കുത്തേറ്റുമരിച്ചത് 29 പേർ എന്നിട്ടും തെരുവുകാലി നിയന്ത്രണനിയമം ഗുജറാത്തിൽ പിൻവലിച്ചു


ഇ.ജി. രതീഷ്

ഗുജറാത്തിൽ തെരുവുകാലികളുടെ കുത്തേറ്റുമരിച്ചത് 29 പേർ, തെരുവുകാലി നിയന്ത്രണനിയമം പിൻവലിച്ചു

Image:PTI

അഹമ്മദാബാദ്: കേരളത്തിൽ ഈ വർഷം തെരുവുനായയുടെ കടിയേറ്റു മരിച്ചത് 21 പേർ. ഗുജറാത്തിൽ ഇതുവരെ തെരുവുകാലികളുടെ കുത്തേറ്റുമരിച്ചത് 29 പേർ. എങ്കിലും ഗുജറാത്ത് സർക്കാർ കഴിഞ്ഞ ബജറ്റ് സമ്മേളനത്തിൽ പാസാക്കിയ കാലിനിയന്ത്രണ നിയമം ബുധനാഴ്ച പിൻവലിച്ചു. പശുപാലക സമുദായങ്ങളുടെ കടുത്ത എതിർപ്പാണ് കാരണം.

കേരളത്തിൽ തെരുവുനായയാണ് മനുഷ്യർക്ക് ഭീഷണിയെങ്കിൽ ഗുജറാത്തിൽ ആ സ്ഥാനം തെരുവുപശുക്കൾക്കുകൂടി അവകാശപ്പെട്ടതാണ്. അയ്യായിരത്തോളം പേരെ ഈ വർഷം ഇതുവരെ അലഞ്ഞുതിരിയുന്ന പശുക്കൾ കുത്തിപ്പരിക്കേൽപ്പിച്ചു. പശുക്കളെയും കാളകളെയും കൊല്ലുന്നത് സംസ്ഥാനത്ത് ജീവപര്യന്തം തടവു കിട്ടാവുന്ന കുറ്റമാണ്. പട്ടണങ്ങളിൽ മേച്ചിൽപ്പുറങ്ങളും കുറഞ്ഞു. ഇതോടെയാണ് അലഞ്ഞുതിരിയുന്നവയുടെ എണ്ണം കൂടിയതും ചിലത്‌ മനുഷ്യർക്ക് ഭീഷണിയായതും. ഹൈക്കോടതിയുടെ ഇടപെടൽ കൂടിയായപ്പോഴാണ് കഴിഞ്ഞ ഏപ്രിലിൽ നിയമം കൊണ്ടുവന്നത്.

പട്ടണങ്ങളിൽ കാലികൾക്ക് ലൈസൻസ് നിർബന്ധമാക്കുന്നതും അവയെ അഴിച്ചുവിട്ടാൽ ഉടമകൾക്ക് ശിക്ഷ ഉറപ്പാക്കുന്നതുമായിരുന്നു നിയമം. എന്നാൽ, തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, മാൽധാരികൾ എന്നറിയപ്പെടുന്ന പശുപാലക സമുദായങ്ങളുടെ എതിർപ്പു കാരണമാണ് സഭയുടെ അവസാന സമ്മേളനത്തിൽ നിയമം റദ്ദാക്കിയത്.

ഗാന്ധിനഗറിൽ കഴിഞ്ഞദിവസം മാൽധാരി മഹാപഞ്ചായത്ത് ചേർന്ന് ബി.ജെ.പി. സർക്കാരിന് അന്ത്യശാസനം നൽകിയിരുന്നു. നിയമസഭ ചേർന്ന ബുധനാഴ്ച സംസ്ഥാനത്ത് പാൽബന്ദ് നടത്തി. ആശുപത്രികളിലും തെരുവുകളിലും പാൽ സൗജന്യവിതരണം നടത്തിയും പുഴയിലൊഴുക്കിയുമൊക്കെയായിരുന്നു പ്രതിഷേധം.

നിയമസഭയിൽ നഗരവികസനസഹമന്ത്രി വിനോദ് മൊറാദിയയാണ് നിയമം പിൻവലിക്കാൻ അനുമതി തേടിയത്. ആറുമാസം മുമ്പ് പാസാക്കിയ നിയമം ഗവർണർ ഒപ്പിടാതെ കഴിഞ്ഞദിവസം മടക്കിയിരുന്നു. പുലരുവോളം ചർച്ച ചെയ്തും പ്രതിപക്ഷത്തിന്റെ എതിർപ്പ് മറികടന്നും കൊണ്ടുവന്ന നിയമമാണ് ഒറ്റയടിക്ക് റദ്ദാക്കിയത്.

ബില്ലിനെതിരേ തുടക്കംമുതൽ നിലകൊണ്ട കോൺഗ്രസിന് ഇത് വിജയമായി.

കഴിഞ്ഞ ഓഗസ്റ്റ് 13-ന് മുൻ മുഖ്യമന്ത്രി നിതിൻ പട്ടേലിനെ തിരംഗായാത്രയ്ക്കിടെ തെരുവുപശു കുത്തിത്താഴെയിട്ടിരുന്നു. ഇതേത്തുടർന്ന് നഗരസഭകൾ കാലികളെ പിടിക്കാൻ കയറുമായി ഇറങ്ങിയെങ്കിലും കായികമായിപ്പോലും എതിർപ്പുണ്ടായി.

Content Highlights: Stray cows in gujarath


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
anas

2 min

പോയത് നാലുകോടി രൂപ; ജീവിതം അവസാനിപ്പിക്കുമെന്ന് പറഞ്ഞ് മുഖ്യമന്ത്രിക്ക് കത്തയച്ച് സംരംഭകന്‍

Oct 7, 2022


'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented