Representative Image | Photo: Gettyimages.in
സുഡാൻ: വ്യഭിചാരക്കുറ്റം ചുമത്തിയ 20 വയസ്സുകാരി യുവതിയെ കല്ലെറിഞ്ഞ് കൊല്ലാന്‍ സുഡാന് കോടതി വിധി. മരിയം അല്‍സെയ്ദ് ടെയറാബ് എന്ന ഇരുപതുകാരിയെ കഴിഞ്ഞ മാസമാണ് വൃഭിചാര കുറ്റത്തിന് അറസ്റ്റ് ചെയ്യുന്നത്. സുഡാനിലെ വൈറ്റ് നൈൽ സ്റ്റേറ്റ് പോലിസാണ് ഇവരെ പിടികൂടിയത്.
യുവതിക്ക് ന്യായമായ വിചാരണനടപടികള്‍ ലഭിച്ചില്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യുവതി നല്കിയ മൊഴികളും ഇവർക്ക് അനുകൂലമായ വിധിക്ക് സഹായകമായിരുന്നില്ല. കോടതി വിധിക്കിതിരേ അപ്പീൽ നൽകുമെന്ന് ടെയ്റാബ് അറിയിച്ചു. 2013-ലാണ് സുഡാനിൽ അവസാനമായി സമാനവിധി കോടതി പുറപ്പെടുവിച്ചത്. സുഡാനിലെ സൗത്ത് കോര്‍ഡോഫാനില്‍ വ്യഭിചാരക്കുറ്റം ചുമത്തി സ്ത്രീയെ കല്ലെറിഞ്ഞ് കൊല്ലാന്‍ വിധിച്ചിരുന്നെങ്കിലും പിന്നീട് വിധി റദ്ദ് ചെയ്യുകയായിരുന്നു
അതേസമയം, അപരിഷ്കൃതമായ വിധിക്കെതിരേ ശക്തമായ പ്രതിഷേധമാണ് രാജ്യത്ത് ഉയരുന്നത്. 2020-ല്‍ ചാട്ടവാറടി നിയമവിരുദ്ധമാക്കിയിരുന്നെങ്കിലും ഇപ്പോഴും ഇത് നല്‍കുന്നുണ്ട്. സ്ത്രീസൗഹൃദമായി നിരവധി പരിഷ്കാരങ്ങൾ നടപ്പിലാക്കിയ രാജ്യത്ത് പട്ടാളഭരണമായതോടെ മനുഷ്യാവകാശ ലംഘനങ്ങള്‍ തുടര്‍ക്കഥയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്ത്രീകള്കനുകൂലമായ നിയമനിര്‍മ്മാണ സംവിധാനത്തെ അട്ടിമറിക്കാനുള്ള ശ്രമമാണ് ഇതെന്ന ആരോപണവും ശക്തമാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..