കടുവകള്‍ വിധവകളാക്കിയവരുടെ ഗ്രാമം, മുന്നോട്ട് ഇനിയെന്ത് ഇവര്‍ ചോദിക്കുന്നു


സോഷ്യൽ ഡെസ്ക്

ഇവിടെ ഏകദേശം മൂവായിരത്തിലധികം വിധവവളുണ്ടെന്നാണ് കണക്ക്. മീന്‍പിടക്കാനും, തേന്‍ശേഖരിക്കാനുമായി പോയ ഇവരുടെ ഭര്‍ത്താക്കന്‍മാരെ കടുവ ആക്രമിക്കുകയായിരുന്നു.

Representative image (Photo: Representative image)

ട്ടിണി കൊടുമ്പിരി കൊണ്ടിരുന്ന ഒരു പകലാണ് രണ്ടും കല്‍പ്പിച്ച് സുന്ദര്‍ബന്നിലെ നിബിഡവന പ്രദേശത്തേക്ക് ബിശ്വജിത്ത് മിസ്ത്രി പോയത്. കാട്ടില്‍ നിന്ന് തേന്‍ ശേഖരിച്ചാല്‍ കുറച്ച് ദിവസത്തേക്കെങ്കിലും പട്ടിണി മാറ്റുമല്ലേ എന്ന ശുഭപ്രതീക്ഷയില്‍ പോയ ബിശ്വജിത്ത് പിന്നീട് തിരികെ വന്നില്ല. പുലി ആക്രമിച്ച് കൊന്ന ഇദ്ദേഹത്തിന്റെ മൃതശരീരം രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് വനത്തില്‍ നിന്ന് കണ്ടുകിട്ടിയത്. ഈ കുടുംബത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വവും ഇനി ഭാര്യ ലക്ഷ്മിയുടെ ചുമലിലാണ്. തൊഴില്‍ സാധ്യത ഏറെ കുറഞ്ഞ ഈ മേഖലയില്‍ എന്തു ചെയ്യണമെന്നറിയാതെ അലയുന്ന നിരവധി വിധവകളില്‍ ഒരാളാണ് ലക്ഷ്മി.

54 ദ്വീപുകളുള്ള സുന്ദര്‍ബന്നില്‍ നാല്‍പ്പത് ലക്ഷത്തോളം പേരാണ് താമസക്കാര്‍. നൂറോളം കടുവകള്‍ ഇവിടെയുണ്ട്. കടുവയുടെ ആക്രമണത്താല്‍ ഇവിടെ ആളുകള്‍ കൊല്ലപ്പെടുന്നത് പതിവാണ്. ഉപജീവനത്തിനായി കാടുകയറുന്ന പുരഷന്‍മാരാണ് ഏറിയ പങ്കും കടുവ ആക്രമണത്തില്‍ അകപ്പെടുന്നത്. പുറം ലോകം കാണാതെ ഗ്രാമത്തില്‍ തന്നെ ഒതുങ്ങുന്ന വിധവകളുടെ ജീവിതം ദുരിതപൂര്‍ണ്ണമാണ്.ഇവിടെ ഏകദേശം മൂവായിരത്തിലധികം വിധവവളുണ്ടെന്നാണ് കണക്ക്. മീന്‍പിടക്കാനും, തേന്‍ശേഖരിക്കാനുമായി പോയ ഇവരുടെ ഭര്‍ത്താക്കന്‍മാരെ കടുവ ആക്രമിക്കുകയായിരുന്നു.

കടുവ ആക്രമണത്തില്‍ കൊല്ലപ്പെടുന്നവര്‍ക്ക് നാല് ലക്ഷം രൂപ നഷ്ടടപരിഹാരം സര്‍ക്കാര്‍ നല്‍കുന്നുണ്ട് എന്നാല്‍ നിരോധിത മേഖലയില്‍ പ്രവേശിച്ച് കൊല്ലപ്പെട്ടാല്‍ ഈ തുക ലഭിക്കില്ല.ഉള്‍കാട്ടിലേക്ക് പോവും തോറും ഗുണമേന്മയേറെയുള്ള തേന്‍ ലഭിക്കുമെന്നതിനാല്‍ നിരോധിത മേഖലയിലേക്കാണ് ബിശ്വജിത്ത് പോയത് ഇവിടെ വെച്ചാണ് കടുവ ആക്രമണത്തില്‍ ഇദ്ദേഹം കൊല്ലപ്പെടുന്നത്. ഇതിനാല്‍ തന്നെ മരണവുമായി ബന്ധപ്പെട്ട് യാതൊരു നഷ്ടപരിഹാരവും കുടുംബത്തിന് ലഭിക്കില്ല.

