പാർക്കിനു പിന്നാലെ ജിമ്മിലും വിലക്ക്;പൊതുവിടത്തിൽനിന്ന് മാറ്റി നിര്‍ത്തപ്പെടുന്ന അഫ്ഗാന്‍ സ്ത്രീകള്‍


അഫ്ഗാൻ വനിതകൾ കാബൂൾ തെരുവിൽ | Photo: AP

താലിബാന്‍ ഭരണത്തിലേറിയതോടെ വിലക്കുകളുടെ ലോകത്ത് കുടുങ്ങി കിടക്കുകയാണ് അഫ്ഗാന്‍ സ്ത്രീകള്‍. പൊതുവിടങ്ങളില്‍ നിന്ന് സ്ത്രീകളെ മാറ്റി നിര്‍ത്തുക എന്ന ഉദ്ദേശം ലക്ഷ്യം വെച്ച് ജിമ്മുകള്‍, പരമ്പരാഗത കുളിപ്പുരകളായ ഹമാം എന്നിവിടങ്ങളിൽ സ്ത്രീകൾക്ക് വിലക്ക് കൊണ്ടു വന്നിരിക്കുകയാണ്. പാര്‍ക്കുകളില്‍ വിലക്ക് വന്നതിന് പിന്നാലെയാണ് പുതിയ നടപടി.

ഭൂരിഭാഗം ജിമ്മുകളിലും പുരുഷട്രെയിനര്‍മാരാണുള്ളത്. പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും ഒരേ പോലെ പ്രവേശനം നൽകുന്നത് അംഗീകരിക്കാനാവില്ലന്നാണ് അധികൃതരുടെ ന്യായീകരണം.പരമ്പരാഗത കുളിപ്പുരകളായ ഹമാമിലേക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ വീടുകളിലും കുളിമുറികളുള്ളതിനാല്‍ ഇതിന്റെ ആവശ്യമില്ലെന്നും അധികാരികൾ വ്യക്തമാക്കുന്നു. ശരിയത്ത് നിയമങ്ങള്‍ക്കനുസരിച്ചല്ല പാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങളെന്നും അതിനാലാണ് ഇത്തരം നടപടികളിലേക്ക് കടക്കുന്നതെന്നുമാണ് പാര്‍ക്കില്‍ സ്ത്രീകള്‍ക്ക് പ്രവേശനവിലക്ക് നടത്തി താലിബാന്‍ വാക്താവ് അറിയിച്ചിരുന്നത്



സ്ത്രീകൾക്കെതിരേയുള്ള ഇത്തരം വിവേചനങ്ങൾക്കെതിരേ വലിയ രീതിയിലുള്ള പ്രതിഷേധം തന്നെ നടക്കുന്നുണ്ട്. താലിബാനെതിരേ സ്ത്രീകള്‍ ശബ്ദമുയര്‍ത്താതിരിക്കാനാണ് ഇത്തരത്തില്‍ സ്ത്രീകളെ പൊതുവിടങ്ങളില്‍ നിന്ന് മാറ്റാന്‍ ശ്രമിക്കുന്നതെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം.

2021 ലാണ് താലിബാന്‍ അഫ്ഗാനിസ്ഥാന്‍ ഭരണം പിടിച്ചെടുത്തത്.താലിബാന്‍ ഭരണത്തിലേറിയതോടെ ഏറ്റവും അധികം ദുരിതം അനുഭവിക്കുന്നത് സ്ത്രീകളാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ നിരവധി സ്ത്രീകളുടെ തൊഴില്‍ നഷ്ടപ്പെട്ടു. അടുത്ത പുരുഷബന്ധുവിനൊപ്പമല്ലാതെ സ്ത്രീകള്‍ക്ക് യാത്രകള്‍ അനുവദനീയമല്ല. മുഖം മൂടുന്ന തരത്തിലുള്ള ബുര്‍ഖയും നിര്‍ബന്ധമാക്കി. കൂടാതെ പൊതുവിടങ്ങളില്‍ സ്ത്രീകള്‍ക്കായി പ്രത്യേകം നിയമങ്ങളുമാണുള്ളത്. യുഎന്‍ അടക്കമുള്ള അന്താരാഷ്ട്ര സംഘടനകളും നേതാക്കളും ഇതിനെതിരെ ശബ്ദമുയര്‍ത്തിയിട്ടും യാതൊരു തരത്തിലുള്ള നടപടികളുമുണ്ടായിട്ടില്ല

Content Highlights: Taliban bans Afghan women from gymsand public baths


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented