Representative Image | Photo: Canva.com
ന്യൂഡൽഹി: ഗർഭസ്ഥ ശിശുവിന് ഗുരുതര രോഗങ്ങളുണ്ടെങ്കിൽ ഗർഭച്ഛിദ്രത്തെക്കുറിച്ച് തീരുമാനമെടുക്കാനുള്ള പൂർണാവകാശം അമ്മയ്ക്കാണെന്ന് ഡൽഹി ഹൈക്കോടതി. 33 ആഴ്ച പ്രായമുള്ള ഗർഭം അലസിപ്പിക്കാൻ ഇരുപത്തിയാറുകാരിക്ക് കോടതി അനുമതിനൽകി. ഡൽഹിയിലെ എൽ.എൻ.ജെ.പി. ആശുപത്രിയിലോ ജി.ബി.ടി. ആശുപത്രിയിലോ ഗർഭച്ഛിദ്രം നടത്താം.
പരാതിക്കാരിയുടെ സ്വന്തം ഉത്തരവാദിത്വത്തിൽ വേണം ഗർഭച്ഛിദ്രം നടത്താൻ. ഗർഭസ്ഥശിശുവിന്റെ തലച്ചോറിന് ഗുരുതര അസുഖം കണ്ടെത്തിയതിനെത്തുടർന്നാണ് ഗർഭം അലസിപ്പിക്കാൻ അനുമതിതേടി യുവതി കോടതിയെ സമീപിച്ചത്. വിഷയത്തിൽ മെഡിക്കൽ ബോർഡിന്റെ അഭിപ്രായം വളരെ പ്രധാനപ്പെട്ടതാണെന്ന് ജസ്റ്റിസ് പ്രതിഭ എം. സിങ് വ്യക്തമാക്കി. മെഡിക്കൽ ബോർഡ് ഗർഭിണിയുമായി സംസാരിക്കണം.
മെഡിക്കൽ റിപ്പോർട്ടിൽ ഗർഭസ്ഥശിശുവിന്റെ ആരോഗ്യവിവരങ്ങൾ, അമ്മയുമായി നടത്തിയ ആശയവിനിമയത്തിന്റെ വിവരങ്ങൾ എന്നിവയുടെ പൂർണരൂപമുണ്ടാകണം. ഗർഭം തുടരുകയോ അലസിപ്പിക്കുകയോ ചെയ്താൽ അമ്മയ്ക്ക് ഉണ്ടാകാവുന്ന അപകട സാധ്യതകൾ എന്തെല്ലാമാണെന്നും റിപ്പോർട്ടിൽ വിശദീകരിക്കണമെന്നും ജസ്റ്റിസ് പ്രതിഭ പറഞ്ഞു.
Content Highlights: The final decision on abortion rests with the mother
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..