ഒരുകാലത്ത് കടുവ ആക്രമണ കണക്കുകള്‍ വളരെയധികമായി ഉയര്‍ന്നിരുന്നു ആളുകള്‍ ജോലി തേടി ഇവിടെ നിന്ന് പുറത്തേക്ക് പോയതോടെ ഇതിന് അല്‍പ്പം ശമനം വന്നു.ഗോരന്‍ബോസ് ഗ്രാം ബികാഷ് കേന്ദ്ര(ജിജിബികെ) ഡയറക്ടര്‍ നിഹാര്‍ രഞ്ജന്‍ രാപ്തന്‍ പറയുന്നു.

കോവിഡ് പ്രതിസന്ധിക്ക് ശേഷം ആളുകള്‍ ജോലി നഷ്ടടപ്പെട്ട് ഇവിടേക്ക് വരാന്‍ ആരംഭിച്ചതോടെ കടുവ ആക്രമണങ്ങളും കൂടി.

ജിജിബികെ പുറത്ത് വിട്ട റിപ്പോര്‍ട്ട് പ്രകാരം 2019 ല്‍ 30 കടുവ ആക്രമണങ്ങളും, 2020 ല്‍ 78ഉം, 2021 ല്‍ 60 ആക്രമണങ്ങളുമാണ് നടന്നത്. കടുവകള്‍ വിധവകളാക്കിയ സ്ത്രീകള്‍ ഈ ഗ്രാമത്തിന്റെ മുഖങ്ങളായി മാറുകയാണ്.

ബിശ്വജിത്തിന്റേത് ഉള്‍പ്പെടെ പ്രദേശത്തുള്ള കുടുംബങ്ങള്‍ കോവിഡ് മഹാമാരിക്ക് ശേഷം തൊഴിലില്ലായ്മയും ദാരിദ്ര്യവും അനുഭവിക്കുന്നവരാണ്. കാലാവസ്ഥാ വ്യതിയാനം കാരണം ഇവിടെ കൃഷിക്ക് അനുകൂലവുമല്ല. ഉപ്പ് വെള്ളമായതിനാല്‍ മത്സ്യങ്ങളും വളരെയധികം കുറഞ്ഞു. അതിനാല്‍ തന്നെ ആളുകള്‍ വനവിഭവങ്ങള്‍ തേടി ഉള്‍കാട്ടിലേക്ക് പോവുന്നു.

ഇപ്പോള്‍ ഉയര്‍ന്നു വരുന്ന കടുവ ആക്രമണങ്ങളുടെ പിന്നിലെ ഒരു പ്രധാന കാരണം കാലവസ്ഥവ്യതിയാനമാണെന്ന് നിഹാര്‍ രഞ്ജന്‍ രാപ്തന്‍ പറയുന്നു. സാധാരണയായി മഞ്ഞുകാലത്താണ് കടുവകള്‍ ജനവാസ മേഖലയിലേക്ക് വരുന്നത്. എന്നാല്‍ കടുവകളുടെ എണ്ണം കൂടി ഇവയുടെ വാസസ്ഥലത്തിന്റെ വ്യാപ്തി കുറഞ്ഞതോടെ ഇതിന് പ്രത്യേകിച്ച് സമയമില്ലാതായി.

59കാരന്‍ നബിന്‍ സര്‍ക്കാര്‍ ആഴം കുറഞ്ഞ വെള്ളകെട്ടില്‍ മീന്‍പിടിച്ചുകൊണ്ടിരിക്കുമ്പോഴാണ് കടുവ ആക്രമണത്തില്‍ കൊല്ലപ്പെടുന്നത്. അഞ്ചംഗ കുടുബത്തെ ഒറ്റയ്ക്ക് നോക്കേണ്ട ഉത്തരവാദിത്ത്വം ഇപ്പോള്‍ ഭാര്യ മൊമിത സര്‍ക്കാരിനാണ്. സര്‍ക്കാര്‍ നല്‍കുന്ന റേഷനാണ് ആകെ ആശ്രയം. കടുവകളെ പേടിച്ച് ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണെന്ന് മൊമിത പറയുന്നു.

ഈ കുടുബങ്ങളെ ശരിയായ വിധം പുനരധിവസിപ്പിക്കാനോ അവര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാനോ അധികൃതര്‍ തയ്യാറാവുന്നില്ലെന്നാണ് ജനങ്ങളുടെ ആരോപണം. എന്നാല്‍ കടുവ ആക്രമണങ്ങളില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാന്‍ കഴിവിന്റെ പരമാവധി ചെയ്യുന്നുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. നിരോധിത മേഖല സംരക്ഷണ വേലി കെട്ടി തിരിച്ചാലും ആളുകള്‍ അകത്തേക്ക് അതിക്രമിച്ച് കയറുന്നുവെന്നും ഇവര്‍ പറയുന്നു

Content Highlights: The tiger widows of Sundarbans


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented