കാറിടിച്ച് കൊല്ലാന്‍ നോക്കി,കല്ലെറിഞ്ഞ് ഓടിച്ചു: സൈക്ലിങ്ങ് സ്വപ്‌നങ്ങളുമായി സഹോദരിമാര്‍


കാറിടിച്ച് കൊല്ലാന്‍ നോക്കി, കല്ലെറിഞ്ഞ് ഓടിച്ചു: സൈക്ലിങ്ങ് സ്വപ്‌നങ്ങള്‍ മുറുകെ പിടിച്ച് ഈ സഹോദരിമാര്‍.

Representative Image/Free pik

അഫ്ഗാനിസ്ഥാൻ ഭരണം താലിബാന്‍ പിടിച്ചെടുത്തതോടെ സ്ത്രീകളുടെയും കുട്ടികളുടെയും ജീവിതം കരിനിഴലിലായി. വിദ്യാഭ്യാസം, തൊഴിലെടുക്കാനുള്ള അവകാശം എന്നിവയെല്ലാം നിഷേധിക്കപ്പെടുന്ന കാഴ്ചയാണ് കാണാനാവുന്നതാണ്. താലിബാന്‍ ഭരണത്തിലെത്തിയതോടെ സൈക്ലിങ്ങ് സ്വപ്‌നങ്ങള്‍ പ്രാവർത്തികമാക്കാൻ നാടുവിട്ടവരാണ് ഈ അഞ്ച് വനിതകള്‍. അഫ്ഗാനിസ്ഥാന്‍ ദേശിയ സൈക്കിളിംഗ് ടീമിലെ അംഗങ്ങളാണിവര്‍.സഹോദരിമാരായ ഫാരിബ ഹാഷ്മിക്കും യുല്‍ദുസ് ഹാഷ്മിയും തങ്ങളുടെ ഒളിമ്പിക്‌സ് സ്വപ്‌നങ്ങളുമായി ഇപ്പോള്‍ ഇറ്റലിയിലാണ്

താലിബാന്‍ ഭരണത്തിലേറിയതോടെ സ്ത്രീകള്‍ കായിക ഇനങ്ങളില്‍ പങ്കെടുക്കുന്നതിന് വിലക്കുണ്ടായിരുന്നു. മുന്‍ ലോക സൈക്ലിങ് ചാമ്പ്യനായ അലസാന്‍ഡ്ര കപ്പെലോട്ടോയാണ് ഇന്നിവര്‍ക്ക് പൂര്‍ണ്ണ സഹായവുമായി ഇറ്റലിയിലുള്ളത്

ആദ്യമായി സൈക്കിള്‍ ഓടിച്ചപ്പോള്‍ വല്ലാത്തൊരു അനുഭവമായിരുന്നു. എനിക്ക് പറക്കാനാവുമെന്ന് തോന്നി. താലിബാന്‍ ഭരണത്തിലേറിതോടെ എന്റെ ആഗ്രഹങ്ങള്‍ക്ക് എല്ലാം അവസാനമായത് പോലെയായിരുന്നു ഞങ്ങളുടെ കൂട്ടര്‍ സ്ത്രീകള്‍ സൈക്ലിങ്ങില്‍ ഏര്‍പ്പെടുന്നത് അംഗീകരിക്കില്ല. എല്ലാ വശത്തു നിന്നും എതിര്‍പ്പുകള്‍ മാത്രമായിരുന്നു.അവര്‍ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ചിട്ടുണ്ട്. ചിലര്‍ കല്ലെറിഞ്ഞ് ഓടിച്ചു പക്ഷേ വിട്ടുകൊടുക്കാന്‍ ഞങ്ങള്‍ തയ്യാറല്ലായിരുന്നു. ഞങ്ങള്‍ ഒളിച്ചിരുന്നു പ്രാക്ടീസ് ചെയ്യാനാരംഭിച്ചു- ഫാരിബ പറയുന്നു.

സൈക്ലിങ്ങ് ചെയ്യുന്നതിന്റെ പേരില്‍ എന്റെ പെണ്‍സുഹൃത്തുകള്‍ തന്നെ അപമാനിച്ചിട്ടുണ്ട്. പുറത്തേക്ക് ഇറങ്ങിയാല്‍ നാട്ടുകാരും ഇതേ അവസ്ഥ തന്നെ- സഹോദരി യുല്‍ദുസ് ഹാഷ്മി പറയുന്നു. ഇതെല്ലാം സഹിക്കുന്നതിനും അപ്പുറമായിരുന്നു.

അലസ്സാന്‍ഡ്ര കപ്പെലോട്ടോയാണ് ഇവരുടെ ജീവിതത്തില്‍ വെളിച്ചമായി മാറിയത്.

അവര്‍ എന്നെ വിളിച്ച് സഹായം ആവശ്യപ്പെട്ടു. അവര്‍ അപകടത്തിലാണെന്ന് പറഞ്ഞു. അവരെ സഹായിക്കാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. കഴിവുകളേറെയുള്ള കുട്ടികളാണിവര്‍, ശ്രമിച്ചാല്‍ ഇവര്‍ക്ക് തീര്‍ച്ചയായും സൈക്ലിങ്ങ് ചാമ്പ്യന്‍മാരാവാം - അലസ്സാന്‍ഡ്ര പറയുന്നു

ഇന്ന് അലാസാന്‍ഡ്ര ഇവര്‍ക്ക് അമ്മയാണ്. ഇറ്റലിയിലെ ഉള്‍ഗ്രാമങ്ങളില്‍ സൈക്കിളില്‍ ചീറിപായുകയാണ് ഈ യുവതികള്‍.

എന്നാല്‍ അഫ്ഗാനിസ്ഥാനിലെ കുടുബത്തെയും കൂട്ടുകാരെയും ഓര്‍ക്കുന്നത് തന്നെ ഇവര്‍ക്ക് വിഷമകരമാണ്.

കുടുംബത്തെ കുറിച്ച് ആലോചിക്കുമ്പോള്‍ ശുന്യതയാണ് മുന്നില്‍. അഫ്ഗാനിസ്ഥാനിലെ എന്റെ കൂട്ടുകാരികള്‍ സ്‌കൂളിലേക്ക് ഇപ്പോള്‍ പോവുന്നില്ല. അവരുടെ വേദന എനിക്ക് മനസിലാക്കാവുന്നതാണ്.- ഫാരിബ പറയുന്നു

ഒളിമ്പിക്‌സ് സ്വപ്‌നം മാത്രമാണ് മുന്നിലുള്ളത്. മത്സരിക്കണം, ചാമ്പ്യനാവണംഅഫ്ഗാന്‍ വനിതയ്ക്ക് എന്ത് നേടാനാവുമെന്ന് എനിക്ക് ലോകത്തിന് കാണിച്ചു കൊടുക്കണം - ഫരിബ പറയുന്നു

Content Highlights: Story of cyclist from afganistan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


vadakkenchery accident

1 min

ഉറങ്ങിപ്പോയിട്ടില്ല, അപകടകാരണം KSRTC ബസ് പെട്ടെന്ന് ബ്രേക്കിട്ടതിനാലെന്ന് അറസ്റ്റിലായ ഡ്രൈവര്‍

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented