കേന്ദ്രവിഹിതം ലഭിച്ചില്ല, അഗതിമന്ദിരങ്ങളിലേക്കുള്ള റേഷന്‍ വിതരണം നിലച്ചു


Representational image/Photo: Ridhin Dhamu

കോഴിക്കോട്: സംസ്ഥാനത്തെ അഭയഭവനുകളിലേക്കും ബാലഭവനുകളിലേക്കും പൊതുവിതരണവകുപ്പ് സൗജന്യനിരക്കില്‍ നല്‍കുന്ന അരിയുടെയും ഗോതമ്പിന്റെയും വിതരണം നിലച്ചു.

ഈ മാസം കേന്ദ്രസര്‍ക്കാരിന്റെ വെല്‍ഫെയര്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ സ്‌കീം പ്രകാരം വിതരണത്തിനാവശ്യമായ ഭക്ഷ്യസാധനങ്ങള്‍ സ്റ്റോക്കില്ലെന്നു കാണിച്ച് പൊതുവിതരണ ഉപഭോക്തൃകാര്യാലയത്തില്‍നിന്ന് ജില്ലാ സപ്ലൈ ഓഫീസര്‍മാര്‍ക്ക് അറിയിപ്പ് ലഭിച്ചു.

സംസ്ഥാനത്ത് ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോഡിന്റെ കീഴില്‍ 1870ഓളം സ്ഥാപനങ്ങളില്‍ ഒരു ലക്ഷത്തോളം പേരുണ്ട്. ജില്ലയില്‍ 42 സ്ഥാപനങ്ങളിലായി 1803 താമസക്കാരും. ഇവര്‍ക്ക് 6320 കിലോ അരിയും 1480 കിലോ ഗോതമ്പുമാണ് അനുവദിച്ചിരുന്നത്. ഇതാണ് നിലയ്ക്കുന്നത്. ബാലഭവന്‍, അഭയഭവന്‍, വൃദ്ധസദനം, ഭിന്നശേഷിക്കാരുടെ താമസകേന്ദ്രം, പാലിയേറ്റീവ് കെയര്‍ സെന്റര്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടും.

അരി, ഗോതമ്പ്, മണ്ണെണ്ണ, പഞ്ചസാര എന്നിവയാണ് നല്‍കിയിരുന്നത്. മണ്ണെണ്ണയും പഞ്ചസാരയും നല്‍കുന്നത് നേരത്തേതന്നെ നിര്‍ത്തലാക്കി. ഒരു അന്തേവാസിക്ക് ഒരുമാസം 10.5 കിലോഗ്രാം അരി, നാലരക്കിലോഗ്രാം ഗോതമ്പ് എന്നിങ്ങനെയായിരുന്നു വിഹിതം. ഒരു കിലോ അരിക്ക് ഒരു രൂപ എന്ന നിരക്കായിരുന്നു 2015 വരെ ഈടാക്കിയിരുന്നത്. ഇപ്പോള്‍ അരിക്ക് കിലോക്ക് 5.65 രൂപയും ഗോതമ്പിന് 4.15 രൂപയുമാണ് ഈടാക്കുന്നത്.

പദ്ധതിക്കായുള്ള അലോട്ട്‌മെന്റ് വൈകുന്നതാണ് വിതരണത്തെ ബാധിച്ചത്. മറ്റ് പദ്ധതികള്‍ക്ക് അനുവദിച്ച വിഹിതമാണ് പലപ്പോഴും വെല്‍ഫെയര്‍ സ്‌കീമിലൂടെ നല്‍കിയിരുന്നത്. എന്നാല്‍, വകമാറ്റി വിഹിതം നല്‍കരുതെന്ന നിര്‍ദേശമാണ് പൊതുവിതരണവകുപ്പ് നല്‍കിയിരിക്കുന്നത്. വെല്‍ഫെയര്‍ സ്‌കീം പ്രകാരം ആറുമാസത്തേക്കാവശ്യമായ അരിയുടെയും ഗോതമ്പിന്റെയും കണക്ക് സിവില്‍ സപ്ലൈസ് ഡയറക്ടറെ അറിയിച്ചിട്ടുണ്ടെന്നും കേന്ദ്രത്തില്‍നിന്ന് ഇത് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ കെ. രാജീവന്‍ പറഞ്ഞു.

സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം

അനാഥമന്ദിരങ്ങളിലും അഭയകേന്ദ്രങ്ങളിലും താമസിക്കുന്നവര്‍ക്ക് ഭക്ഷ്യസാധനം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം. ഒട്ടേറെ സ്ഥാപനങ്ങളുടെ ആശ്രയമാണ് പദ്ധതി നിലയ്ക്കുന്നതോടെ നഷ്ടമാകുന്നത്.-സി.പി. കുഞ്ഞുമുഹമ്മദ്, അസോസിയേഷന്‍ ഓഫ് ഓര്‍ഫനേജസ് ആന്‍ഡ് ചാരിറ്റബിള്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ജനറല്‍ സെക്രട്ടറി

Content Highlights: The central allocation was not received

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


shajahan murder

2 min

ഷാജഹാന്‍ വധം; മുഴുവന്‍ പ്രതികളും പിടിയില്‍,കൊലയ്ക്ക് ശേഷം പ്രതികള്‍ ബാറിലെത്തിയതായി CCTV ദൃശ്യങ്ങള്‍

Aug 16, 2022

Most Commented