സൂര്യകാന്തിപ്പാടത്ത് സൈനിക ഹെലികോപ്റ്ററിന്റെ നിഴൽ വീണപ്പോൾ. തലസ്ഥാനമായ കീവിന് തെക്കുപടിഞ്ഞാറുള്ള വിനിസ്റ്റിയ നഗരത്തിൽ റഷ്യൻ വ്യോമാക്രമണത്തിൽ വ്യാഴാഴ്ച 22 പേർ കൊല്ലപ്പെട്ടു.

ഈസ്താംബൂൾ: 58,000 ടൺ ചോളവുമായി മൂന്നുകപ്പലുകൾകൂടി വെള്ളിയാഴ്ച യുക്രൈൻ തുറമുഖം വിട്ടു. അയർലൻഡ്, യു.കെ. തുർക്കി എന്നീ രാജ്യങ്ങളിലേക്കാണ് യാത്ര.റഷ്യൻ അധിനിവേശത്തെത്തുടർന്ന് മുടങ്ങിക്കിടന്ന കരിങ്കടലിലെ ചരക്കുനീക്കം കഴിഞ്ഞ തിങ്കളാഴ്ചയാണ് പുനരാരംഭിച്ചത്. ഇടവേളയ്ക്കുശേഷം ആദ്യം പുറപ്പെട്ട കപ്പൽ ഞായറാഴ്ചയോടെ ലക്ഷ്യസ്ഥാനമായ ലെബനനിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഭക്ഷ്യഭദ്രത ഭീഷണി നേരിടുന്നതിനിടയിൽ, ലോകത്തിന് ഏറെ പ്രതീക്ഷ നൽകിക്കൊണ്ടാണ് ധാന്യക്കയറ്റുമതി വീണ്ടും തുടങ്ങിയത്. എന്നാൽ, നിലവിലെ സാഹചര്യത്തിൽ പ്രതിസന്ധിക്ക് അയവുവരുമെന്ന് കരുതാനാകില്ലെന്നാണ് നിരീക്ഷണങ്ങൾ. പലകാരണങ്ങളാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.

ഒന്നാമതായി, യുക്രൈൻ ഇപ്പോൾ കയറ്റുമതിചെയ്യുന്ന ധാന്യങ്ങളിൽ കൂടുതലും മൃഗങ്ങൾക്ക് തീറ്റകൊടുക്കാനേ ഉപകരിക്കൂ. രണ്ടുകോടി ടൺ ധാന്യങ്ങൾ കെട്ടിക്കിടപ്പുണ്ടെന്നാണ് യുക്രൈൻ പറയുന്നത്. അതിൽ വളരെ ചെറിയൊരംശമാണ് നാലുകപ്പലുകളിലായി ഇപ്പോൾ കയറ്റിവിട്ടിട്ടുള്ളത്. കരിങ്കടലിൽ മൈനുകളുടെ ഭീഷണി നിലനിൽക്കുന്നതിനാൽ ചരക്കുഗതാഗതം കുറേനാളത്തേക്കെങ്കിലും സാവധാനമായിരിക്കും. മുഴുവൻ ധാന്യങ്ങളും നീക്കംചെയ്താൽമാത്രമേ അടുത്തവർഷത്തെ വിളവെടുപ്പ് നടത്താനാകൂ. കെട്ടിക്കിടക്കുന്ന ധാന്യങ്ങളിൽ 60 ലക്ഷം ടൺ ഗോതമ്പാണ്. അതിൽ പകുതിമാത്രമാണ് മനുഷ്യർക്ക് ഉപയോഗിക്കാൻ കൊള്ളാവുന്നത്.

വരൾച്ചമൂലം യു.എസ്., കാനഡ എന്നിവിടങ്ങളിൽ ഗോതമ്പുത്പാദനം വളരെക്കുറവാണ്. അതിനാൽ, യുക്രൈനിൽ നിന്നുള്ള കയറ്റുമതികൊണ്ട് ആഗോളവില കുറയാൻ സാധ്യതയില്ല. റഷ്യൻ ആക്രമണങ്ങളിൽ തകർന്നുകിടക്കുന്ന യുക്രൈനിൽ വരുംമാസങ്ങളിൽ 40മുതൽ 70ശതമാനം വരെ ഉത്പാദനം കുറയുമെന്നും കണക്കുകൂട്ടുന്നു.

ലോകത്തിന്റെ ഭക്ഷ്യക്കൂട എന്നാണ് കരിങ്കടൽ അറിയപ്പെടുന്നത്. ഗോതമ്പ്, ചോളം, ബാർലി, സൂര്യകാന്തിയെണ്ണ തുടങ്ങിയ ഭക്ഷ്യോത്പന്നങ്ങളുടെ പ്രധാന കയറ്റുമതിക്കാരാണ് റഷ്യയും യുക്രൈനും. ഇരുരാജ്യങ്ങളും സംഘർഷത്തിൽ ഏർപ്പെട്ടതോടെ കയറ്റുമതി നിലച്ചു. ലോകം ഭക്ഷ്യപ്രതിസന്ധിയുടെ ഭീഷണിയിലായി. തുർക്കിയുടെയും ഐക്യരാഷ്ട്രസഭയുടെയും മധ്യസ്ഥതയിൽനടന്ന ചർച്ചകളുടെ ഫലമായാണ് ചരക്കുനീക്കം പുനരാരംഭിച്ചത്.

Content Highlights: Ukraine Crisis and food export

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


AKHIL

1 min

വിവാഹിതയായ വീട്ടമ്മ ഒപ്പം വരാത്തതില്‍ പ്രതികാരം, വെട്ടുകത്തിയുമായി വീട്ടിലെത്തി ആക്രമിച്ചു

Aug 10, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022

Most Commented