ഗീതയും സരോജിനിയും വീടിന് കെട്ടിയ തറയിൽ
കാളികാവ്: ചോക്കാട് പഞ്ചായത്തിലെ ചിങ്കക്കല്ല് കോളനിയിലെ രണ്ട് ആദിവാസി കുടുംബങ്ങളുടെ വീടിനുള്ള കാത്തിരിപ്പ് നീളുന്നു. കളക്ടറുടെ ഒരു ഒപ്പുലഭിച്ചാല് ഗീതയ്ക്കും സരോജിനിക്കും ഒന്‍പതുവര്‍ഷമായി മുടങ്ങിക്കിടക്കുന്ന വീടുപണി പുനരാരംഭിക്കാം. കളക്ടറുടെ ഒപ്പിനായി നാലുമാസത്തിലേറെയായി രേഖകള്‍ നല്‍കിയിട്ട്. വീടിന് തറ നിര്‍മിച്ച സ്ഥലത്തെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്നാണ് പണി മുടങ്ങിയത്.
വനംവകുപ്പ് ഇടപെട്ട് തടഞ്ഞ വീടുപണി പുനരാരംഭിക്കാന്‍ ഇവര്‍ കയറാത്ത ഓഫീസില്ല. ഒരുവര്‍ഷം മുമ്പ് എന്‍.സി.പി. മണ്ഡലം പ്രസിഡന്റ് റഹ്മത്തുല്ലയുടെ നേതൃത്വത്തില്‍ വിഷയം വനംമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. വീടിന്റെ തറയുള്ള സ്ഥലം ആദിവാസികള്‍ക്ക് പതിച്ചു നല്കാന് മന്ത്രി നിര്‍ദേശിച്ചു. പകരം മലവാരത്ത് നല്കിയ ആദിവാസികളുടെ ഭൂമി വനംവകുപ്പിന് തിരിച്ചു നല്‍കാനും ധാരണയായി.
ഡി.എഫ്.ഒ. നേരിട്ട് കോളനിയിലെത്തി ഭൂമി അളന്ന് സര്‍വേ പൂര്‍ത്തിയാക്കി. ലൈഫ് ഭവനപദ്ധതിയില്‍ ഉള്‍പ്പെടുത്തി വീടുകള്‍ക്ക് നാലരലക്ഷം രൂപവീതം അനുവദിച്ചു. സമ്മതപത്രം നല്കാത്തതിനാല് പണിതുടങ്ങാനായില്ല. ഊരുകൂട്ടം ചേര്‍ന്ന് ഭൂമി പതിച്ചു നല്‍കാനുള്ള തീരുമാനവും എടുത്തു. ഭൂരേഖ പതിച്ചുനല്‍കാനുള്ള അന്തിമരേഖയില്‍ ഒപ്പുവെക്കേണ്ടത് കളക്ടറാണ്.
മാര്‍ച്ച് എട്ടിന് പെരിന്തല്‍മണ്ണ സബ് കളക്ടര്‍ ഈ രേഖ കളക്ടര്‍ക്കു കൈമാറി. ഡി.എഫ്.ഒ, തഹസില്‍ദാര്‍, സബ് കളക്ടര്‍ തുടങ്ങിയവരുടെ മേല്‍നോട്ടത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ രേഖയില്‍ കളക്ടര്‍ ഒപ്പുവെച്ചാല്‍ ആദിവാസി കുടുംബങ്ങളുടെ കാത്തിരിപ്പിന് വിരാമമാകും. ഗീതയ്ക്കും സരോജിനിക്കും മാത്രമല്ല പ്രളയത്തിലും പേമാരിയിലും വീടു തകര്‍ന്ന ശങ്കരനും വീടിനുള്ള സ്ഥലമളന്ന് തിട്ടപ്പെടുത്തിയിട്ടുണ്ട്. കുട്ടികള്‍ ഉള്‍പ്പെട്ട കുടും0ബം മഴക്കാലത്ത് വളരെയധികം പ്രയാസത്തിലാണ്. ഒന്പതുവര്ഷത്തിനിടെ മൂന്നുതവണ മുഖ്യമന്ത്രിക്കും മൂന്ന് വനംമന്ത്രിമാര്ക്കും പല കളക്ടര്‍മാര്‍ക്കും പരാതികള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..