മൂന്നരവർഷമായിട്ടും, സപ്ലൈകോയിലെ ഒരുവിഭാഗത്തിന് ശമ്പളപരിഷ്കരണമില്ല


പ്രതീകാത്മക ചിത്രം | ഫോട്ടോ: അഖിൽ.ഇ.എസ്| മാതൃഭൂമി

കോഴിക്കോട്: സപ്ലൈകോയിലെ സ്ഥിരം, താത്കാലിക-കരാർ ജീവനക്കാരുടെ ശമ്പളപരിഷ്കരണം മൂന്നരവർഷമായിട്ടും നടപ്പായില്ല. ഭക്ഷ്യവകുപ്പിൽനിന്ന് ഡെപ്യൂട്ടേഷനിലെത്തിയ ജീവനക്കാരുടെ ശമ്പളപരിഷ്‌കരണം സപ്ലൈകോയുടെ തനതുഫണ്ട് ഉപയോഗിച്ച് നടപ്പാക്കിയപ്പോഴും സ്ഥിരജീവനക്കാരെ മാനേജ്‌മെന്റ് അവഗണിക്കുകയാണെന്നാണ് ആക്ഷേപം.

സപ്ലൈകോയിൽ 1055 ഡെപ്യൂട്ടേഷൻ ജീവനക്കാരും 2446 സ്ഥിരജീവനക്കാരും എണ്ണായിരത്തോളം താത്കാലിക-കരാർജീവനക്കാരുമാണുള്ളത്. ഇതിൽ താത്കാലികജീവനക്കാർക്ക് സർക്കാർ നിശ്ചയിച്ച മിനിമം വേതനംപോലും ലഭിക്കുന്നില്ല. 11 മണിക്കൂറോളം ജോലിചെയ്യുന്ന ഇവർക്ക് 575 രൂപയാണ് കൂലിയെന്നും ആരോപണമുണ്ട്. മാനേജ്മെന്റിന്റെ മെല്ലപ്പോക്കാണ് ആനുകൂല്യം ഇല്ലാതാക്കുന്നതെന്നും ജീവനക്കാർ ആരോപിക്കുന്നു.അതേസമയം, സ്ഥിരജീവനക്കാരുടെ ഇന്റേണൽ ഓഡിറ്റിങ് പൂർത്തിയാക്കാത്തതാണ് ശമ്പളപരിഷ്കരണം നടപ്പാക്കാത്തതിന് കാരണമെന്നാണ് വകുപ്പിന്റെ വാദം.

2017-18 വർഷത്തെ ഓഡിറ്റിങ്ങാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നത്. 2018-19 ഓഡിറ്റിങ്ങും പൂർത്തിയായാൽമാത്രമേ ശമ്പളപരിഷ്കരണനടപടിയുമായി സർക്കാരിന് മുന്നോട്ടുപോകാൻ കഴിയൂ.ശമ്പളപരിഷ്കണം വൈകുന്നതിനെത്തുടർന്ന് ജീവനക്കാർക്ക് ഭക്ഷ്യമന്ത്രി ഇടക്കാല ആശ്വാസം പ്രഖ്യാപിച്ചിരുന്നെങ്കിലും ഓഗസ്റ്റിൽ മാത്രമാണ് ലഭിച്ചത്. ഇതും ജീവനക്കാർക്കിടയിൽ പ്രതിഷേധമുണ്ടാക്കുന്നുണ്ട്.

രണ്ടുദിവസം സപ്ലൈകോ അടച്ചിടും

:ശമ്പളപരിഷ്കരണം നടപ്പാക്കണമെന്നാവശ്യപ്പെട്ട് സംഘടനകൾ സമരവുമായി മുന്നോട്ടുപോവുകയാണ്. 20, 21 തീയതികളിൽ സംയുക്തസമരസമിതിയുടെ നേതൃത്വത്തിൽ സമരം നടക്കും.സി.ഐ.ടി.യു., ഐ.എൻ.ടി.യു.സി., എസ്.ടി.യു, കെ.ടി.യു.സി. എന്നീ ട്രേഡ് യൂണിയനുകളാണ് സമരരംഗത്തുള്ളത്. ശമ്പളപരിഷ്‌കരണം നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഒട്ടേറെത്തവണ നിവേദനങ്ങൾ നൽകിയെങ്കിലും ചർച്ചയ്ക്കുവിളിക്കാനോ, വിഷയങ്ങൾ പരിഹരിക്കാനോ തയ്യാറാകാത്ത സാഹചര്യത്തിലാണ് സമരവുമായി മുന്നോട്ടുപോകുന്നതെന്ന് സംയുക്തസമരസമിതി ജനറൽകൺവീനർ എൻ.എ. മണി പറഞ്ഞു.

രണ്ടുദിവസം സപ്ലൈകോയുടെ 1600 ഔട്ട്‌ലെറ്റുകൾ അടഞ്ഞുകിടക്കുന്നത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കും.

Content Highlights: SupplyCo employees Strike


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


അര്‍ജന്റീനന്‍ ടീം| photo: Getty Images

1 min

സൗദിയെ വീഴ്ത്തി പോളണ്ട്; ഇനി അര്‍ജന്റീനയുടെ ഭാവി എന്ത്?

Nov 26, 2022

Most Commented