പ്രതീകാത്മക ജീവിതം | AFP
ഭംഗിയില്ലാത്ത പെണ്‍കുട്ടികളുടെ വിവാഹം നടക്കാന്‍ സ്ത്രീധനം ഉപകരിക്കുമെന്ന് രേഖപ്പെടുത്തി നഴ്‌സിങ് വിദ്യാര്‍ഥികള്‍ക്കുള്ള പാഠപുസ്തകം. സ്ത്രീധനത്തിന്റെ ഗുണദോഷങ്ങള്‍ വിവരിക്കുന്ന പാഠഭാഗം ട്വിറ്ററില്‍ ഷെയര്‍ ചെയ്തതോടെയാണ് ചര്‍ച്ചാ വിഷയമായത്. സ്ത്രീധന നിരോധന നിയമം വന്നിട്ടും സ്ത്രീധനം നിലനില്‍ക്കുന്ന സമൂഹത്തില്‍ ആണ് സ്ത്രീധനത്തിന്റെ ദോഷത്തിനൊപ്പം ഗുണവും വിവരിച്ചിരിക്കുന്നത്.
നഴ്‌സിങ് വിദ്യാര്‍ഥികള്‍ക്ക് തങ്ങളുടെ നാല് വര്‍ഷത്തെ കോഴ്‌സില്‍ സോഷ്യോളജി ഒരു വിഷയമായി പഠിക്കാനുണ്ട്. സോഷ്യോളജി സിലബസ്സിലെ ഒരു ഭാഗമാണ് സ്ത്രീധനം . സിലബസ്സിലെ സോഷ്യോളജി വിഷയത്തില്‍ നിരവധി പബ്ലിഷര്‍മാര്‍ പുസ്തകം ഇറക്കുന്നുണ്ട്. "ഇതില്‍ ടി.കെ ഇന്ദ്രാണി രചിച്ച് ജെയ്പീ ബ്രദേഴ്‌സ് പബ്ലിഷ് ചെയ്ത പുസ്തകത്തിലെ ആറാം അധ്യായത്തിലാണ് സ്ത്രീധനത്തെ മഹത്വവത്കരിക്കുന്ന ഗുരുതര പിഴവുള്ള ഭാഗം കടന്നു കൂടിയിരിക്കുന്നത്", എയിംസ് നഴ്‌സസ് യൂണിയന്‍ ജനറല്‍ സെക്രട്ടറി ഫമീര്‍ സി.കെ പറയുന്നു.
ഒരു കുടുംബം തുടങ്ങാന്‍ സ്ത്രീധനം സഹയിക്കുമെന്നാണ് സ്ത്രീധനത്തിന്റെ ഗുണമായി പുസ്തകത്തില്‍ പറയുന്നത്. കട്ടില്‍, കിടക്ക, ടിവി, ഫാന്‍, റഫ്രിജറേറ്റുകള്‍, വാഹനങ്ങള്‍, വീട്ടുപകരണങ്ങള്‍ എന്നിവ സ്ത്രീധനത്തിലൂടെ ലഭിക്കും എന്നും സ്ത്രീധനത്തിന്റെ മേന്മയായി വിവരിച്ചിരിക്കുന്നുണ്ട് പുസ്തകത്തില്‍ .
രക്ഷിതാക്കളുടെ സ്വത്തിന്റെ ഓഹരിയാണ് സ്ത്രീധനം എന്ന് വരെ പുസ്തകം പറഞ്ഞുവെക്കുന്നുണ്ട്. മാത്രവുമല്ല സ്ത്രീധനം ബാധ്യതയായി മാറുന്ന വീട്ടുകാര്‍ സ്ത്രീധനം കുറച്ചു നല്‍കാനായി പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കി വരുന്നു എന്നും പുസ്തകത്തില്‍ പറയുന്നു.
കാണാന്‍ ഭംഗിയില്ലാത്ത പെണ്‍കുട്ടികളെ വലിയൊരു തുക സ്ത്രീധനമായി കൊടുത്ത് കെട്ടിച്ചയക്കാമെന്ന് വരെയുള്ള സ്ത്രീവിരുദ്ധ പുരോഗമന വിരുദ്ധ കാഴ്ച്ചപ്പാടും പാഠപുസ്തകത്തില്‍ ഉള്‍ച്ചേര്‍ത്തിട്ടുണ്ട്. സ്ത്രീധനം ക്രിമിനല്‍ കുറ്റമായ രാജ്യത്തെ നഴ്‌സിങ് വിദ്യാര്‍ഥികള്‍ക്കായുള്ള പഠന സഹായിയിലാണ് കുറ്റകൃത്യത്തെ മഹത്വവത്കരിക്കുന്ന ഗുരുതരമായ പിഴവുകള്‍ കടന്നു കൂടിയിരിക്കുന്നത്.
പുസ്തകത്തിലെ പിഴവുകളുള്ള ഭാഗം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ട്രെയിന്‍ഡ് നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ജെയ്പീ ബ്രദേര്‍സ് പബ്ലിഷര്‍ക്ക് കത്തയച്ചിട്ടുണ്ട്.
Content Highlights: Textbook of Sociology for Nurses,the merit of social evil Dowry,mathrubhumi latest
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..