.
റേഷന്‍ തട്ടിപ്പുകള്‍ തടയാനാണ് ഇപോസ് സംവിധാനം കൊണ്ടുവന്നത്. കാര്‍ഡുടമ ഇപോസ് യന്ത്രത്തില്‍ വിരലമര്‍ത്തിയാല്‍ മാത്രമേ റേഷന്‍വിതരണത്തിനുള്ള ബില്ലടിക്കാനാകൂ. എന്നാല്‍, ഓരോമാസത്തെയും തങ്ങളുടെ റേഷന്‍ വിഹിതം എത്രയാണെന്ന് അറിയാത്ത ഒട്ടേറെ കാര്‍ഡുടമകളുണ്ട്. ഇവരെ കബളിപ്പിച്ച് ഭക്ഷ്യധാന്യം തട്ടുന്ന ഒരുകൂട്ടം റേഷന്‍ വ്യാപാരികളുമുണ്ട്.
കാര്‍ഡുടമ ഇപോസില്‍ വിരലമര്‍ത്തിയാലുടന്‍ മുഴുവന്‍ ധാന്യങ്ങളുടെയും ബില്ലടിക്കും. എന്നാല്‍, കുറച്ചുമാത്രം കാര്‍ഡുടമയ്ക്ക് നല്‍കും. ബാക്കി റേഷന്‍ വ്യാപാരിയെടുക്കും. ഇതും കരിഞ്ചന്തയിലേക്കാണ് എത്തുന്നത്. പലപ്പോഴും കൂടുതല്‍ വിഹിതമുള്ള മുന്ഗണനക്കാര്ഡുകാരായിരിക്കും അതിനിരയാകുന്നതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
എങ്ങോപോയ പരിഷ്കാരങ്ങൾ
ഭക്ഷ്യഭദ്രതാ നിയമം സംസ്ഥാനത്ത് നടപ്പാക്കിയതുമുതല്‍ കേള്‍ക്കുന്ന ഒട്ടേറെ പരിഷ്കാരങ്ങളുണ്ട്. ഒന്നും നടപ്പായിട്ടില്ല.
1, ജി.പി.എസ്.
റേഷന്‍ ധാന്യങ്ങള്‍ കൊണ്ടുപോകുന്ന ലോറി ജി.പി.എസ്. നിരീക്ഷണത്തിലാക്കുമെന്ന് പ്രഖ്യാപിച്ചിട്ട് വര്‍ഷം ആറായി. ഭക്ഷ്യധാന്യവുമായി ലോറികള്‍ എവിടെക്കൂടിയൊക്കെ പോകുന്നുണ്ടെന്ന് സിവില്‍ സപ്ലൈസിലെ ഒരു ഉദ്യോഗസ്ഥനും അറിയില്ല. ലോറികള്‍ ഇപ്പോഴും തോന്നുന്നവഴിക്കാണ് പോകുന്നത്. ഇടയ്ക്ക് ഭക്ഷ്യധാന്യച്ചാക്കുകളുടെ തിരിമറിനടന്നാല് അറിയില്ലെന്ന് സാരം.
2, ക്യാമറ
ഗോഡൗണുകള്‍ ക്യാമറനിരീക്ഷണത്തിലാക്കുമെന്ന പ്രഖ്യാപനവും നടന്നിട്ടില്ല. ലോഡ് വരുന്നതും പോകുന്നതും കൃത്യമായി നിരീക്ഷിക്കാന്‍ ക്യാമറയുണ്ടെങ്കില്‍ കഴിയും.
3, വിജിലന്‍സ് കമ്മിറ്റി
റേഷന്‍ കിട്ടിയില്ലെങ്കില്‍ പരാതികള്‍ പറയാനുള്ള വിജിലന്‍സ് കമ്മിറ്റികളുടെ പ്രവര്‍ത്തനവും ഭാഗികമാണ്. ജില്ലാതല വിജിലന്‍സ് കമ്മിറ്റി മാത്രമാണ് പൂര്‍ണതോതില്‍ പ്രവര്‍ത്തിച്ചുതുടങ്ങിയത്.
രണ്ടുവര്‍ഷംമുമ്പ് ഭക്ഷ്യകമ്മിഷന് സംസ്ഥാനത്തെ ചില ഗോഡൗണുകളില്‍ പരിശോധന നടത്തി. സ്റ്റോക്ക് പരിശോധിച്ചപ്പോള്‍ 1000 ടണ്ണോളം ഭക്ഷ്യധാന്യം കാണാതായെന്ന നിഗമനത്തില്‍ കമ്മിഷന് എത്തിച്ചേര്‍ന്നു. ഏതാണ്ട് 3.5 കോടിയുടേതായിരുന്നു കാണാതായ ഭക്ഷ്യധാന്യങ്ങള്‍.
തുടര്‍ന്ന് സ്റ്റോക്കിന്റെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥരില്‍ ചിലരെ സപ്ലൈകോ സസ്പെന്‍ഡുചെയ്യുകയും കാണാതായ ഭക്ഷ്യധാന്യത്തിന്റെ വിലയീടാക്കുകയുമൊക്കെ ചെയ്തു. പക്ഷേ, എങ്ങനെയാണ് ഇത്രയധികം ഭക്ഷ്യധാന്യം കാണാതാകുന്നതെന്ന് കണ്ടെത്താന്‍ ഇന്നും കഴിഞ്ഞിട്ടില്ല.
തിരുവനന്തപുരം ജില്ലയായിരുന്നു ക്രമക്കേടില്‍ അന്ന് മുന്നില്‍. ഭക്ഷ്യകമ്മിഷന് ഏതാനും ചില ഗോഡൗണുകള്‍ സന്ദര്‍ശിച്ചപ്പോഴാണ് 1000 ടണ്ണിന്റെ കുറവുകണ്ടത്. മുഴുവന്‍ ഗോഡൗണുകളും പരിശോധിച്ചിരുന്നെങ്കില്‍ തട്ടിപ്പിന്റെ വ്യാപ്തി വലുതാകുമായിരുന്നു.
ഭക്ഷ്യഭദ്രതാ നിയമം കേരളത്തില്‍ നിലവില്വന്നതിനുശേഷവും അതിനുമുമ്പും പല ഗോഡൗണുകളിലും സ്റ്റോക്ക് പരിശോധന നടന്നിരുന്നില്ല. അശാസ്ത്രീയമായരീതിയില്‍ ഭക്ഷ്യധാന്യം സംഭരിച്ചതും വിതരണം ചെയ്തതുമൊക്കെ തട്ടിപ്പുകാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കി.
പ്രഖ്യാപിച്ച പരിഷ്കാരങ്ങളെല്ലാം പാതിവഴിയിലാണ്. അവകൂടി നടപ്പായാല്‍ തട്ടിപ്പിന് ഒരു പരിധിവരെ പരിഹാമാകും.
(അവസാനിച്ചു)
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..