പഠനഭാരം താങ്ങാനായില്ല; വിദ്യാര്‍ഥികള്‍ വീടുവിട്ടിറങ്ങി,സുരക്ഷിതരായി വീട്ടുകാരെ ഏല്‍പ്പിച്ച് സിഐടിയു


പുലര്‍ച്ചെ രക്ഷിതാക്കള്‍ എത്തുന്നതുവരെ കാത്തിരുന്ന് കുട്ടികളെ സമാധാനിപ്പിച്ച് രക്ഷിതാക്കളെ ഏല്‍പ്പിച്ചശേഷമാണ് തൊഴിലാളിസംഘവും പോലീസും മടങ്ങിയത്

Representative Image| Photo: Gettyimages

കോയമ്പത്തൂര്‍: പഠനഭാരം താങ്ങാനാവാതെ വിദ്യാര്‍ഥികള്‍ രണ്ടുപേര്‍ വീടുവിട്ടിറങ്ങി. നീലഗിരി തലകുന്തഭാഗത്ത് സ്വകാര്യസ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥികളാണ് വീടുവിട്ടിറങ്ങിയത്. സ്‌കൂള്‍സമയം കഴിഞ്ഞും തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് മാതാപിതാക്കള്‍ പോലീസിനെ സമീപിക്കുകയായിരുന്നു. ഊട്ടിയില്‍നിന്ന് കാണാതായ ഇവരെ കണ്ടെത്തി രക്ഷിതാക്കളെ തിരിച്ചേല്‍പ്പിച്ച് സി.ഐ.ടി.യു. പ്രവര്‍ത്തകര്‍ മാതൃകയായി.

നീലഗിരിജില്ലയില്‍നിന്ന് തമിഴ്‌നാട്ടിലെ മറ്റുസ്ഥലങ്ങളിലേക്ക് യാത്രചെയ്യണമെങ്കില്‍ മേട്ടുപ്പാളയംവഴിയാണ് കടന്നുപോകേണ്ടത്. മേട്ടുപ്പാളയത്തെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ വിവരമറിഞ്ഞതോടെ ബസ്സ്റ്റാന്‍ഡിലെ തൊഴിലാളികളും ജാഗരൂകരായി. രാത്രി പത്തരയോടെ കോത്തഗിരി ബസ് നിര്‍ത്തുന്നസ്ഥലത്ത് ഇരിക്കുകയായിരുന്ന വിദ്യാര്‍ഥികളെ കണ്ടവര്‍ അന്വേഷിച്ചെങ്കിലും കുട്ടികള്‍ അപ്പോഴേക്കും സ്ഥലംമാറി. വിവരമറിഞ്ഞ് സി.ഐ.ടി.യു. താലൂക്ക് സെക്രട്ടറി എസ്. ബാഷയുടെ നേതൃത്വത്തിലുള്ള തൊഴിലാളിസംഘം നഗരംമുഴുവന്‍ പരതി ഭവാനി പാലത്തിനുസമീപം കുട്ടികളെ കണ്ടെത്തി.

Also Read

വിദ്യാർഥികളിൽ മാനസികസംഘർഷങ്ങളും പഠനഭാരവും ...

കുട്ടികള്‍ക്ക് ഭക്ഷണവും മറ്റും വാങ്ങി നല്‍കി പോലീസിനെ വിവരമറിയിച്ചു. പോലീസ് ഇന്‍സ്‌പെക്ടര്‍ നവനീത കൃഷ്ണനും സംഘവും കുട്ടികള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കി. പഠനഭാരം അമിതമായതാണ് വീടുവിടാന്‍ കാരണമെന്ന് കുട്ടികള്‍ അറിയിച്ചു. പുലര്‍ച്ചെ രക്ഷിതാക്കള്‍ എത്തുന്നതുവരെ കാത്തിരുന്ന് കുട്ടികളെ സമാധാനിപ്പിച്ച് രക്ഷിതാക്കളെ ഏല്‍പ്പിച്ചശേഷമാണ് തൊഴിലാളിസംഘവും പോലീസും മടങ്ങിയത്

Content Highlights: too much of course load, student fled from home, Palakkad, CITU


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022

Most Commented